ibnu umar abot khavarj

ഇബ്നു ഉമർ (رضي الله عنهما): ഖവാരിജുകൾ പേർഷ്യക്കാരെയും റോമക്കാരെയും പോലെപെരുമാറിയവർ.

1.നാഫിഅ് നിവേദനം: ഇബ്നു ഉമർ(رضي الله عنهما) പറഞ്ഞു:

ഉഥ്മാൻ  (رضي الله عنه)ഉപരോധത്തിലായിരിക്കേ ഒരിക്കൽ എന്റെയടുക്കൽ വന്നു. അദ്ദേഹം എന്നോട് ചോദിച്ചു: അൽ മുഗീറ ബിൻ അഖ്നാസ് (رضي الله عنه)പറഞ്ഞ കാര്യത്തിൽ താങ്കളുടെ അഭിപ്രായം എന്താണ്‌?

ഞാൻ ചോദിച്ചു: എന്താണ്‌ അദ്ദേഹം പറഞ്ഞത്?

ഉഥ്മാൻ(رضي الله عنه): അദ്ദേഹം പറഞ്ഞു, ഖവാരിജുകൾ താങ്കളുടെ ഖിലാഫത്ത് അവർക്ക് വിട്ടുകൊടുക്കാൻ ആവശ്യപ്പെടുന്നു. ( ഇബ്നു സഅദ് (رضي الله عنه) റിപ്പോർട്ട് ചെയ്തതിൽ ഖിലാഫത്ത് വിട്ടു കൊടുത്താൽ അവർ എന്നെ വധിക്കാതെ ജീവിക്കാൻ അനുവദിക്കുന്നതാണ്‌ എന്നും പറഞ്ഞിട്ടുണ്ട്)

ഞാൻ പറഞ്ഞു: താങ്കൾ ഖിലാഫത്ത് വിട്ടുകൊടുത്താൽ താങ്കൾ എന്നെന്നേക്കുമായി ഈ ദുനിയാവിൽ ജീവിക്കുമോ?

ഉഥ്മാൻ (رضي الله عنه): ഇല്ല!

ഞാൻ പറഞ്ഞു: താങ്കൾ വിട്ടുകൊടുത്തിട്ടില്ലായെങ്കിൽ താങ്കളെ വധിക്കുക എന്നതില്പരം അവർക്ക് എന്തെങ്കിലും ചെയ്യാൻ സാധിക്കുമൊ?

ഉഥ്മാൻ (رضي الله عنه): ഇല്ല!

ഞാൻ പറഞ്ഞു: അവരുടേതാണോ സ്വർഗ്ഗവും നരകവും?

ഉഥ്മാൻ (رضي الله عنه): അല്ല!

ഞാൻ പറഞ്ഞു: എങ്കിൽ, ഖിലാഫത്ത് വിട്ടു കൊടുക്കുക എന്നതിൽ ദീനിൽ ഒരു ന്യായവും ഞാൻ കാണുന്നില്ല, എന്തെന്നാൽ എപ്പോഴെല്ലാം ജനങ്ങൾ ഖലീഫയിൽ അസംതൃപ്തരാണോ അപ്പോഴെല്ലാം ഖലീഫയെ ഒഴിവാക്കണം എന്നതിന്‌. അതിനാൽ അല്ലാഹു താങ്കളെ അണിയിച്ച ഈ വസ്ത്രം താങ്കൾ അഴിച്ചു വെക്കരുത്.

**അൽ മുഗീറ ബിൻ അൽ അഖ്നാസ് (رضي الله عنه) സ്വഹാബി ആയിരുന്നു. അദ്ദേഹത്തിന്റെ ഉമ്മ ഉഥ്മാൻ (رضي الله عنه) വിന്റെ അമ്മായിയായിരുന്നു. അദ്ദേഹം കാഴ്ചയിൽ ഉഥ്മാൻ (رضي الله عنه)വിനെപോലെയായിരുന്നു. ഖവാരിജുകൾ ഉഥ്മാൻ (رضي الله عنه)വിന്റെ വീട് ആക്രമിച്ചപ്പോൾ അദ്ദേഹം ആയിരുന്നു പ്രധിരോധിച്ചത്.

(ഇമാം അഹദിന്റെ ഫദാഇലു സ്സ്വഹാബ, 1/473)

  1. സാലിം തന്റെ പിതാവിൽ നിന്നു ഉദ്ധരിക്കുന്നു: അബ്ദുല്ലാഹ് ഇബ്നു (رضي الله عنهما)  പറഞ്ഞു:

ഉഥ്മാൻ (رضي الله عنه)വിന്റെ ഖിലാഫത്ത് കാലത്ത് അൻസ്വാറുകളിൽ പെട്ട ഒരാൾ എന്റെയടുക്കൽ വന്നു ദീർഘ നേരം സംസാരിച്ചു. ഞാൻ ഉഥ്മാൻ (رضي الله عنه)വിനെതിരെ സംസാരിക്കണം എന്നതായിരുന്നു ആവശ്യം. അയാൾ വലിയ നാവിന്റെ ഉടമയായതിനാൽ പറയുന്ന കാര്യം വ്യക്തമാകുന്നതിൽ എനിക്ക് പ്രയാസം അനുഭവപ്പെട്ടു. അയാൾ സംസാരം നിർത്തിയപ്പോൾ ഞാൻ പറഞ്ഞു: അല്ലാഹുവിന്റെ റസൂൽ ജീവിച്ചിരുന്ന കാലത്ത് ഞങ്ങൾ ഇങ്ങനെ പറയാറുണ്ടായിരുന്നു: ഈ ഉമ്മത്തിൽ അല്ലാഹുവിന്റെ റസൂലിനു ശേഷം ഏറ്റവും ഉന്നത വ്യക്തിത്വം അബൂബകറും പിന്നെ ഉമറും പിന്നെ ഉഥ്മാനുമാകുന്നു. അല്ലാഹുവാണെ! ഉഥ്മാൻ ആരെയെങ്കിലും അന്യായമായി കൊന്നതായിട്ടോ വൻപാപം ചെയ്തതായിട്ടോ ഞങ്ങൾക്കറിയില്ല. എന്നാൽ ഈ കാര്യമാകട്ടെ അദ്ദേഹം നിങ്ങൾക്ക് നല്കിയാൽ നിങ്ങൾ സന്തോഷവാന്മാർ ആകുന്നു. അദ്ദേഹത്തോട് അടുത്തവർക്ക് നല്കുമ്പോഴോ, നിങ്ങൾ അസംപ്തൃപ്തരാകുന്നു. നിങ്ങൾ പേർഷ്യക്കാരെയും റോമക്കാരെയും പോലെ പെരുമാറുന്നു. അവർ വധിച്ചുകളഞ്ഞിട്ടില്ലാത്ത ഒരു രാജാവ് അവർക്ക് ഉണ്ടായിട്ടില്ല.

ഇതു കേട്ടപ്പോൾ അയാളുടെ കണ്ണുകൾ നിറഞ്ഞൊഴുകി. അയാൾ പറഞ്ഞു: അല്ലാഹുവേ! ഞങ്ങൾക്ക് ഇതൊരിക്കലും വേണ്ട. (ഉഥ്മാൻ (رضي الله عنه) വിനെതിരെ സംസാരിക്കുന്നതിൽ നിന്നു അദ്ദേഹം തൗബ ചെയ്തു)

 

(അസ്സുന്ന, അബൂ ബകർ ബിൻ ഖല്ലാൽ, 546, 1/386)

Tags: No tags

Add a Comment

Your email address will not be published. Required fields are marked*