ദീനീ വിഷയം കേട്ടാല്‍ “ഞങ്ങള്‍ കേട്ടിരിക്കുന്നു,അനുസരിച്ചിരിക്കുന്നു ” എന്ന് പറയേണ്ടുന്ന ആളുകളുടെ മുമ്പില്‍ വളരെ രൂക്ഷമായ ഹദീസുകളിലൂടെ താക്കീത് വന്നിട്ടുള്ള വിഷയത്തിലൊരു ഫത്വ വിവര്‍ത്തനം ചെയ്യേണ്ടി വന്നതില്‍ അല്‍പ്പം വിഷമമുണ്ടെങ്കിലും,കേരളത്തില്‍ പലരുടെയും ഇടപെടല്‍ കാരണം തകിടം മറിഞ്ഞു കിടക്കുന്ന ഉസൂലുകളില്‍ പലതിനെയും പുനരുജ്ജീവിപ്പിക്കാന്‍ സാധിക്കാന്‍ മാത്രം ശക്തമായ രീതിയിലുള്ള ഒരു ഫത്വയാണ് ഇത് എന്നത് വളരെ സന്തോഷം നല്‍കുന്നു.
കാര്യങ്ങള്‍ എത്ര കേട്ടാലും ഇനിയും ഗൗരവമായ രീതിയില്‍ താക്കീത് നല്‍കുന്ന ഹദീസുകള്‍ വിട്ടൊഴിഞ്ഞു ഹവയെ പിന്തുണയ്ക്കുന്ന പണ്ഡിത ഉദ്ധരണികള്‍ക്ക് വേണ്ടി പരക്കം പായുന്നവര്‍ക്ക് കേരളത്തിലെ ഇന്നത്തെ സാഹചര്യത്തിന് കൃത്യമായ ഉദാഹരണ സഹിതമുള്ള വിശദീകരണവുമായി അല്‍ അല്ലാമാ അല്‍ മുഹദ്ദിസ് മുഖ്‌ബില്‍ ഇബ്നു ഹാദീ അല്‍ വാദിഈ യുടെ ശക്തമായ താക്കീത് അധികം വൈകാതെ വിവര്‍ത്തനം ചെയ്യപ്പെടും.ഇന്‍ ഷാ അല്ലാഹ്.
ഇതൊരു ഗുണ പാഠം മാത്രമാണ്.ഏതൊരു വിഷയത്തിലും ഇത്തരത്തില്‍ ഫത്വ ഇറങ്ങിയാലെ അനുസരിക്കൂ എന്ന് പറയുന്ന സഹോദരന്മാരുണ്ടെങ്കില്‍ ഹിദായത്തിന് വേണ്ടി പ്രാര്‍ഥിക്കുക.
ഫോട്ടോ എന്ന വന്‍ പാപത്തില്‍ ഇനിയും നമ്മള്‍ പിടിച്ചു തൂങ്ങണോ എന്നത് ഗൌരവകരമായി ചിന്തിക്കുക.അന്ത്യ നാളില്‍ ഏറ്റവും അധികം ശിക്ഷിക്കപ്പെടുന്നത് ഫോട്ടോ എടുക്കുന്നവരാണ്….നഊദു ബില്ലാഹ്. .അല്ലാഹുവും റസൂലും പറഞ്ഞാല്‍ കേട്ടിരിക്കുനു,അനുസരിച്ചിരിക്കുന്നു എന്ന നിലപാടാണ് വിശ്വാസികള്‍ക്ക് ഗുണകരം..നമുക്ക് ഇഷ്ടപ്പെട്ടത് നാം ത്യജിക്കുമ്പോഴാണ് നാം സ്വര്‍ഗത്തിന് അര്‍ഹാരാവുന്നത്.അല്ലാഹു അ’ലം
അല്ലാഹുവേ..ഞങ്ങള്‍ കേട്ടിരിക്കുന്നു,അനുസരിച്ചിരിക്കുന്നു……
Add a Comment