‘അതെങ്ങനെ?’ എന്ന ഒരനാവശ്യ ചോദ്യം!


ശൈഖ് സ്വാലിഹ് അൽഉസൈമീൻ റഹിമഹുല്ലാഹ് പറഞ്ഞു:-

❝ അല്ലാഹുവിന്റെ സ്വിഫതുകളുടെ കാര്യത്തിൽ “അത് എങ്ങനെ?” എന്ന ചോദ്യം ഉന്നയിക്കുന്നത് പുത്തൻവാദികളുടെ ഒരു ആചാരമാണ്/ശീലമാണ്.

പ്രമാണങ്ങളിൽ വന്നതു പോലെ സ്വിഫതുകളെ സ്ഥിരീകരിക്കുന്ന അഹ്ലുസ്സുന്നത്തിന്റെ ആളുകളുടെ അടുക്കൽ വന്ന് ‘ഇവരെ (ചോദ്യം ചോദിച്ചു) കുടുക്കികളയാം’ എന്ന ഉദ്ദേശത്തിൽ അവർ ചോദിക്കും: “അല്ലാഹുവിന്ന് ഇന്നയിന്ന സ്വിഫത് ഉണ്ട്, എങ്ങനെയാണത്??!”.
എന്നാൽ അൽഹംദുലില്ലാഹ്, അഹ്ലുസ്സുന്നത്തിന്റെ മറുപടി വളരെ ലളിതമാണ്.

പണ്ഡിതന്മാരിൽ ചിലർ പറഞ്ഞു: ഒരു ജഹ്‌മി വന്ന്കൊണ്ട് നിങ്ങളോട് “അല്ലാഹു രാത്രിയുടെ അവസാനയാമമാകുമ്പോൾ ആകാശത്തേക്ക് ഇറങ്ങും, എങ്ങനെയാണ് ഇറങ്ങുക?!” എന്ന് ചോദിച്ചാൽ അവനോട് പറയുക: “അല്ലാഹു നമ്മളോട് അവൻ രാത്രിയുടെ അവസാനയാമങ്ങളിൽ ആകാശത്തേക്ക് ഇറങ്ങും എന്ന് പറഞ്ഞിട്ടുണ്ട്, എങ്ങനെയാണ് ഇറങ്ങുക എന്ന് പറഞ്ഞിട്ടില്ല”

ഈ ലളിതമായ മറുപടി ചോദ്യം ചോദിച്ചവരുടെ വായടപ്പിക്കാൻ മതിയായതാണ്. അല്ലാഹുവും അവന്റെ റസൂലും അല്ലാഹു ആകാശത്തേക്ക് ഇറങ്ങും എന്ന് നമ്മെ അറിയിച്ചിട്ടുണ്ട്, എങ്ങനെയാണ് ഇറങ്ങുക എന്ന് അറിയിച്ചിട്ടില്ല. അതിനാൽ ‘എങ്ങനെ’ എന്ന ചോദ്യത്തിൽ നാം ഒരു ചർച്ചക്കില്ല.❞

ഫതാവാ അൽ-ഹറം അന്നബവി.
ആശയ വിവർത്തനം:
അബൂ ഈസ وفقه الله

Add a Comment

Your email address will not be published. Required fields are marked*