സിറാജ് ബാലുശ്ശേരിയുടെ ദുർവ്യാഖ്യാനക്കസർത്തുകൾക്ക് മറുപടി

? ”സിറാജ് ബാലുശ്ശേരിയുടെ ദുർവ്യാഖ്യാനക്കസർത്തുകൾക്ക് മറുപടി “

(ഒന്നാം ഭാഗം)
~~~~~~~~~~~~~~~~~~

بسم الله الرحمن الرحيم

“സിറാജുല്‍ ഇസ്ലാം ബാലുശ്ശേരി ബോധപൂർവ്വമല്ലെങ്കിലും സലഫിയ്യത്തിലേക്കുള്ള ഒരു ചൂണ്ടു പലക തന്നെയാണ്. അദ്ധേഹത്തിന്റെ പ്രഭാഷണങ്ങളിലൂടെ ജനങ്ങള്‍ക്കു പലര്‍ക്കും പരിചിതമല്ലാതിരുന്ന പല സത്യങ്ങളും മറനീക്കി പുറത്തു വന്നിരുന്നു.

അത്തരം ധീരമായ പ്രബോധനത്തിന് തിരശ്ശീല വീണെങ്കിലും മറ്റൊരു തരത്തില്‍ അദ്ധേഹം ഇന്നും സത്യങ്ങള്‍ പുറത്തു കൊണ്ടു വരുന്നുണ്ട്. അദ്ധേഹം പുറത്തു വിടുന്ന സത്യാസത്യ സമ്മിശ്രമായ വിവാദ പ്രസ്താവനകളിലെ അവ്യക്തതകള്‍ നീക്കിക്കൊണ്ട് സലഫീ സഹോദരങ്ങള്‍ വിശകലനങ്ങള്‍ നടത്തുമ്പോള്‍ പകല്‍ വെളിച്ചം പോലെ സത്യം പുറത്തു വരും.
ഈ പരമ്പരയില്‍ സിറാജിന്റെ ഏറ്റവും പുതിയ സംഭാവനയാണ് “ഖവാരിജുകളുടെ മാര്‍ഗത്തില്‍ നിന്ന് മക്കളെ എങ്ങനെ സംരക്ഷിക്കാം” എന്ന ശൈഖ് സുലൈമാന്‍ റുഹൈലിയുടെ പ്രഭാഷണത്തിനു നല്‍കിയിരിക്കുന്ന പുതുമയാര്‍ന്ന വ്യാഖ്യാനം.

ക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലും ചോരതന്നെ കൊതുകിനു പ്രിയങ്കരം എന്നു പറഞ്ഞതു പോലെ ഖവാരിജുകളുടെ അപകത്തില്‍ നിന്നു രക്ഷപ്പെടാനുള്ള മാര്‍ഗമല്ല , മറിച്ച് കൂടുതല്‍ നിരപരാധികളെ എങ്ങനെ ഖവാരിജാക്കാം എന്നതാണ് വ്യാഖ്യാതാവിന്റെ നോട്ടം!
ഖവാരിജുകളുടെ ഒന്നാമത്തെ ലക്ഷണമായി ശൈഖവര്‍കള്‍ പറഞ്ഞിരിക്കുന്നത്

يحرصون على ملئ قلبه حقدا على ولاة أمر البلد
” അവർ യുവാക്കളുടെ മനസ്സില്‍ രാജ്യത്തിന്റെ ഭരണാധികാരികളോട് പക നിറയ്ക്കാന്‍ കിണഞ്ഞു ശ്രമിക്കും” എന്നാണ്.

ഇനി സിറാജിന്റെ വ്യാഖ്യാനം നോക്കാം.

“മുസ്ലിം രാജ്യങ്ങളിലാണെങ്കില്‍ അങ്ങനെ, അതല്ല മറ്റു രാജ്യങ്ങളിലാണെങ്കില്‍ ജനാധിപത്യവും മതേതരത്വവും നിലനില്‍ക്കുന്ന രാജ്യങ്ങളില്‍ ജനാധിപത്യം, മതേതരത്വം എല്ലാം ഇസ്ലാമിനു വിരുദ്ധമാണ്, അത് ശിര്‍ക്കാണ് കുഫ്റാണ് എന്നു പ്രചരിപ്പിക്കുകയും അത്തരത്തിലുള്ള സംവിധാനങ്ങളോടുള്ള വെറുപ്പ് മുസ്ലിം ഉമ്മത്തിന്റെ മനസ്സില്‍ നിറക്കുകയും ചെയ്യാന്‍ ശ്രമിക്കുന്ന ആളുകളെ നമ്മുടെ നാട്ടിലും കാണാം”.

പറഞ്ഞതു പറഞ്ഞു! ഇനി സിറാജ് ഇത്തരം അബദ്ധങ്ങള്‍ പറയരുത്. ബാക്കിയുള്ള വില കൂ ടി കളയരുത്.

ഭാഷയില്‍ വുലാത്തുല്‍ അംറ് എന്നതിന് ഭരണാധികാരി എന്നര്‍ത്ഥമുണ്ടെങ്കിലും ‘ഖവാരിജിന്റെ അടയാളങ്ങള്‍’ പോലെ ശറഇയ്യായ ഒരു വിഷയം വിശദീകരിക്കുമ്പോള്‍ ആ വാക്കിന്റെ ശറഇയ്യായ അര്‍ത്ഥമാണല്ലോ പരിഗണിക്കേണ്ടത്. ആരാണ് ശറഇന്റെ ഭാഷയില്‍ വുലാത്തുല്‍ അംറ് എന്നു നോക്കാം.

“വുലാത്തുല്‍ അംറിനോടും ഉലമാക്കളോടും നമ്മുടെ ബാധ്യത എന്ന ലേഖനത്തില്‍ ശൈഖ് സ്വാലിഹ് ബിന്‍ ഫൗസാന്‍ അല്‍ ഫൗസാന്‍ ഹഫിദഹുല്ലാഹ് പറയുന്നു.

القسم الثاني من ولاة الأمور هم الأمراء، الذين يتولون السلطة فهؤلاء يجب احترامهم ويجب طاعتهم بالمعروف، كما في هذه الآية وأطيعوا الله وأطيعوا الرسول وأولي الأمر، أي وأطيعوا أولي الأمر منكم، وقوله منكم أي من المسلمين، أما ولي الأمر الكافر فهذا لا يطيعه المسلم،

” വുലാത്തുല്‍ അംര്‍ എന്നതിലെ രണ്ടാമത്തെ വിഭാഗം ഭരണാധികാരികളാണ്, അഥവാ അധികാരം കൈയ്യാളുന്നവര്‍. ഇവരെ അനുസരിക്കലും ബഹുമാനിക്കലും നിര്‍ബന്ധമാണ്, പാപങ്ങളിലൊഴികെ.
أطيعوا الله وأطيعوا الرسول وأولي الأمر منكم
(വിശ്വാസികളെ നിങ്ങള്‍ അല്ലാഹുവെയും റസൂ ലിനെയും നിങ്ങളില്‍ നിന്നു തന്നെയുള്ള കൈകാര്യകര്‍ത്താക്കളെയും അനുസരിക്കുക)
എന്ന ആയത്തില്‍ പറഞ്ഞതു പോലെ ഇവിടെ ‘നിങ്ങളില്‍ പെട്ട ഭരണാധികാരികളെയും’ അനുസരിക്കുക എന്നാണ് പറഞ്ഞത്. അതായത് മുസ്ലിമായ ഭരണാധികാരി. കാഫിറായ ഒരു ഭരണാധികാരിയെ മുസ്ലിം അനുസരിക്കേണ്ടതില്ല.”

ഇതു രാജ്യവിരുദ്ധ-ഭീകര പ്രവര്‍ത്തനങ്ങള്‍ക്കുള്ള ശൈഖ് ഫൗസാന്റെ ആഹ്വാനമല്ല.
മറിച്ച് ഒരു മുസ്ലിം, മുസ്ലിമായ ഭരണാധികാരിക്കു നല്‍കുന്ന അനുസരണ വിശാലമായ ഒന്നാണ്. അതു അന്യര്‍ക്കു നല്‍കുക സാധ്യമല്ല തന്നെ. എന്നാല്‍ ജനാധിപത്യരാജ്യങ്ങളില്‍ ജീവിക്കുന്ന മുസ്ലിം അവിടെയുള്ള സഹപൗരന്മാരുമായി മാന്യതയും നീതിയും പുലര്‍ത്തണം.
അക്രമവും പാടില്ല മുസ്ലിം വുലാത്തിനു കൊടുക്കുന്ന അകമറിഞ്ഞ അനുസരണപ്രതിജ്ഞയും പാടില്ല, രണ്ടിനും മധ്യേയാണ് ശരിയായ ഇസ്ലാമിന്റെ മധ്യമമാര്‍ഗം.

ജനാധിപത്യം എന്ന ആശയത്തെ സലഫികള്‍ ഏകകണ്ഠേന വെറുക്കുകയും ശിര്‍ക്കും കുഫ്റുമായി കാണുകയും ചെയ്യുന്നു. അതിനര്‍ത്ഥം ജനാധിപത്യ രാജ്യത്ത് ജീവിക്കുന്നതും ഭരണത്തില്‍ പങ്കെടുക്കുന്നതു പോലും നിരുപാധികം കുഫ്റാണെന്നല്ല. ഒരു വിശ്വാസിക്കു തന്റെ ദീന്‍ പരസ്യമായി ആചരിക്കാന്‍ കഴിയുന്ന ഏതുരാജ്യത്തും ജീവിക്കാന്‍ അനുവാദമുണ്ട്. മുസ്ലിം രാജ്യങ്ങളില്‍ ജീവിക്കാന്‍ സാധിക്കുന്നവര്‍ക്ക് തങ്ങളുടെയും മക്കളുടെയും ദീനിന്റെ സുരക്ഷക്ക് അതായിരിക്കും നല്ലതെന്നു മാത്രം.

ഇനി ഖവാരിജുകളുടെ ലക്ഷണമായി ശൈഖ് സുലൈമാന്‍ അര്‍റുഹൈലിയുടെ മറപറ്റിക്കൊണ്ട് സിറാജ് ആരോപിക്കുന്ന ഈ ജനാധിപത്യവിരോധം കക്ഷിത്വ വിരോധികളായ സലഫികളുടെ മാത്രം കുത്തകയാണെന്നും സിറാജ് ഉസ്താദും ശിങ്കിടികളും തെറ്റിദ്ധരിക്കണ്ട.
സിറാജടക്കം പങ്കെടുക്കാറുള്ള പ്രോഫ്കോണ്‍ ഷോയുടെ ഈയടുത്തു കഴിഞ്ഞ ഒരു സദസ്സിലെ പ്രമുഖ പ്രഭാഷകനായിരുന്ന അബൂ ഉസാമ ദഹബി എന്ന പാശ്ചാത്യ സഹോദരന്റെ ഏതാനും വാക്കുകള്‍ നോക്കൂ .

Muslims shouldn’t be satisfied with living in other than the total Islamic State.”

“We want the laws of Islam to be practised, we want to do away with the man made laws”

“പൂര്‍ണ്ണമായ ഒരു ഇസ്ലാമിക സ്റ്റേറ്റിലല്ലാതെയുള്ള ജീവിതം ഒരു മുസ്ലിം തൃപ്തിപ്പെട്ടുകൂടാ. ഇസ്ലാമിക നിയമങ്ങള്‍ നടപ്പിലാകണമെന്നും മനുഷ്യനിര്‍മിത നിയമങ്ങളില്‍ നിന്ന് രക്ഷപ്പെടണമെന്നും നാം ആഗ്രഹിക്കുന്നു.”

എറണാംകുളം സാല്‍വേഷന്‍ സമ്മേളനത്തില്‍ പ്രഭാഷണം നടത്തിയ അബ്ദുറഹീം ഗ്രീനും സമാനമായ പ്രസ്താവനകള്‍ നടത്തിയിട്ടുണ്ട്. അദ്ധേഹത്തിന്റെ ഇസ്ലാം ആന്റ് ഡെമോക്രസി എന്ന പ്രഭാഷണത്തിന്റെ സി ഡി അവിടെ വില്പനക്കു വെക്കുകയും ചെയ്തിരുന്നു!

സലഫീ പണ്ഡിതന്‍മാരുടെ വാക്കുകള്‍ വളച്ചൊടിക്കാതെ സ്വീകരിക്കാന്‍ വയ്യെങ്കില്‍ സ്വന്തം അതിഥികളുടെ വാക്കുകളെങ്കിലും കേട്ടു കൂടേ?
അതല്ല ഈ അമേരിക്കക്കാരനെയും കുവൈത്തിയെയുമൊക്കെ വെറുതെ ഒരു ‘ഷോ’ ക്കു വേണ്ടി കൊണ്ടു വരുന്നതാണോ ?

സിറാജെ, അറിയാത്ത കാര്യങ്ങള്‍ വിശദീകരിച്ച് ഞെളിയാന്‍ നോക്കണ്ട.

ഖുറൂജിന്റെ അടിസ്ഥാനം “മുസ്ലിം ഭരണാധികാരികള്‍ക്കെതിരെ ഇറങ്ങിപ്പുറപ്പെടലും അതിനു കാരണമാകുന്ന വിദ്വേഷ പ്രചാരണങ്ങള്‍ അവര്‍ക്കെതിരില്‍ അഴിച്ചുവിടലുമാണ്”. അതാണ് ഖുറൂജ്, പഠിച്ചു വെച്ചോ.

അത്തരം വിദ്വേഷ പ്രചാരകരെ ‘ഖവാരിജ് ഖഅദിയ്യ’- ‘ഒളിഞ്ഞിരിക്കുന്ന ഖവാരിജുകള്‍’ എന്നാണ് ഉലമാക്കള്‍ വിളിക്കുന്നത്.

അത്തരം ഖാരിജീ തക്ഫീരീ ചിന്താഗതിക്കാരായ പലരുടെയും മുമ്പില്‍ നിങ്ങളുടെ പണ്ഡിതന്‍മാര്‍ പോയി ഇരിക്കാറുണ്ട്.
അത്തരം വിഷവിത്തുക്കളില്‍ നിന്ന് ദീന്‍ പഠിക്കാറുമുണ്ട്. അത്തരം സദസ്സുകള്‍ സംഘടിപ്പിക്കുന്നത് നിങ്ങള്‍ക്ക് ലക്ഷക്കണക്കിനു ദീനാറുകള്‍ തരുന്ന ഒരു സംഘടനയായതു കൊണ്ട് നിങ്ങളുടെ ആദര്‍ശധീരന്‍മാരായ പണ്ഡിതന്‍മാര്‍ക്ക് ശൈഖ് സുലൈമാന്‍ റുഹൈലി ഉപദേശിച്ച പോലെ ആ മനുഷ്യപ്പിശാചുക്കളെ കൈയൊഴിയാന്‍ സാധിക്കുമെന്നു തോന്നുന്നില്ല.
അത്തരം ഖവാരിജുകള്‍ വുലാത്തുല്‍ അംറിനെതിരെ വെറുപ്പുണ്ടാക്കുന്നത് ഇസ്ലാമികരാജ്യങ്ങളിലായതു കൊണ്ടു തന്നെ അവരോ ഇന്ത്യയിലെ അവരുടെ വാലുകളോ ഇവിടുത്തെ ഗവണ്മെന്റിനു ഒരു ഭീഷണിയേ അല്ല.

സ്വാഭാവികമായും അവസരവാദികളായ സിറാജിന്റെ നേതൃത്ത്വം യഥാര്‍ത്ഥ പ്രശ്നക്കാരോട് ഭായി ഭായി!

lSIS ഇഖ് വാനികളുടെ ഉല്‍പ്പന്നമാണെന്നത് പരസ്യമായ രഹസ്യമാണ്.

“ഖവാരിജുല്‍ അസ്ര്‍ അല്‍ ഖിസ്സത്തുല്‍ കാമില ” എന്ന പേരില്‍ ശൈഖ് ഹുസൈന്‍ ആലുശ്ശൈഖിന്റെ മേല്‍നോട്ടത്തില്‍ ജാമിഅ അല്‍ ഇസ്ലാമിയ്യയിലെ ഒരു ഉപരിപഠന വിദ്യാര്‍ത്ഥി പ്രസിദ്ധീകരിച്ച പഠനാര്‍ഹമായ ഗ്രന്ഥത്തില്‍ ഇഖ് വാനികളുടെ ഖവാരിജ് ബന്ധത്തിനു ഡസന്‍ കണക്കിനു തെളിവുകള്‍ നിരത്തിയിട്ടുണ്ട്.
എന്തിനധികം, lSIS നേതാവ് നമ്മുടെ ആളായിരുന്നുവെന്ന് ഇഖ് വാനീ നേതാവായ ഖര്‍ദാവി തന്നെ ഈയടുത്ത് സമ്മതിച്ചുവല്ലോ. ഖര്‍ദാവിയുടെ ആദര്‍ശ പിതാവു കൂടിയായ സയ്യിദ് ഖുത്ബിന് ഭീകരമായ ഖവാരിജ് ചിന്താഗതി പകര്‍ന്നു കൊടുത്തത് ഇന്ത്യക്കാരനായ ഉസ്താദ് മൗദൂദിയുടെ ഗ്രന്ഥങ്ങളായിരുന്നു എന്നും തന്റെ ഒഫീഷ്യല്‍ സൈറ്റില്‍ ഖര്‍ദാവി എഴുതിയിട്ടുണ്ട്.

മുജാഹിദ് സമ്മേളനങ്ങള്‍ക്കു വരുന്ന അറബികള്‍ പലരും ഖവാരിജുകളുടെ വിഷബീജമായ ഇതേ ഉസ്താദ് മൗദൂദിയുടെ അനുഭാവികളായിരുന്നെന്നു ഉമര്‍ മൗലവി ‘ഓര്‍മയുടെ തീരങ്ങളി’ല്‍ വ്യക്തമാക്കിയിട്ടുള്ളതാണ്!

യഥാര്‍ത്ഥ ഖവാരിജ് വിത്തുകളോടുള്ള സിറാജിന്റെ പ്രസ്ഥാനത്തിന്റെ നിലപാടാണിത്. അപ്പോൾ കാണുന്നവനെ അപ്പാ എന്നു വിളിക്കുന്ന, മദാമ്മയെ കാണുമ്പോള്‍ കവാത്ത് മറക്കുന്ന , ചേരയുടെ നടുക്കഷണം കടിക്കുന്ന നിലപാട്!

എന്നാല്‍ സലഫികള്‍ ISIS നും സകല ഖവാരിജുകള്‍ക്കും എതിരാണ്, നൂറു ശതമാനം ആത്മാര്‍ത്ഥമായിത്തന്നെ!

സംഭാവന തരുന്ന ഖവാരിജ് അനുഭാവികൾ,‍ ദരിദ്രവാസികളായ ഖവാരിജുകള്‍ എന്ന വ്ത്യാസമില്ലാതെ എല്ലാ കുഴപ്പക്കാരെയും ഞങ്ങള്‍ തള്ളിക്കളയുന്നു. അതിനു ഞങ്ങള്‍ക്ക് ജനാധിപത്യ രാജ്യങ്ങളിലെ അക്രമികളെയും ബുഗാത്തിനെയും ഖവാരിജാക്കേണ്ട ആവശ്യമോ സമാധാനമായി ജീവിക്കുന്ന സഹമുസ്ലിംകളെ ഭീകരതയുടെ സ്ലീപ്പര്‍ സെല്ലുകളാക്കേണ്ട ആവശ്യമോ ഇല്ല!

ഞങ്ങള്‍ ഖവാരിജുകളെ എതിര്‍ക്കുന്നതിന്റെ അടിസ്ഥാന കാരണം അവര്‍ കാഫിറുകളെ കൊല്ലുന്നതോ അതുവഴി മുസ്ലിംകള്‍ക്കെല്ലാം ബുദ്ധിമുട്ടുണ്ടാക്കുന്നതോ അല്ല. അതെല്ലാം രണ്ടാം സ്ഥാനത്തു നില്‍ക്കുന്ന തിന്മകളും ഒരാളെ രക്തദാഹിയായ അക്രമി എന്ന ദുഷ്പേരില്‍ നിന്നും വീണ്ടും താഴ്ത്തി , അവര്‍ മുസ്ലിമോ കാഫിറോ എന്നു പണ്ഡിതന്മാര്‍ ഭിന്നാഭിപ്രായക്കാരാവുക വരെ ചെയ്ത ‘ഖവാരിജ്’ എന്ന ചെളിക്കുണ്ടിലേക്ക് ഈ കുറ്റവാളികളെ എത്തിക്കാന്‍ മതിയാവാത്തതുമാണ്.

മുസ്ലിം ഭരണാധികാരികളെ കാഫിറാക്കുന്നതും അവർക്കെതിരെ ഇറങ്ങിപ്പുറപ്പെടുന്നതും വൻപാപങ്ങൾ ചെയ്യുന്ന മുസ്ലീങ്ങളെ കാഫിറാക്കുന്നതുമാണ് ഖവാരിജുകളെ ‘ഖവാരിജു’കളാക്കുന്ന അടിസ്ഥാനപരമായ കാരണം.
അതു തന്നെയാണ് സലഫികൾ അവരെ എതിർക്കാനുള്ള അടിസ്ഥാനപരമായ കാരണവും.

മനുഷ്യനെ ആടാക്കി , ആടിനെ പട്ടിയും പിന്നെ പേപ്പട്ടിയുമാക്കി തല്ലിക്കൊല്ലാന്‍ ശത്രുക്കള്‍ക്ക് എറിഞ്ഞു കൊടുക്കുക! ഈ കുടിലമനസ്സുകളെ എന്തു വിളിക്കണം?!

എങ്ങനെ നമസ്കരിക്കണം നോമ്പെടുക്കണം എന്നതില്‍ ഒതുങ്ങി നില്‍ക്കാതെ എങ്ങനെ തിന്നണം കുടിക്കണം രാജ്യം ഭരിക്കണം എന്നു കൂടി പഠിപ്പിച്ച മതമാണ് ഇസ്ലാം എന്നതു കൊണ്ട് രാജ്യത്തെ നിലവിലുള്ള ഭരണത്തില്‍ ഒരു യഥാര്‍ത്ഥ മുസ്ലിം, സുന്നി, സലഫീ, കണ്ണു വെക്കുന്നില്ല.

ഇതില്‍ എന്തു ഖവാരിജിയ്യത്താണുള്ളത്?

എന്തു രാജ്യദ്രോഹമാണുള്ളത്?

മുമ്പ് വുലാത്തുല്‍ അംറിനെ വലിച്ചു നീട്ടി അതില്‍ സംഘടനാ നേതാക്കന്മാരെ ഉള്‍പ്പെടുത്തിയിരുന്നു. ഇപ്പോളിതാ അരിയും തിന്നു ആശാരിച്ചിയെയും കടിച്ച് മുന്നോട്ടു പോയ നരി ജനാധിപത്യ ഗവണ്മെന്റിനെയും വുലാത്തുല്‍ അംറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു! പോയിപ്പോയി വുലാത്തുല്‍ അംറിനെ തട്ടിത്തടഞ്ഞ് വഴിനടക്കാന്‍ പറ്റാതാകുമോ?

കുനിഞ്ഞ് നില്‍ക്കാന്‍ വല്ലോരും പറയുമ്പോഴേക്ക് കമഴ്ന്നു കിടക്കരുത് സിറാജേ.
നമ്മുടെ മതപരമായ സാങ്കേതികതയായ ‘വുലാത്തുല്‍ അംറ്’ എന്ന മഹത്തായ സ്ഥാനം കൊടുത്തും ആവാക്കുപയോഗിച്ചുള്ള പണ്ഡിത ഫത്വകളിലൊക്കെ തിരുകിക്കയറ്റിയും തങ്ങളെ ബഹുമാനിച്ചുകൊള്ളണമെന്ന് ഗവണ്മെന്റ് സര്‍ക്കുലറയച്ചിട്ടൊന്നുമില്ലല്ലോ. പിന്നെന്തിനാണീ രാജാവിനെക്കാള്‍ വലിയ രാജഭക്തി?
പറഞ്ഞ അബദ്ധങ്ങൾ ബോധപൂർവ്വമല്ല എന്ന ആത്മ വിശ്വാസമുണ്ടെങ്കിൽ സിറാജ് താഴെ പറയുന്ന ചോദ്യങ്ങൾക്ക് ഉത്തരം തരിക.

1. ഒരു മുസ്ലിം ജനാധിപത്യത്തെ/ മതേതരത്വത്തെ ക്വൽബ് കൊണ്ട് വെറുക്കുന്നതിൻെറ മതവിധി എന്താണ്? ഹറാമോ, കറാഹത്തോ, ഫർദോ, സുന്നത്തോ, ഹലാലോ ?

2. വിവരദോഷികളായ ഒരു പറ്റം മുസ്ലിംകൾ കാഫിറായ ഭരണാധികാരിക്കെതിരിൽ കലാപമുണ്ടാക്കി എന്ന് കരുതുക.(അങ്ങനെ ഒരിക്കലും സംഭവിക്കാതിരിക്കട്ടെ.) അവർ ഖവാരിജുകളാവുമോ? അതോ ബുഗാത് (അക്രമികൾ) ആവുമോ?

3. ഇലക്ഷൻ പ്രചരണങ്ങളിലായി പ്രതിഷേധവും ആക്ഷേപങ്ങളും പ്രചരിപ്പിക്കുന്നവരാണല്ലോ പല മുജാഹിദുകളും.
ജനാധിപത്യ പ്രക്രിയ എന്ന ഈ ആക്ഷേപ പ്രചരണങ്ങളിൽ സജീവമാവാൻ നിങ്ങളുടെ പ്രസ്ഥാനം ആഹ്വാനം ചെയ്യാറുമുണ്ടല്ലോ.
അതല്ല, “നിലവിലുള്ള ഭരണാധികാരികളോട് വെറുപ്പുണ്ടാക്കാത്ത രീതിയിൽ രാഷ്ട്രീയ പ്രവർത്തനം നടത്തണം. അല്ലെങ്കിൽ ഖവാരിജാകും” എന്നാണോ നിങ്ങളുടെ ആദർശം!! ?

4. അത് ഗവണ്മെന്റിന്റെ അനുവാദത്തോടെയാണ് എന്നാണ് മറുപടിയെങ്കില്‍ ഇസ്ലാമിക രാജ്യത്തെ വുലാത്തുല്‍ അംറിനെതിരെയും അവരുടെ അനുവാദമുണ്ടെങ്കില്‍ പ്രചാരണപരിപാടികള്‍ നടത്താം, അത് ഖവാരിജിയ്യത്താവില്ല എന്നാണോ?

ഈ ചോദ്യങ്ങൾക്ക് സിറാജിൻെറ ഉത്തരങ്ങൾ പ്രതീക്ഷിക്കുന്നു . ഉത്തരമില്ലെങ്കിൽ കൊഞ്ഞനം കുത്തരുത്. ഉത്തരം സലഫികൾ വിശദീകരിക്കുന്നതാണ്.

വീണ്ടും ചില പ്രധാനപ്പെട്ട അഖീദപരമായ വസ്തുതകള്‍ പുറത്തു കൊണ്ടു വരാൻ വഴിയൊരുക്കിയ സിറാജിനു നന്ദി.
الله يهديه ويكفي السلفيين شره
(തുടരും) –

? അബൂ മുഹമ്മദ് സാജിദ് ബിൻ ഷരീഫ്.
(9 ശവ്വാൽ 1437)

Tags: No tags

Add a Comment

Your email address will not be published. Required fields are marked*