IMG_20170723_164655_620

ഹൃദയങ്ങൾ റഹ്മാനായ അല്ലാഹുവിന്റെ വിരലുകൾക്കിടയിലാണെന്ന” ഹദീസ്‌ ഉദ്ധരിക്കുമ്പോൾ സംഭവിക്കുന്ന ഭീമാബദ്ധം- ശൈഖ് ഉതയ്‌മീൻ رحمه الله

ശൈഖ് മുഹമ്മദ്‌ ബിൻ സ്വാലിഹ്‌ ‌ അൽ-ഉതയ്‌മീൻ റഹിമഹുല്ലാഹ്‌

 قـالـ العـلامـة
محمد بن صالح العثيمين رحمه الله

ﻭﺃﺷﺪ ﻣﻦ ﺫﻟﻚ ﻣﺎ ﻳﻔﻌﻠﻪ ﺑﻌﺾ اﻟﻨﺎﺱ، ﺣﻴﻦ ﻳﺴﻮﻕ ﺣﺪﻳﺚ: «ﺇﻥ ﻗﻠﻮﺏ ﺑﻨﻲ ﺁﺩﻡ ﺑﻴﻦ ﺃﺻﺒﻌﻴﻦ ﻣﻦ ﺃﺻﺎﺑﻊ اﻟﺮﺣﻤﻦ»

ﻓﻴﺬﻫﺐ ﻳﻤﺜﻞ ﺫﻟﻚ ﺑﻀﻢ ﺑﻌﺾ ﺃﺻﺎﺑﻌﻪ ﺇﻟﻰ ﺑﻌﺾ، ﻣﻤﺜﻼ ﺑﺬﻟﻚ ﻛﻮﻥ اﻟﻘﻠﺐ ﺑﻴﻦ ﺃﺻﺒﻌﻴﻦ ﻣﻦ ﺃﺻﺎﺑﻊ اﻟﻠﻪ،

 ﻭﻫﺬﻩ ﺟﺮﺃﺓ ﻋﻈﻴﻤﺔ، ﻭاﻓﺘﺮاء ﻋﻠﻰ ﺭﺳﻮﻝ اﻟﻠﻪ ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ، ﻓﺈﻧﻪ ﻟﻢ ﻳﻤﺜﻞ ﺑﺬﻟﻚ.

ﻭﻣﺎ اﻟﺬﻱ ﺃﺩﺭﻯ ﻫﺬا اﻟﻤﺴﻜﻴﻦ اﻟﻤﻤﺜﻞ ﺃﻥ ﻛﻮﻥ اﻟﻘﻠﻮﺏ ﺑﻴﻦ ﺃﺻﺒﻌﻴﻦ ﻣﻦ ﺃﺻﺎﺑﻊ اﻟﻠﻪ ﻋﻠﻰ ﻫﺬا اﻟﻮﺻﻒ؟ ﻓﻠﻴﺘﻖ اﻟﻠﻪ ﺭﺑﻪ ﻭﻻ ﻳﺘﺠﺎﻭﺯ ﻣﺎ ﺟﺎء ﺑﻪ اﻟﻘﺮﺁﻥ ﻭاﻟﺤﺪﻳﺚ.

【الشـرح الممتـع【3/84】
┈┉┅━━━❀━━━┅┉┈

ശൈഖ് മുഹമ്മദ്‌ ബിൻ സ്വാലിഹ്‌ ‌ അൽ-ഉതയ്‌മീൻ റഹിമഹുല്ലാഹ്‌ ശറഹുൽ മുംതഇൽ പറയുകയാണ്:

ജനങ്ങൾക്കിടയിൽ വന്നിട്ടുള്ളതിൽ ഏറ്റവും പ്രധാനപ്പെട്ട ചില അബദ്ധങ്ങളിൽ പെട്ട കാര്യമാണ്‌ “തീർച്ചയായും ആദം സന്തതികളുടെ ഹൃദയങ്ങൾ റഹ്മാനായ അല്ലാഹുവിന്റെ ഇരു വിരലുകൾക്കിടയിലാണെന്ന” ഹദീസ്‌ ഉദ്ധരിക്കുമ്പോൾ ജനങ്ങൾ ചെയ്തു കൊണ്ടിരിക്കുന്ന ചില പ്രവൃത്തികൾ.

ഈ ഹദീസ്‌ ഉദ്ധരികുമ്പോൾ അവർ അവരുടെ വിരൽ മറ്റ്‌ വിരലുകളിൽ ചേർത്ത്‌ പിടിച്ച്‌ കൊണ്ട്‌ ആദം സന്തതികളുടെ ‌ഖൽബ്‌ (ഹൃദയങ്ങൾ) അല്ലാഹുവിന്റെ വിരലുകൾക്കിടയിലാണെന്ന് സാദൃശ്യപ്പെടുത്തി അവർ അവരുടെ വിരലുകൾ പരസ്പരം ചേർത്ത്‌ വെക്കുന്നു !!

ഇത്‌ വല്ലാത്തൊരു ധൈര്യവും ധിക്കാരവും റസൂൽ(ﷺ)യുടെ മേൽ കള്ളം കെട്ടിച്ചമക്കലുമാണ്‌.

കാരണം റസൂൽ(ﷺ) ഒരിക്കലും റസൂൽ (ﷺ)യുടെ വിരലുകൾ വെച്ച്‌ കൊണ്ട്‌ ഈ ഹദീസ്‌ ഇപ്രകാരം ജനങ്ങൾ ചെയ്യും പോലെ ഉദാഹരിച്ചിട്ടില്ല (സാമ്യപ്പെടുത്തിയിട്ടില്ല).

ഇങ്ങനെ അല്ലാഹുവിന്റെ വിരലുകൾക്കിടയിലാണ്‌ ആദം സന്തതികളുടെ ഹൃദയങ്ങൾ എന്ന് വിവരിക്കാൻ ഈ ഒരു ഉദാഹരണം സാദൃശ്യപ്പെടുത്തുക വഴി എന്താണ്‌ ഈ പാവം മനുഷ്യൻ അതു കൊണ്ട്‌ നേടിയിട്ടുള്ളത്‌!!

അത്‌ കൊണ്ട്‌ അവൻ അവന്റെ റബ്ബിനെ സൂക്ഷിച്ച്‌ കൊള്ളട്ടെ..

ഖുർആനിലും ഹദീസിലും വന്നതിൽ അവൻ അതിരു കവിയാതിരിക്കട്ടെ..”

Add a Comment

Your email address will not be published. Required fields are marked*