water-drop-164046_960_720

കണക്കില്ലാത്ത നന്മകൾ – ശൈഖ് അബ്ദുൽ റസാഖ് അൽ ബദ്ർ ഹഫിദഹുല്ലാഹ്

കണക്കില്ലാത്ത നന്മകൾ!

حـسنات لا تحصـى

عن عبادة بن الصامت رضـي الله عـنه قـال : قـال رسـول الله صـلى علـيه وسـلم :

مـن اسـتغفر للمـؤمنين والمؤمـنات كـتب الله لـه بكـل مـؤمن ومـؤمنة حسـنة

【حـسنه الألبانـي فـي صحـيح الجامـع【6026】
【مـجمع الزوائـد【2101/10】

قَالَ الشَّيخ عَبدُ الرزَّاق البَدْر-حفِظَهُ الله:

فـتأمل – رحـمك الله – عظـم هـذا الأجـر ، فالمسـلم عنـدما يـقول فـي دعـائه : اللهـم اغفـر للمسـلمين والمـسلمات والمـؤمنين والمـؤمنات الأحيـاء منـهم والأمـوات

يكـون لـه بـكل واحـد مـن المـسلمين والمسـلمات والمـؤمنين والمـؤمنات المتقـدمين مـنهم والمتأخـرين حـسنة. فـهي حسـنات لا تحـصى.

【فـقه الأدعـية والأذكار【2/229】

ഉബാദത് ബിൻ സാമിത് റദിയല്ലാഹു അൻഹുവിൽ നിന്ന് നിവേദനം, റസൂൽ ﷺ പറഞ്ഞു:

“സത്യവിശ്വാസികൾക്കും സത്യവിശ്വാസിനികൾക്കും വേണ്ടി ആരെങ്കിലും ഇസ്തിഗ്ഫാർ തേടിയാൽ ഓരോ സത്യവിശ്വാസിയുടെയും സത്യവിശ്വാസിനിയുടെയും പേരിൽ അല്ലാഹു അവനു നന്മ രേഖപ്പെടുത്തും.”

【حـسنه الألبانـي فـي صحـيح الجامـع【6026】
【مـجمع الزوائـد【2101/10】

ശൈഖ് അബ്ദുൽ റസാഖ് അൽ ബദ്ർ ഹഫിദഹുല്ലാഹ് പറഞ്ഞു:

“ഈ പ്രതിഫലത്തിന്റെ മഹത്വം നീ ചിന്തിക്കുക. അള്ളാഹു നിനക്കു റഹ്മത്ത് ചൊരിയട്ടെ, ഒരു മുസ്ലിം തന്റെ ദുആയിൽ

اللهم اغفر للمسلمين والمسلمات والمؤمنين والمـؤمنات الأحياء منهم والأموات

‘(അല്ലാഹുവിന്‌) കീഴ്പെടുന്നവരായ പുരുഷന്‍മാര്‍, സ്ത്രീകള്‍, വിശ്വാസികളായ പുരുഷന്‍മാര്‍, സ്ത്രീകള്‍ അവരിലെ ജീവിച്ചിരിക്കുന്നവർക്കും മരണപെട്ടവർക്കും അല്ലാഹുവേ നീ പൊറുത്തു കൊടുക്കേണമേ’ എന്നു പറയുമ്പോൾ മുൻഗാമികളും, പിൻഗാമികളുമായ ഓരോ മുസ്ലിമിന്റെയും മുഅ്മിനിന്റെയും പേരിൽ അവനു നന്മ രേഖപ്പെടുത്തപ്പെടും. അപ്പോൾ അത് എണ്ണമില്ലാത്ത നന്മകൾ ആയിരിക്കും!”

【فـقه الأدعـية والأذكار【2/229】

വിവർത്തനം: അബൂ അമ്മാർ ഹംറാസ് ബ്നു ഹാരിസ് وفقه الله

Add a Comment

Your email address will not be published. Required fields are marked*