dv1341028

പ്രബോധകന്മാർക്കിടയിലുള്ള ഭിന്നിപ്പ്‌!- ഇമാം മുഖ്ബിൽ رحمه الله 

പ്രബോധകന്മാർക്കിടയിലുള്ള ഭിന്നിപ്പ്‌!

قال الإمام مقبل ابن هادي الوادعي – رحمه الله
إنَّ من أعظم المصائب التي أُصيب بها المسلمون هو تفرُّق الدعاة إلى الله ويحرص أعداء الإسلام على تشتيت شملهم ، بل أعظم من هذا أنهم يحرصون على أن يضربوا بعضهم ببعض ، ولو أنَّ الدعاة إلى الله عقلوا ورجعوا إلى سيرة سلفهم لوجدوهم قد اختلفوا في مسائل فلم يكن ذلك سبباً لنيل بعضهم من بعض

المصدر : المخرج من الفتنة ص ٥

ഇമാം മുഖ്ബിൽ رحمه الله പറഞ്ഞു :

“തീർച്ചയായും മുസ്ലിമീങ്ങളെ ബാധിച്ചിരിക്കുന്ന പ്രതിസന്ധികളിൽ വെച്ച്‌ ഏറ്റവും വലിയ പ്രതിസന്ധിയാണ്‌ ‘അല്ലാഹുവിലേക്ക്‌ ക്ഷണിക്കുന്ന പ്രബോധകന്മാർക്കിടയിലുള്ള ഭിന്നിപ്പ്‌.’

ഇസ്ലാമിന്റെ ശത്രുക്കൾ അവരുടെ (ദാഇമാരുടെ) ഐക്യം തകർക്കാൻ താൽപര്യം കാണിച്ചുകൊണ്ടിരിക്കുന്നു. അതിനേക്കാൾ കഠിനമാണ്‌,അവർ ദാഇമാരെ പരസ്പരം തമ്മിലടിപ്പിക്കുന്നതിൽ അതീവ താൽപര്യം കാണിക്കുന്നു എന്നുള്ളത്‌.

അല്ലാഹുവിലേക്ക്‌ ക്ഷണിക്കുന്ന ഈ പ്രബോധകന്മാർ ചിന്തിക്കുകയും സലഫുകളുടെ ജീവിത ചരിത്രങ്ങളിലേക്ക്‌ മടങ്ങുകയും ചെയ്തിരുന്നുവെങ്കിൽ സലഫുകൾക്കിടയിൽ പല മസ്‌’അലകളിലും അഭിപ്രായ വ്യത്യാസമുണ്ടായിരുന്നതായും അതൊന്നും അവർക്കിടയിൽ പകപോക്കലിനു കാരണമായിട്ടില്ലെന്നും കാണാൻ സാധിക്കും.”

അൽ-മഖ്‌റജ്‌ മിനൽ-ഫിത്ന

Add a Comment

Your email address will not be published. Required fields are marked*