ഇമാം ഇബ്നു ഹസം(رحمه الله):
❝ നീ ഒരാളെ ഉപദേശിക്കുകയാണെങ്കിൽ രഹസ്യമായി ഉപദേശിക്കുക, പരസ്യമായിട്ടല്ല. വ്യംഗ്യമായി സൂചിപ്പിക്കുക, വ്യക്തമായി തുറന്നു പറയാതിരിക്കുക. വ്യംഗ്യമായ സൂചന മനസ്സിലാവുകയില്ലെങ്കിൽ തുറന്നു പറയാം. നിന്റെ ഉപദേശം സ്വീകരിച്ചു കൊള്ളണം എന്ന കടുംപിടുത്തത്തോടെ ഉപദേശിക്കാൻ പാടില്ല.
ഈ മര്യാദകൾ പാലിക്കുന്നില്ലെങ്കിൽ നീ നാസിഹ് (ഉപദേശകൻ) അല്ല, അധികാരമോഹി മാത്രമാണ്. അപ്പോൾ നീ അനുസരിക്കപ്പെടാൻ ആഗ്രഹിക്കുന്ന സ്വാർത്ഥനാണ്. സഹോദരന്മാരോടുള്ള ഉത്തരവാദിത്വം നിർവഹിക്കുന്ന ഗുണകാംക്ഷിയല്ല!
സൗഹൃദമോ യുക്തിയോ അംഗീകരിക്കുന്ന സ്വഭാവമല്ല അപ്രകാരം ഉള്ള ഉപദേശങ്ങൾ. മറിച്ച് ഭരണാധികാരി ഭരണീയരോടും ഉടമകൾ അടിമകളോടും കാണിക്കുന്ന സ്വഭാവമാണത് !❞
الأخلاق والسير ١٢٢
Add a Comment