തെറ്റുകളിൽ നിന്നും തൗബ ചെയ്യുന്നവരോട്..


തൗബയുടെ പ്രധാനപ്പെട്ട നിബന്ധനകളിൽ ഒന്നാണ് തൗബ ചെയ്യുന്നവൻ ഭാവിയിൽ ആ തെറ്റ് ചെയ്യുകയില്ലെന്ന് ഉറച്ച തീരുമാനമെടുക്കൽ.

ഒരാൾ തെറ്റിൽ നിന്ന് ഖേദിക്കുകയും തൗബ ചെയ്യുകയും പക്ഷെ അവന്റെ മനസ്സിൽ അവസരം കിട്ടിയാൽ ഇനിയും ആ തിന്മ ചെയ്യണം എന്നാണ് അവൻ രഹസ്യമായി കരുതുന്നതെങ്കിൽ അവന്റെ തൗബ സ്വീകരിക്കപ്പെടുന്നതല്ല!

അതുകൊണ്ട് തന്നെ, അല്ലാഹു തന്റെ കഴിഞ്ഞുപോയ പാപങ്ങൾ പൊറുത്തു തരണമെന്ന് ആഗ്രഹിക്കുന്നവർ തിന്മയിൽ നിന്ന് പിന്മാറിക്കൊണ്ട് സത്യസന്ധതയോടെ ഇനി ഒരിക്കലും ആ തെറ്റിലേക്ക് ഞാൻ മടങ്ങുകയില്ല എന്ന ഉറച്ച തീരുമാനമെടുക്കേണ്ടതുണ്ട്.

ഇങ്ങനെ ഉറച്ച തീരുമാനമെടുത്ത ഒരാൾക്ക് പിന്നീട് അതേ തെറ്റ് തന്നെ സംഭവിച്ചാലും അത് അവന്റെ ആദ്യത്തെ തൗബയെ ബാധിക്കുന്നതല്ല. പക്ഷെ വീണ്ടും സംഭവിച്ച തെറ്റിന് അവൻ ഒന്നുകൂടി തൗബ ചെയ്യേണ്ടതുണ്ട്.

ഇങ്ങനെ ആത്മാർത്ഥമായി തൗബ ചെയ്താൽ പാപങ്ങൾ പൊറുത്തു തരുമെന്നത് അല്ലാഹുവിന്റെ വാഗ്ദാനമാണ്. അല്ലാഹു അവന്റെ വാഗ്ദാനം ലംഘിക്കുകയില്ല. ഒരുപക്ഷെ നേരത്തെ ഉണ്ടായിരുന്ന നിന്റെ പദവിയേക്കാൾ ഉയർന്ന പദവി അവൻ നിനക്ക് നൽകിയേക്കും!

ഹംറാസ് ബിൻ ഹാരിസ് وفقه الله

https://t.me/Alfurqantelegram

Tags: No tags

Add a Comment

Your email address will not be published. Required fields are marked*