❐ ഉമറുബ്നുൽ ഖത്ത്വാബ് -رضي الله عنه- പറഞ്ഞു:
لَوْ يَعْلَمُ أَحَدُكُمْ مَا لَهُ فِي قَوْلِهِ لِأَخِيهِ: جَزَاكَ اللَّهُ خَيْرًا، لَأَكْثَرَ مِنْهَا بَعْضُكُمْ لِبَعْضٍ
❝ ‘ജസാക്കല്ലാഹു ഖൈറൻ‘ (അല്ലാഹു നിങ്ങൾക്ക് നന്മ പ്രതിഫലമായി നൽകട്ടെ) എന്ന് തൻ്റെ സഹോദരനോട് പറയുന്നതിലുള്ള നേട്ടം നിങ്ങൾ മനസ്സിലാക്കിയിരുന്നെങ്കിൽ, നിങ്ങൾ പരസ്പരം അത് പറയൽ വർദ്ധിപ്പിക്കുമായിരുന്നു.❞
المصنف لابن أبي شيبة【٢٦٥١٩】
❐ ശൈഖ് അബ്ദുർറസ്സാഖ് അൽബദ്ർ -حفظه الله- പറയുന്നു:
❝ എത്ര മഹത്തായ വാചകമാണത്!. ഉപകാരം ചെയ്തവരോടും, നന്മ ചെയ്യുന്നവരോടുമുള്ള എത്ര ഉന്നതമായ പ്രശംസയാണത്!. കാരണം, തനിക്ക് ചെയ്ത് കിട്ടിയ ഉപകാരത്തിനുള്ള അർഹിക്കുന്ന പ്രത്യുപകാരം ചെയ്യാൻ തനിക്ക് പരിമിതികളുണ്ടെന്ന് അംഗീകരിക്കുന്നതോടൊപ്പം, അതിന് ഏറ്റവും പൂർണമായ പ്രതിഫലം അല്ലാഹുവാണ് നൽകേണ്ടതെന്ന് അവനിലേക്ക് ഏൽപ്പിക്കുകയുമാണ് ഈ പ്രാർത്ഥനാ വാചകത്തിൽ.
വേണ്ടത് പോലെ പ്രത്യുപകാരം ചെയ്യാൻ നിന്റെ കൈകൊണ്ട് സാധിച്ചില്ലെങ്കിൽ, നാവ് കൊണ്ട് നന്ദി പറഞ്ഞും, പ്രതിഫലത്തിനു വേണ്ടി പ്രാർത്ഥിച്ചും നീ അത് പരിഹരിക്കുക എന്ന് ചിലർ പറഞ്ഞത് പോലെ.❞
الموقع الرسمي لفضيلة الشيخ عبد الرزاق البدر حفظه الله
Add a Comment