beautiful-pink-flowers-770x481

അറഫാ നോമ്പിന്റെ ശ്രേഷ്ഠത- ശൈഖ് സ്വാലിഹ് അൽ ഫൗസാൻ ഹഫിദഹുല്ലാഹ്

“അറഫാ നോമ്പിന്റെ ശ്രേഷ്ഠത, വരാനിരിക്കുന്ന വർഷത്തിലെ പാപങ്ങൾ പൊറുക്കും എന്നത് കൊണ്ടുദ്ദേശിക്കുന്നതെന്താണ്? അത് വൻപാപങ്ങൾ പൊറുക്കപ്പെടുമെന്നാണോ,അതല്ല ചെറുപാപങ്ങൾ മാത്രമാണോ?”

فضل صوم يوم عرفة، وما معنى يكفر السنة الباقية ؟ وهل يكفر الكبائر أم خاص بالصغائر

فضيلـة الشيخ العلامـة/
صالح الفوزان حفظه الله تعالـــﮯ :

فهذا اليوم فيه فضل عظيم ، ولما سئل ﷺ عن صيامه قال : « يكفر السنة الماضية والسنة الباقية » يعني المستقبلة يكفر سنتين ، هذا يدل على فضل صوم يوم عرفة .

يكفر السنة الماضية هذا واضح، لأنه يكفر سيئات موجودة وحاصلة، ولكن كونه يكفر السنة المستقبلة وهو لم يحصل منه شئ فهذا فيه إشكال ، كيف يكفر شيئا لم يحصل ؟

فقـالـوا يعني يكفر السنة الباقية : أنه يوفق في تجنب المعاصي في السنة التي بعدها ، أو أنه إن حصلت منه معصية فإنه يوفق للتوبة فهذا معنى يكفر السنة الباقية .

الســؤال : وهذا التكفير للكبائر والصغائر أم خاص بالصغائر ؟

الجــواب : التّكفير خاص بالصغائر أما الكبائر فلا تكفر إلا بالتوبة ، لقوله ﷻ : ﴿ إن تجتنبوا كبائر ما تنهون عنه نكفر عنكم سيئاتكم ﴾ .

ولـكن إنما يستحب صوم يوم عرفة لغير واقف بها ، أما الواقف بعرفة فإنه يفطر في ذلك اليوم اقتداء بالنبي ﷺ فإنه وقف مفطرا في هذا اليوم .

?〘 تسهيل اﻹلمام〘 ٢٤١/٣ 〙

ശൈഖ് സ്വാലിഹ് അൽ ഫൗസാൻ ഹഫിദഹുല്ലാഹ് നൽകുന്ന മറുപടി:

”ഈ നോമ്പിൽ വളരെയധികം ശ്രേഷ്ഠതയുണ്ട്.നബി ﷺ യോട് ഈ നോമ്പിനെക്കുറിച്ച് ചോദിക്കപ്പെട്ടപ്പോൾ പറഞ്ഞു: “കഴിഞ്ഞുപോയതും വരാനിരിക്കുന്നതുമായ പാപങ്ങൾ പൊറുക്കപ്പെടും”.

രണ്ട് വർഷത്തെ പാപങ്ങൾ പൊറുക്കപ്പെടും. ഇത് അറഫാ നോമ്പിന്റെ ശ്രേഷ്ഠതയെയാണ് സൂചിപ്പിക്കുന്നത്.

കഴിഞ്ഞു പോയ പാപങ്ങൾ പൊറുക്കപ്പെടുക എന്നത് വളരെ വ്യക്തമായതാണ്. എന്തെന്നാൽ അത് സംഭവിച്ചു പോയ പാപങ്ങളാണ് പൊറുക്കപ്പെടുന്നത്.എന്നാൽ വരാനിരിക്കുന്ന പാപങ്ങൾ(പൊറുക്കപ്പെടുക എന്നത്) അവനിൽ നിന്ന് ഒരു പാപവും സംഭവിച്ചിട്ടില്ലായെന്നിരിക്കെ അതിൽ ഒരു സംശയമുണ്ടാക്കുന്നുണ്ട്.

അതായത് സംഭവിക്കാത്ത ഒരുപാപം എങ്ങനെയാണ് പൊറുക്കപ്പെടുക?

അവർ(ഉലമാക്കൾ) പറയുന്നത് വരാനിരിക്കുന്ന പാപങ്ങൾ പൊറുക്കപ്പെടുക എന്നത്: ”അതിനു ശേഷമുള്ള വർഷത്തിൽ പാപങ്ങൾ ഒഴിവാക്കാനുള്ള തൗഫീഖ് അവനു ലഭിക്കും. അല്ലെങ്കിൽ വല്ല പാപവും സംഭവിച്ചു പോയാൽ തൗബ ചെയ്യാനുള്ള തൗഫീഖ് അവനു ലഭിക്കും.” അതാണ് വരാനിരിക്കുന്ന പാപങ്ങൾ പൊറുക്കപ്പെടും എന്നതിന്റെ വിവക്ഷ.

ചോദ്യം: പാപങ്ങൾ മായ്ക്കപ്പെടുക എന്നത് വൻപാപങ്ങളും ചെറുപാപങ്ങളും ഉൾപ്പെടുമോ, അതല്ല ചെറുപാപങ്ങൾ മാത്രമാണോ?

ശൈഖ്: “പാപങ്ങൾ മായ്ക്കപ്പെടുക എന്നത് ചെറുപാപങ്ങൾക്ക് മാത്രമുള്ളതാണ്.എന്നാൽ വൻപാപങ്ങൾ അത് തൗബ കൊണ്ടല്ലാതെ പൊറുക്കപ്പെടില്ല. അല്ലാഹു ﷻ പറയുന്നു.

إِنْ تَجْتَنِبُوا كَبَائِرَ مَا تُنْهَوْنَ عَنْهُ نُكَفِّرْ عَنْكُمْ سَيِّئَاتِكُمْ وَنُدْخِلْكُمْ مُدْخَلًا كَرِيمًا

”നിങ്ങളോട് നിരോധിക്കപ്പെടുന്ന വന്‍പാപങ്ങള്‍ നിങ്ങള്‍ വര്‍ജ്ജിക്കുന്ന പക്ഷം നിങ്ങളുടെ തിന്‍മകളെ നിങ്ങളില്‍ നിന്ന് നാം മായ്ച്ചുകളയുകയും, മാന്യമായ ഒരു സ്ഥാനത്ത് നിങ്ങളെ നാം പ്രവേശിപ്പിക്കുകയും ചെയ്യുന്നതാണ്‌.”

[സൂറത്തു ന്നിസാഅ്:31]

പക്ഷെ ഈ നോമ്പ് ശ്രേഷ്ഠകരമായിട്ടുള്ളത് അവിടെ(അറഫയിൽ) നിൽക്കാത്ത ആളുകൾക്ക് മാത്രമാണ്. അവിടെ (അറഫയിൽ) നിൽക്കുന്ന ആളുകൾ നബി ﷺ യുടെ ചര്യ പിന്തുടർന്ന് നോമ്പെടുക്കാൻ പാടില്ല. നബി ﷺ നോമ്പെടുക്കാതെയാണ് (അറഫയിൽ) നിന്നത്. ”

〘 تسهيل اﻹلمام〘 ٢٤١/٣ 〙

വിവർത്തനം: അബൂ അമ്മാർ ഹംറാസ് ബ്നു ഹാരിസ് وفقه الله

Add a Comment

Your email address will not be published. Required fields are marked*