Forest_Path-412e05c7-656a-38d7-9f0b-8558b33830d7.jpg

മരിച്ചവർക്ക്‌ വേണ്ടി ഖുർആൻ ഓതുന്നതിന്റെ വിധി- സൗദി അറേബ്യയിലെ ഉന്നത പണ്ഡിത സഭ

ചോദ്യം :

”മരിച്ചവർക്ക്‌ വേണ്ടി ഖുർആൻ പാരായണം ചെയ്യുകയും അതിന്‌ പ്രതിഫലം കൈപറ്റുകയും ചെയ്യുന്നവന്റെ വിധി എന്താണ്‌? അത്‌ പോലെ മിസ്‌റിലൊക്കെ പറയുന്നത്‌ പോലെ 40ന്റെ ദിവസം, ആണ്ട്, ഇതൊക്കെ റസൂലിന്റെ (صلى الله عليه وسلم ) കാലത്ത്‌ ഉണ്ടായിരുന്നതാണോ, അല്ലെങ്കിൽ അദ്ദേഹത്തിന്‌ ശേഷം ആരെങ്കിലും ഉണ്ടാക്കിയതാണോ?

സൗദി അറേബ്യയിലെ ഉന്നത പണ്ഡിത സഭ നൽകുന്ന മറുപടി :

”മരിച്ച്‌ പോയവർക്ക്‌ വേണ്ടിയുള്ള ഖുർആൻ പാരായണം, അല്ലെങ്കിൽ ഖബറിന്റെ അടുത്ത്‌ നിന്നുള്ള പാരായണം, അല്ലെങ്കിൽ ഖുർആൻ പാരായണത്തിന്‌ വേണ്ടി പൈസ കൊടുത്ത്‌ ആളെ ഏർപ്പാടാക്കുക, ഇതെല്ലാം തന്നെ പുത്തൻ ആശയങ്ങളാണ് ‌(ബിദ്‌അത്തുകളാണ്‌) . അത്‌ അനുവദനീയമല്ല. കാരണം അല്ലാഹുവിന്റെ റസൂലോ(صلى الله عليه وسلم )  സഹാബത്തോ അങ്ങനെ പ്രവർത്തിച്ചിട്ടില്ല.

റസൂലിൽ(صلى الله عليه وسلم )നിന്ന് സ്ഥിരപ്പെട്ടതെന്തെന്നാൽ അദ്ധേഹം മരണപ്പെട്ടവർക്ക്‌ സലാം ചൊല്ലുകയും അവർക്ക്‌ വേണ്ടി ദുആ ചെയ്യുകയും ചെയ്യുമായിരുന്നു എന്നാണ്‌. അദ്ധേഹത്തെ മാതൃക ആക്കാനാണ്‌ നമ്മളോട്‌ കൽപ്പിക്കപ്പെട്ടിട്ടുള്ളത്‌.

റസൂൽ(صلى الله عليه وسلم )പറഞ്ഞു : ‘നിങ്ങൽ നിങ്ങളുടെ വീടുകളെ ഖബറിടങ്ങളാക്കരുത്‌. നിശ്ചയം സൂറത്തുൽ ബഖറ പാരായണം ചെയ്യുന്ന വീടുകളിൽ നിന്നും പിശാച്‌ ഓടിക്കളയും..’

ഈ ഹദീസ്‌ ഖബറിടങ്ങളിൽ വെച്ച്‌ ഖുർആൻ പാരായണം ചെയ്യപ്പെടാൻ പാടില്ല എന്നതിന്‌ തെളിവാണ്‌.

അത്‌ പോലെ ഈ പറയുന്ന 40, ആണ്ടും, ആ ദിവസങ്ങളിൽ ഒത്ത്‌ ചേരുന്നതും ഖബറിടങ്ങൾ സന്ദർശിക്കുന്നതും ഇസ്ലാമിക ശരീഅത്തിൽ യാതൊരു അടിസ്ഥാനവും ഇല്ലാത്ത പുത്തൻ നിർമ്മിതിയാണ്‌. മുസ്ലിമീങ്ങളുടെ ദുർബ്ബലതയുടേയും അജ്ഞതയുടേയും കാലത്ത്‌ ദീനിൽ (പുതുതായി) ഉണ്ടായ കാര്യങ്ങളാണ്‌ അവ.”

http://www.alifta.net/fatawa/fatawaDetails.aspx?languagename=ar&View=Page&PageID=11272&PageNo=1&BookID=3

Add a Comment

Your email address will not be published. Required fields are marked*