ശൈഖ് ഇബ്നു ഉതൈമീൻ റഹിമഹുല്ലാഹ് പറയുന്നു:
“ഞാൻ എന്റെ സഹോദരങ്ങളോട്, പ്രത്യേകിച്ചു യുവാക്കളോട്- (ദീനിൽ) അറിവും കൃത്യമായ ധാരണയും കരസ്ഥമാക്കണമെന്ന് താൽപര്യപൂർവ്വം ഉണർത്തുന്നു.
അതുപോലെത്തന്നെ ഏതൊരു വിഷയവും അവധാനതയോടെ കൈകാര്യം ചെയ്യണമെന്നും നല്ല നൈപുണ്യവും വ്യക്തതയുമില്ലാതെ (ദീനിന്റെ) ഒരു വിഷയത്തിലും വിധി പറയാൻ എടുത്തു ചാട്ടം കാണിക്കരുതെന്നും ഞാൻ നിങ്ങളോട് ഉപദേശിക്കുകയാണ്.
കാരണം ഈ മേഖല(ദീൻ) വളരെ ഗൗരവമേറിയതാണ്. ഇത്തരം അബദ്ധജഢിലമായ വാക്കുകൾ (സമൂഹത്തിൽ പ്രചരിച്ചാൽ) പിന്നീട് ജനഹൃദയങ്ങളിൽ നിന്ന് അതു പറിച്ചുമാറ്റൽ വളരെ പ്രയാസകരമായിരിക്കും.”
أحكام من القرآن الكريم- البقرة 1/53
Add a Comment