laamiya

ലാമിയ : ശൈഖുൽ ഇസ്ലാം ഇബ്നു തെയ്മിയയുടെ പ്രശസ്തമായ കവിത


يا سائلي عن مذهبي وعقيدتي *** رزق الهدى من للهداية يسأل

എന്റെ മദ്ഹബിനെയും അഖീദയെയും കുറിച്ച്‌ ചോദിക്കുന്നവനേ…
തീർച്ചയായും ഹിദായത്ത്‌ ചോദിക്കുന്നവൻ നേർമാർഗ്ഗത്തിലേക്ക്‌ നയിക്കപ്പെടുന്നതാണ്.

اسمع كلام محقق في قوله *** لا ينثني عنه ولا يتبدل


താൻ പറയുന്നതിന്റെ യാഥാർത്ഥ്യം ഉറപ്പാക്കിയവന്റെ വർത്തമാനം നീ കേൾക്കൂ…
അതെ, അതിനെ മാറ്റാതെ അതിൽ നിന്ന് വ്യതിചലിക്കാതെ…

حب الصحابة كلهم لي مذهب *** ومودة القربى بها أتوسل


മുഴുവൻ സ്വഹാബത്തിനോടുമുള്ള പ്രിയം, അതാണെന്റെ മദ്‌ഹബ്.
അഹ്‌ലുബൈത്തിനോടുള്ള സ്നേഹബന്ധം, അതാണെന്റെ വസീല.

ولكلهم قدر وفضل ساطع *** لكنما الصديق منهم أفضل


അവരിൽ ഓരോരുത്തർക്കും അവരുടേതായ പദവികളും ശ്രേഷ്ടതകളുമുണ്ട്‌.
എന്നാൽ അവരിൽ ഏറ്റവും ശ്രേഷ്ടൻ സിദ്ധീഖ്‌ (അബൂബക്കർ) തന്നെ.

وأقول في القرآن ما جاءت به *** آياته فهو القديم المنزل


ക്വുർആനെ സംബന്ധിച്ച്‌, അതിൽ ആയത്തുകളായി എന്തെല്ലാമുണ്ടോ, അതെല്ലാം…
അല്ലാഹുവിൽ നിന്ന് ഇറക്കപ്പെട്ടതാണെന്ന്
ഞാൻ പറയുന്നു.

واقول قال الله جل جلاله ******المصطفى الهادي ولا اتأول

ജല്ല ജലാലായ അല്ലാഹുവും അവന്റെ മുസ്തഫയും ഹാദി യുമായ പ്രവാചകനും പറഞ്ഞു എന്നു പറയുമ്പോൾ
ഞാൻ അത്‌ തഅ് വീൽ(വ്യാഖ്യാനം) ചെയ്യുന്നില്ല.


وجميع آيات الصفات أمرُّها *** حقاً كما نقل الطراز الأول


ആദ്യ കാലക്കാർ
സ്വിഫ്ഫാത്തുകളുടെ ആയത്തുകളെ സത്യസന്ധമായി എങ്ങനെ എത്തിച്ചുവോ, അതുപോലെത്തന്നെ ഞാനുമവയെ എത്തിച്ചു കൊടുക്കുന്നു.

وأرد عهدتها إلى نقّالها *** وأصونها من كل ما يُتخيل


അവർ ഏതൊരു ഉത്തരവാദിത്തത്തോടെ അത്‌ നിർവഹിച്ചുവോ, അതേ ഉത്തരവാദിത്തം ഞാനും പാലിക്കുന്നു. എല്ലാവിധ സങ്കൽപ്പങ്ങളിൽ നിന്നും ഞാനവയെ കാത്തുസൂക്ഷിക്കുന്നു.

قبحاً لمن نبذ القرآن وراءه *** وإذا استدل يقول قال الأخطل


ക്വുർആൻ തന്റെ പിന്നിലേക്ക്‌ വലിച്ചെറിയുന്നവന്ന് നിന്ദ്യത തന്നെ, ‘തെളിവുകൾ ചോദിക്കുമ്പോൾ അഖ്താൽ (കൃസ്ത്യാനികൾ) പറഞ്ഞു’ എന്ന് പറയുന്നവന്നും.


والمؤمنون يرون حقاً ربهم *** وإلى السماء بغير كيف ينزل


മുഅ് മിനുകൾ യഥാർത്ഥമായും തങ്ങളുടെ റബ്ബിനെ കാണുക തന്നെ (ആഖിറത്തിൽ) ചെയ്യുമെന്നും, അവൻ
ആകാശങ്ങളിലേക്ക്‌ ഇറങ്ങുമെന്നും ഞാൻ വിശ്വസിക്കുന്നു,അതിനെ തക്‌ യീഫ്‌ (രൂപപ്പെടുത്തൽ) ചെയ്യാതെ.

وأقر بالميزان والحوض الذي *** أرجو بأني منه رياً أنهل


മീസാനിലും ഹൗളിലും ഞാൻ ഉറച്ച്‌ വിശ്വസിക്കുന്നു,
അതിൽ നിന്നു ദാഹം ശമിപ്പിക്കുന്നവരിൽ ഉൾപ്പെടാൻ ഞാൻ കൊതിക്കുന്നു.

وكذا الصراط يمد فوق جهنم *** فموحد ناج وآخر مهمل


അതുപോലെത്തന്നെ ജഹന്നമിന്റെ മുകളിലുള്ള സ്വിറാത്തിലും
അതിൽ നിന്ന് രക്ഷപ്പെടുന്നവരും അതിൽ ഉപേക്ഷിക്കപ്പെടുന്നവരും ഉണ്ട്‌ എന്നതിലും ഞാൻ വിശ്വസിക്കുന്നു.

والنار يصلاها الشقي بحكمة *** وكذا التقي إلى الجنان سيدخل


അല്ലാഹുവിന്റെ ഹിക്മത്ത്‌ പ്രകാരം ദൗർഭാഗ്യവാൻ നരകത്തിൽ എരിക്കപ്പെടുമെന്നും,
അതേപോലെ മുത്വഖികൾ ജന്നാത്തുകളിൽ പ്രവേശിക്കപ്പെടുമെന്നും


ولكل حي عاقل في قبره *** عمل يقارنه هناك ويسأل

ബുദ്ധി ഉറച്ച്‌ ജീവിച്ച ഓരോ മനുഷ്യന്റെയും ഖബറിലേക്ക്‌
അവന്റെ ചെയ്തികൾ അനുഗമിക്കുമെന്നും അവൻ ചോദ്യം ചെയ്യപ്പെടുമെന്നും ഞാൻ വിശ്വസിക്കുന്നു. 

هذا اعتقاد الشافعي ومالك *** وأبي حنيفة ثم أحمد ينقل


ഇതത്രെ ശാഫിയുടെയും, മാലികിന്റെയും മദ്‌ഹബ്,
അബൂഹനീഫയിൽ നിന്നും അഹ്മദിൽ നിന്നും എത്തിക്കപ്പെട്ടതും ഇത്‌ തന്നെ


فإن اتبعت سبيلهم فموفق *** وإن ابتدعت فما عليك معول

അവരുടെ വഴി നീ പിന്തുടരുകയാണെങ്കിൽ, നീ വിജയി തന്നെ…
ഇനി നീ ബിദ്‌ അത്തിൽ അകപ്പെടുകയാണെങ്കിൽ ഒരു സഹായവും നിനക്കില്ല തന്നെ.

 

Click here to download mp3

Tags: No tags

Add a Comment

Your email address will not be published. Required fields are marked*