ചോദ്യം;
റമദാനല്ലാത്ത മറ്റു മാസങ്ങളിലും റുകൂഇൽ നിന്ന് ഉയർന്നു കഴിഞ്ഞാൽ വിത്റിലെ ദുആ ചൊല്ലേണ്ടതുണ്ടോ?
ശൈഖ് ഇബ്നു ഉതൈമീൻ റഹിമഹുല്ലാഹ് നൽകുന്ന മറുപടി:
“അതെ, റുകൂഇനു ശേഷം ദുആ ചെയ്യാവുന്നതാണ്. അതിനു ഖുനൂത് എന്നാണ് പറയുക. റമദാനല്ലാത്ത കാലത്തും അതെ. എന്നാൽ അത് സ്ഥിരമായി ചെയ്യേണ്ട ഒന്നാണോ അതല്ല വല്ലപ്പോഴും ചെയ്യണ്ട ഒരു സുന്നതാണോ?
നബി സല്ലല്ലാഹു അലൈഹി വസല്ലമയുടെ സുന്നത്ത് പരിശോധിക്കുന്ന ഒരാൾക്ക് ബോധ്യപ്പെടുക അവിടുന്ന് സ്വന്തമായി വിത്റിൽ ഖുനൂത് ചൊല്ലിയതായി ഒന്നുമില്ല എന്നാണ്.
ഇമാം അഹ്മദ് റഹിമഹുല്ലാഹ് പറഞ്ഞു: നബി സല്ലല്ലാഹു അലൈഹി വസല്ലം വിത്റിൽ ഖുനൂത് ചൊല്ലിയതായി സ്ഥിരപ്പെട്ടു വന്നിട്ടില്ല, അതായത് സ്വന്തമായി ചൊല്ലിയതായി. എന്നാൽ നബി സല്ലല്ലാഹു അലൈഹി വസല്ലം ഹസൻ റദിയല്ലാഹു അൻഹുവിനെ വിത്റിലെ ഖുനൂത് പടിപ്പിച്ചതായി അറിയപ്പെട്ട ഹദീസ് ഉണ്ട്. ”അല്ലാഹുമ്മഹ്‌ദിനീ ഫീമൻ ഹദയ്ത്…”ഇത് അറിയപ്പെട്ടതാണ്.
എന്നാൽ ഉലമാക്കൾ അത് എപ്പോഴാണ് നിർവഹിക്കേണ്ടത് എന്ന കാര്യത്തിൽ അഭിപ്രായ വ്യത്യാസത്തിലാണ്. അതായത് ഇത് എപ്പോഴും ചൊല്ലേണ്ടതാണോ, അല്ല റമദാനിൽ മാത്രമാണോ, അല്ലെങ്കിൽ റമദാനിന്റെ അവസാനത്തെ പകുതിയിലാണോ എന്നിങ്ങനെ.
എനിക്ക് ബോധ്യപ്പെട്ടിട്ടുള്ളത് ഒരാൾ ഇടക്ക് നിർവ്വഹിക്കുകയും ഇടക്ക് ഒഴിവാക്കുകയും ചെയ്യുക എന്നതാണ് ശരി എന്നുള്ളതാണ്. അങ്ങനെ അവൻ നബി സല്ലല്ലാഹു അലൈഹി വസല്ലമയുടെ വാക്കും പ്രവർത്തിയും ഒരുമിപ്പിക്കുന്നു.”
(കുറിപ്പ്: ‘വാക്ക്’ കൊണ്ട് ശൈഖ് ഉദ്ദേശിച്ചത് നബി സല്ലല്ലാഹു അലൈഹി വസല്ലം ഹസൻ റദിയല്ലാഹു അൻഹുവിനെ പഠിപ്പിച്ച ഹദീസാണ്. എന്നാൽ ‘പ്രവർത്തി’ എന്നത് നബി സല്ലല്ലാഹു അലൈഹി വസല്ലമയിൽ നിന്ന് അവിടുത്തെ രാത്രി നമസ്കാരം റിപ്പോർട്ട് ചെയ്ത സ്വഹാബിമാരായ ആയിഷ, ഇബ്നു അബ്ബാസ് റദിയല്ലാഹു അൻഹുമാ എന്നിവർ ഇതിനെ കുറിച്ച് ഒന്നും തന്നെ റിപ്പോർട്ട് ചെയ്തിട്ടില്ല എന്നതാണ്. ഇതിൽ നിന്ന് നബി സല്ലല്ലാഹു അലൈഹി വസല്ലം സ്ഥിരമായി വിത്റിൽ ഖുനൂത് ഓതിയിരുന്നില്ല എന്ന് മനസ്സിലാക്കാം എന്ന് ഉലമാക്കൾ പറയുന്നു. الله أعلم)
ചോദ്യം;
സുബ്ഹി നമസ്കാരത്തിന്റെ അവസാനത്തിലുള്ള ഖുനൂത്- അതിനെ കുറിച്ച് എന്താണ്?
ശൈഖ് :അത് ബിദ്അത്താണ് എന്നതാണ് ശരി. മുസ്ലിങ്ങൾക്ക് എന്തെങ്കിലും പ്രയാസഘട്ടങ്ങൾ ഉണ്ടാകുമ്പോൾ ഒഴികെ. അപ്പോൾ സുബ്ഹിയിൽ മാത്രമല്ല, എല്ലാ ഫർദ് നമസ്കാരങ്ങളിലും ഖുനൂത് ഓതണം. അപ്രകാരമാണ് നബി സല്ലാഹു അലൈഹി വസല്ലം ചെയ്തത്. അവിടുന്ന് ഒരുമാസക്കാലം എല്ലാ നമസ്കാരങ്ങളിലും ഖുനൂത് ഒതുകയും പിന്നീടത് ഉപേക്ഷിക്കുകയും ചെയ്തു.*
(കുറിപ്പ്: എന്നാൽ “സുബ്ഹിൽ ഒഴികെ (അതായത് സുബ്ഹി നമസ്കാരത്തിൽ ഉള്ള ഖുനൂത്) ഉപേക്ഷിച്ചിട്ടില്ല” എന്ന ഹദീസ് ദുർബ്ബലമായതാണെന്ന് ഹദീസ് പണ്ഡിതന്മാർ വ്യക്തമാക്കിയത് കാണാം. അതിനാൽ സുബ്ഹി നമസ്കാരത്തിൽ മാത്രം ഖുനൂത് ഓതാൻ യാതൊരു തെളിവുമില്ല.)
هذا والله تعالى أعلم بالثواب وصلى الله على نبينا محمد وعلى آله وصحبه وسلم
المصدر: سلسلة فتاوى نور على الدرب
الشريط رقم ٣٢
Add a Comment