20180524_144507.jpg

തൗഹീദ്‌ എത്തിക്കുന്നതിന്റെ പ്രതിഫലം- ശൈഖ്‌ അബ്ദു റസാഖ്‌ അൽ ബദ്‌ർ ഹഫിദഹുള്ളാഹ്

ശൈഖ്‌ അബ്ദു റസാഖ്‌ അൽ ബദ്‌ർ ഹഫിദഹുള്ളാഹ്‌ പറഞ്ഞു:

“എല്ലാവർക്കും അറിയുന്ന സ്വഹീഹ്‌ ആയ ഹദീസ്‌ ആണ്‌. അതായത്‌ റസൂൽ ﷺ പറഞ്ഞു :
“വേശ്യ ആയ ഒരു സ്ത്രീ സ്വർഗ്ഗത്തിൽ പ്രവേശിച്ചു!”

എന്താണ്‌ ആ സ്ത്രീയെ സ്വർഗ്ഗത്തിൽ പ്രവേശിപ്പിച്ചത്‌?

‘അവൾ ഒരു നായയുടെ ദാഹം മാറ്റി’

അതെ, അവൾ ഒരു നായയുടെ ദാഹം മാറ്റി. അവൾ അതിന്‌ വെള്ളം കൊടുത്തു. അങ്ങനെ അല്ലാഹു അവളുടെ പാപങ്ങൾ പൊറുത്തു കൊടുത്തു.

അവൾ നായക്ക്‌ കൊടുത്ത ഈ വെള്ളം, അവൾ അതിന്റെ ദാഹം മാറ്റി. അതിന്റെ ജീവൻ രക്ഷിച്ചു. അങ്ങനെ അല്ലാഹു അവളുടെ പാപങ്ങൾ പൊറുത്തു കൊടുത്തു. അല്ലാഹു അവൾക്ക്‌ എളുപ്പമായത്‌ ചെയ്യാൻ കൊടുത്ത്‌ കൊണ്ട്‌ അവളുടെ പാപങ്ങൾ പൊറുത്തു കൊടുത്തു- അതായത്‌ നായക്ക്‌ വെള്ളം കൊടുത്തുകൊണ്ട്‌.

ഏതെങ്കിലും നായക്ക്‌ വെള്ളം കൊടുത്തത്‌ അല്ലാഹു അവളുടെ പാപങ്ങൽ പൊറുക്കാനുള്ള കാരണമായെങ്കിൽ ജനങ്ങൾക്ക്‌ തൗഹീദ്‌ നുകർന്ന് കൊടുക്കുന്നവന്റെ കാര്യമെന്താണ്‌!?

തൗഹീദ്‌, അതാണ്‌ ജീവിതം.

അല്ലാഹു ഖുർആനിൽ പറഞ്ഞു: “ശിർക്കിലും വഴികേടിലുമായിരിക്കേ, നാം (ഈമാൻ കൊണ്ടും തൗഹീദ്‌ കൊണ്ടും) ജീവൻ നൽകിയവന്റെ അവസ്ഥ..”

മറ്റൊരിടത്ത്‌ അല്ലാഹു പറഞ്ഞു :

يَا أَيُّهَا الَّذِينَ آمَنُوا اسْتَجِيبُوا لِلَّهِ وَلِلرَّسُولِ إِذَا دَعَاكُمْ لِمَا يُحْيِيكُمْ…

”നിങ്ങള്‍ക്ക് ജീവന്‍ നല്‍കുന്ന കാര്യത്തിലേക്ക് നിങ്ങളെ വിളിച്ചാൽ സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിനും റസൂലിനും ഉത്തരം നല്‍കുക.”
(സൂറ: അൻഫാൽ: 24)

ഒരാൾക്ക്‌ മറ്റൊരാൾക്ക്‌ നൽകാൻ പറ്റിയ ഏറ്റവും മഹത്തായ കാര്യം അവന് തൗഹീദ്‌ മനസ്സിലാക്കി കൊടുക്കുക എന്നതാണ്‌..

പ്രത്യേകിച്ചും അയാൾ ശിർക്കിയാത്തുകൾ കൊണ്ടും മറ്റു പല ബാത്വിലുകൾ കൊണ്ടും പരീക്ഷിക്കപ്പെട്ടിട്ടുള്ള ആളാണെങ്കിൽ..

അല്ലാഹു നമ്മെ എല്ലാം കാത്ത്‌ രക്ഷിക്കട്ടെ.”

[شرح كتاب التوحيد ، الدرس الثالث والعشرون]

Add a Comment

Your email address will not be published. Required fields are marked*