flower-purple-lical-blosso

നല്ലത് പറയുക, അല്ലെങ്കിൽ മിണ്ടാതിരിക്കുക- അല്ലാമ ഇബ്നു ഉത’യ്മീൻ റഹിമഹുല്ലാഹ്

”നല്ലത് പറയുക, അല്ലെങ്കിൽ മിണ്ടാതിരിക്കുക.”

قـل خـيرًا أو ٲصمت

قــال العلامـــۃ ابـن عثيميـــن رحمہ الله

يجـب عـلى الإنسان ألا يتكلم إلا بخير

لـقـــول النبي صلى الله عليه وسلم :

من كان يؤمن بالله والـيوم الآخر فـليقل خيرًا أو لـيصمت

والخـير قد يكون خيرًا لـذاته وقد يكون خيرًا لـغيره ، فمن الخـير لـذاته أن يتكلم الإنسان بالـقرآن، بالـذكر، بالأمر بالمعروف، بالنهي عن المنكر ومـا أشبه ذلك ،

وأمـا الخـير لـغيره أن يتكلم الإنسان بما ليس في ذاته أجر لكنه يريد أن يبسط إخوانه ويزيل عنهم الـوحشة ويؤلف قلـوبهم .

شرح رياض الصالحين【٤٨٢/٦】

അല്ലാമ ഇബ്നു ഉത’യ്മീൻ റഹിമഹുല്ലാഹ് പറഞ്ഞു :

“ഒരു മനുഷ്യൻ നല്ല കാര്യമല്ലാതെ സംസാരിക്കാൻ പാടില്ല എന്നത് അവന്റെ മേൽ നിർബന്ധമാണ്.

റസൂൽﷺ പറഞ്ഞു : ”ആരെങ്കിലും അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കിൽ അവൻ നല്ലത് പറയട്ടെ, അല്ലെങ്കിൽ മിണ്ടാതിരിക്കട്ടെ.”

ഖൈർ അഥവാ നന്മ എന്നത് ഒന്നുകിൽ ആ കാര്യം സ്വയം തന്നെ നന്മ ആകാം. അല്ലെങ്കിൽ മറ്റുള്ളതിനു അതുവഴി നന്മ ഉണ്ടാകാം.

സ്വയം തന്നെ ഉള്ള നന്മ ഏതെന്നാൽ ഒരാൾ ഖുർആൻ, ദിക്റുകൾ, നന്മ കല്പിക്കുക, തിന്മ വിരോധിക്കുക അത്പോലുള്ളതൊക്കെ കൊണ്ട് സംസാരിക്കലാണ്.

രണ്ടാമത്തേത് അവൻ സംസാരിക്കുന്ന സംസാരം സ്വന്തം നിലക്ക് പ്രതിഫലം ഉള്ളതായിരിക്കില്ല. പക്ഷെ അവനുദ്ദേശിക്കുന്നത് അത് വഴി തന്റെ സഹോദരങ്ങൾക്കിടയിൽ സന്തോഷമുണ്ടാകാനും അവർക്കിടയിലുള്ള അകൽച്ച നീക്കാനും അവരുടെ ഹൃദയങ്ങൾക്ക് ഇണക്കമുണ്ടാക്കാനുമൊക്കെയാണ് .(അങ്ങനെ ആ സംസാരങ്ങളൊക്കെയും ഖൈർ ആയി തീരുന്നു. )

ശർഹു രിയാദിസ്സാലിഹീൻ (482/6)

വിവർത്തനം: അബൂ അമ്മാർ ഹംറാസ് ബ്നു ഹാരിസ് وفقه الله

Add a Comment

Your email address will not be published. Required fields are marked*