ശൈഖ് അബ്ദുല്ലാഹ് അൽ ഹുമൈദ് (رحمه الله) മക്കയിലെ മസ്ജിദുൽ ഹറമിലെ ദർസിൽ നിന്ന്:
റസൂലുല്ലാഹിﷺ (നിയ്യത്ത് ഉച്ഛരിച്ച് )’نويت’ എന്ന് പറയാറുണ്ടായിരുന്നെന്ന് സഹാബികളിൽ ആരും തന്നെ റിപ്പോർട്ട് ചെയ്തിട്ടില്ല. സ്വഹീഹായ ഹദീസിലില്ല, ദുർബലമായ ഹദീസിലില്ല, കെട്ടിയുണ്ടാക്കിയ ഹദീസിൽ പോലുമില്ല..!
എത്രത്തോളമെന്നാൽ മൗദൂഅ് (കെട്ടിയുണ്ടാക്കിയ) ആയ ഹദീസുകളെ (പരാമർശിക്കുന്ന) കിതാബിൽ പോലും റസൂലോ അല്ലെങ്കിൽ സഹാബികളിൽ ആരെങ്കിലുമോ
”نويت ان أصلي لله اربع ركعات’
(”ഞാൻ അല്ലാഹുവിന് വേണ്ടി 4 റക്അത്ത് നമസ്കാരം കരുതി…” തുടങ്ങിയ വാക്കുകൾ) പറഞ്ഞതായി (ഒന്നും തന്നെ) ഇല്ല..❞
العلامة عبد الله بن حميد رحمه الله
دروس الحرم المكي ص 89
”ഇത് നമസ്കാരത്തിന്റെ വിഷയത്തിൽ മാത്രം ചുരുങ്ങുന്ന ഒന്നല്ല. റമദാൻ മാസമായാൽ തറാവീഹിന് ശേഷം ഇമാം നിയ്യത്ത് ചൊല്ലിക്കൊടുക്കുന്ന ഒരു പതിവ് നമ്മുടെ നാടുകളിൽ നിലനിൽക്കുന്നുണ്ട്. അതിന് എന്തെങ്കിലും തെളിവ് ഖുർആനിൽ നിന്നോ സുന്നത്തിൽ നിന്നോ കണ്ടെത്തുക നമുക്ക് സാധ്യമല്ല. അതിനാൽ ഇത്തരം കാര്യങ്ങൾ ഒഴിവാക്കേണ്ടതാണ്.
റസൂലുല്ലാഹ് ﷺ പറഞ്ഞു :
من عمل عملا ليس عليه امرنا فهو ردّ
“നമ്മുടെ കൽപനയില്ലാത്ത വല്ല കാര്യവും ആരെങ്കിലും ചെയ്താൽ അത് തള്ളപ്പെടേണ്ടതാണ്.”
നിയ്യത്തിന്റെ സ്ഥാനം ഖൽബാണ് . ചെയ്യാൻ പോകുന്ന സൽകർമ്മം മനസ്സിൽ ഉറപ്പിക്കുകയാണ്
Add a Comment