“നിനക്ക് തസ്കിയ ഉണ്ടോ?!”

ശൈഖ്‌ സുലൈമാന്‍ അര്‍ റുഹൈലി ഹഫിദഹുല്ലാഹ്:-

❝ ജനങ്ങളിലുണ്ട്‌ ചിലർ, കലർപ്പില്ലാത്ത തൗഹീദിലേക്ക്‌ ക്ഷണിക്കുന്ന ഒരാളുടെ അടുത്തേക്ക്‌ പോവുകയും എന്നിട്ട്‌ പറയുകയും ചെയ്യുന്നു: “നിർത്തൂ, നിങ്ങൾക്ക്‌ തസ്കിയ ഇല്ല.!” സുബ്‌ഹാനല്ലാഹ്‌!!

എങ്ങനെയാണ് നമുക്ക്‌ ആ മാർഗ്ഗം തടയുവാൻ സാധിക്കുന്നത്?

തൗഹീദിലേക്ക് ക്ഷണിക്കുന്ന ദാഇ: , അദ്ദേഹം തൗഹീദിലേക്ക് ക്ഷണിക്കുന്നു, അയാൾ സുന്നത്തിന്റെ പേരിലല്ലാതെ അറിയപ്പെടുന്നില്ല. അയാൾ ഗുലുവ്വിന്റെ പേരിൽ അറിയപ്പെട്ടിട്ടില്ല. ഉലമാക്കളെ കുറ്റം പറയുകയോ അവരെ മറികടക്കുകയോ ചെയ്തിട്ടില്ല. ഉലമാക്കളെ ബഹുമാനിക്കുകയും അവരുടെ ശ്രേഷ്‌ഠത മനസ്സിലാക്കുകയും ചെയ്യുന്നു.

(എന്നാൽ ചില) ആളുകൾ അവന്റെ അടുക്കൽ വന്നിട്ട്‌ പറയുന്നു: “തൗഹീദിലേക്ക് ക്ഷണിക്കുവാൻ പാടില്ല” എന്ന്. എന്നാൽ ബിദ്‌അത്തിന്റെ ദാഇകൾ മസ്ജിദിലേക്ക്‌ വരികയാണെങ്കിൽ അവർ അതിനെ തൊട്ട്‌ ഒന്നും തന്നെ ചെയ്യുന്നതായി കാണുകയില്ല!

എന്നാൽ ഇരുപതും മുപ്പതും വർഷങ്ങൾ ആയി തൗഹീദിലേക്ക് ക്ഷണിച്ചു കൊണ്ടിരിക്കുന്ന ഒരു ദാഇ, അയാളോട്‌ പറയപ്പെടും: “നിർത്തൂ! നിങ്ങൾക്ക്‌ തസ്കിയ ഇല്ല” എന്ന്!!

തസ്കിയ അനിവാര്യം തന്നെയാണ്. എന്നാൽ അതിൽ ഗുലുവ്വിലേക്ക്‌ പോകുന്നത്‌ നിരോധിക്കപ്പെട്ടതാണ്. ഞാൻ ആവർത്തിച്ചാവർത്തിച്ച്‌ പറയുന്നു. ഉലമാക്കളുടെ മൻഹജ്‌ ഇതിൽ നിന്ന് ഒട്ടും വ്യത്യാസമല്ല. ഈ ആളുകൾ ഉലമാക്കൾ തസ്കിയ കൊടുത്തവരുടെ കൂട്ടത്തിൽ തന്നെയാകുന്നു.

അത്‌കൊണ്ട്‌ ആര് കലർപ്പില്ലാത്ത തൗഹീദിന്റെ പേരിൽ നമുക്ക് അറിയപ്പെട്ടുവോ, സാധാരണ പറയപ്പെടുന്ന തൗഹീദല്ല, മറിച്ച്‌ അതിലുള്ള സമഗ്രമായ അറിവുള്ള, ഉലമാക്കൾക്കിടയിൽ അറിയപ്പെട്ട തൗഹീദിലേക്കുള്ള ദഅ’വത്ത്‌.

അത്പോലെ നമുക്കിടയിൽ സുന്നത്ത്‌ കൊണ്ട്‌ അറിയപ്പെട്ട, ഏതെങ്കിലും ഗുലുവ്വിന്റെ പേരിൽ അറിയപ്പെട്ടിട്ടില്ല, ഉലമാക്കളെ കുറ്റം പറയുന്നതിലോ അവരെ അതിരു കടക്കുന്നതിലോ അറിയപ്പെട്ടിട്ടില്ല, വല്ലാഹി! അങ്ങനെയാണെങ്കിൽ അവൻ തസ്കിയക്ക്‌ അർഹനാണ്. അവന് ആരുടെയും സാക്ഷ്യപത്രത്തിന്റെ ആവശ്യമില്ല.

അത്‌കൊണ്ട്‌ ഇതെല്ലാം കൂട്ടി യോജിപ്പിക്കുകയും, അവന് ഉലമാക്കളിൽ നിന്ന് തസ്കിയയും കൂടി ഉണ്ടെങ്കിൽ അത്‌ (ആ തസ്കിയ) അവന് ഒരു ബോണസ്‌ ആണ്, ഒരു നിബന്ധന അല്ല.

യാ ഇഖ്‌വാൻ! വല്ലാഹി! ഇത്‌ നിങ്ങളുടെ ഹൃദയം കടുത്തു പോകുവാനും മനസ്സിന് വിഷാദമുണ്ടാക്കാനും കാരണമാകും.

നമ്മുടെ ചില സഹോദരന്മാർ, അവർ ശരിയായ മൻഹജിലാണെങ്കിലും അവരാണ് തൗഹീദിന്റെ ദഅ’വത്തിലേക്ക്‌ തടസ്സമായിക്കൊണ്ട്‌ (ഇപ്പോൾ)നിൽക്കുന്നത്‌.

لا إله الا الله !!

വല്ലാഹി ! തൗഹീദിലേക്കുള്ള ദഅ’വത്താണ് നമ്മളിൽ ഏറ്റവും നിർബന്ധമായിട്ടുള്ളത്‌.❞

reference : Audio attached

Tags: No tags

Add a Comment

Your email address will not be published. Required fields are marked*