front-1393846082939.flat

വട്സാപില്‍ പോസ്റ്റ്‌ ചെയ്യുന്നതിന്റെ മര്യാദകള്‍ – കവിത

هذا نَظمٌ جميل في الشروط والآداب في الإرسال بالواتساب

قال الناظم

വാട്സ് ആപിൽ പോസ്റ്റ് ചെയ്യുന്നതിന്റെ നിബന്ധനകളെയും മര്യാദകളെയും സംബന്ധിച്ച് സുന്ദരമായ ഒരു കവിത.

കവി പറയുന്നു…

ولاْ يَصِحُّ النَّشْرُ في المجمُوعَهْ
إلا بما لأجلِهِ مَوْضُوْعَه

പ്രത്യേക വിഷയമൊന്നുമില്ലാതെ ഗ്രൂപ്പുകളിൽ പ്രചരണം ശരിയല്ല.ْ

مِنْ قَوْلِ رَبِّنَا كَذَا رَسُوْلِهِ
وَقَوْلِ أَهْلِ العِلْمِ مِنْ أُصُوْلِهِ

നമ്മുടെ റബ്ബിന്റെയും റസൂലിന്റെയും ഉലമാക്കളുടെയും വചനങ്ങൾ ഉൾക്കൊള്ളുന്ന ഉസൂലുകളിൽ വന്നത് പ്രകാരം.

وَمَا عَدَاهُ مِنْ كَلَامٍ يُجْتَنَبْ
جَمِيْعهُ مِمَّا يُخِلُّ بِالأَدَب

അതല്ലാത്തതായ  മുഴുവൻ വർത്തമാനങ്ങളും വെടിയുക, സംസ്കാര മില്ലാത്തവയും.ْ

وَاحْتَرِزُوْا النَّقَلَ عَنِ الـمَجْهُوْلِ
فَلَيْسَ فِيْهِ النَّفْعُ لِلْعُقُوْلِ

അജ്ഞാതരിൽ നിന്നുള്ളവ പോസ്റ്റ് ചെയ്യുന്നതിനെ തൊട്ട് ജാഗ്രത പാലിക്കുക,
ബുദ്ധിമാൻമാർക്ക് അത് കൊണ്ട്‌ ഒരു പ്രയോജനവുമില്ല.

وَكُلُّ ضَالٍ لَهُ لَا تَنْشُرُوْا
وَبِالـمِزَاحِ إِخْوَتِي لَا تُكْثِرُوْا

വഴികേടുകൾ പ്രചരിപ്പിക്കരുത്,
സഹോദരന്മാരേ,
തമാശ അധികരിപ്പിക്കരുത്.

إِلَّا إِذَا كَانَ قَلِيْلَاً يُفْرِحُ
وَلَيْسَ يُدْمِيْ القِلْبَ لَيْسَ يَجْرَح

ُ
സന്തോഷമുളവാക്കുന്ന കുറഞ്ഞ കാര്യങ്ങൾ മാത്രം,

ഹൃദയത്തെ മുറിവേൽപിക്കുന്നതും ചോരയൊലിപ്പിക്കുന്നതും അല്ല.

تَنَزَّهُوْا عَنْ قَصَصِ العَوَامِ
فَلَيْسَ ذَا مِنْ عَمَلِ الكِرَام

നാട്ടുവർത്തമാനങ്ങളിൽ നിന്ന് ഒഴിവാവുക,
അത് ആദരണീയരുടെ പ്രവൃത്തിയല്ല.

وَاجْتَنِبُوْا تَصْوِيْرَ ذِيْ الأَرْوَاح
أَتَى الوَعِيْدَ فِي الصِّحَاح

ആത്മാവുള്ളവയുടെ ചിത്രങ്ങൾ വെടിയുക
സ്വഹീഹായ ഹദീസുകളിൽ വന്ന മുന്നറിയിപ്പുകൾ പ്രകാരം.ِ

تَثَبَّتُوْا فِي النَّقْلِ لِلْأَخْبَارِ
فَإِنَّهَا تُشَاعُ فِيْ الْأَمْصَارِ

വാർത്തകൾ വരുന്ന വഴികളെ തൊട്ട് ഉറപ്പ് വരുത്തുക,
കാരണം മുക്ക് മൂലകളിൽ കിംവദന്തികൾ പരന്നു കൊണ്ടിരിക്കും.

فَمَنْ تَعَدَّىْ ذَلِكُمْ وَأَسْرَفَا
فَحَقُّهُ فَوْرَاً أَرَى أَنْ يُحْذَفَا

ആർ അത് കണക്കിലെടുത്ത് കാര്യങ്ങൾ അരിച്ചുപെറുക്കിയോ,
അവൻ അതിന്റെ യാഥാർത്ഥ്യം അറിഞ്ഞാൽ ഉടനെ മായ്ച്ചു കളയണം.

لَا سِيَّمَا إِنْ سَبَقَتْ مُنَاصَحَهْ
وَاللهُ يَجْزِيْ الخَيْرَ مَنْ قَدْ نَاصَحَه

ആർ  നസ്വീഹത്തുമായി മുന്നേറുന്നുവോ, അവന്ന് അല്ലാഹു നന്മ പ്രതിഫലം നൽകുന്നതാണ്.ْ

فَهَذِهِ شُرُوْطُهَا عَلَى عَجَلْ
وَمَنْ أَتَىْ بِضِدِّهَا فَقَدْ أَخَل

ഇതെല്ലാമാണ് ഒറ്റ നോട്ടത്തിലുള്ള ചില നിബന്ധനകൾ,
ആർ ഇതിന് എതിരായി വന്നുവോ, അവൻ തെറ്റിപ്പോയി.

Tags: No tags

One Response

Add a Comment

Your email address will not be published. Required fields are marked*