ശൈഖ് ഇബ്നു ഉതയ്മീൻ റഹിമഹുല്ലാഹ് നൽകുന്ന മറുപടി:
❝ മദ്ഹബിന്റെ അറിയപ്പെട്ട അഭിപ്രായം ലൈംഗികാവയവം സ്പർശിച്ചാൽ വുദൂ മുറിയും എന്നതാണ്. അതിനാൽ കുളിക്കിടയിൽ ഒരാൾ തന്റെ ലൈംഗികാവയവം സ്പർശിച്ചാൽ അവന് വീണ്ടും വുദൂ നിർബന്ധമാകും, അതവൻ മനപ്പൂർവം സ്പർശിച്ചതായാലും അല്ലെങ്കിലും.
രണ്ടാമതൊരു അഭിപ്രായം: ലൈംഗികാവയവം സ്പർശിച്ചാൽ വുദൂ മുറിയുകയില്ല എന്നതാണ്. അതിനാൽ അതിന് ശേഷം വുദൂ എടുക്കുന്നത് സുന്നത് ആണ് (നിർബന്ധമില്ല). അതാണ് ശൈഖുൽ ഇസ്ലാം ഇബ്നു തെയ്മിയ റഹിമഹുല്ല തിരഞ്ഞെടുത്ത അഭിപ്രായം. അതാണ് ശരിയോട് അടുത്തു നിൽക്കുന്നതും പ്രത്യേകിച്ച് സ്പർശിച്ചത് മനപ്പൂർവ്വമല്ലെങ്കിൽ. എന്നാൽ വുദൂ എടുക്കുന്നതാണ് സൂക്ഷമത.❞
مجموع فتاوى و رسائل الشيخ محمد صالح العثيمين المجلد الحادي عشر – باب نواقض الوضوء.
കുറിപ്പ്: പണ്ഡിതന്മാരിൽ ധാരാളം പേർ ലൈംഗികാവയവം സ്പർശിച്ചാൽ വുദൂ മുറിയും എന്നഭിപ്രായക്കാരാണ്. അതിനാൽ സ്പർശിച്ചു പോയാൽ അത്തരക്കാർ കുളിക്കു ശേഷം വീണ്ടും വുദൂ എടുക്കുന്നത് തന്നെയാണ് സൂക്ഷ്മത. ഇനി ജനാബത് കുളിക്കുന്ന സമയത്ത് ആദ്യം തന്നെ ‘ശുദ്ധി വരുത്തുന്നു‘- എന്ന നിയ്യത്തിൽ ലൈംഗികാവയവം വൃത്തിയാക്കിയാൽ പിന്നീട് അത് സ്പർശിക്കേണ്ടതില്ല.
ഹംറാസ് ബിൻ ഹാരിസ് وفقه الله
Add a Comment