നമ്മുടെ ഈ ഒരുമിച്ചു കൂടൽ ‘മനസ്സിനെ ശുദ്ധീകരിക്കുക’ എന്ന വിഷയത്തെ കുറിച്ചുള്ളതാണ്. ഇത് വളരെ പ്രാധാന്യമർഹിക്കുന്ന ഒരു വിഷയമാണ്. അതിനാൽ അതീവ ശ്രദ്ധ ഇതിൽ നൽകേണ്ടതുണ്ട്. എന്തെന്നാൽ, മനുഷ്യന്റെ മനസ്സ് ,അതിന്റെ കാര്യം വളരെ മഹത്തായതും അപകടം പിടിച്ചതുമാണ്. ഒന്നുകിൽ അത് പരിശുദ്ധിയുള്ളതായിരിക്കും അല്ലെങ്കിൽ മോശമായതായിരിക്കും
തനിക്ക് നന്മ ഉണ്ടാകണമെന്ന് ചിന്തിക്കുന്ന ബുദ്ധിയുള്ള ഒരാൾ ഉയർന്ന സ്ഥാനത്തേക്ക് എത്തുന്നതിന് വേണ്ടി പരിശ്രമിക്കുകയും അങ്ങനെ തന്റെ മനസ്സിനെ ശുദ്ധിയാക്കുകയും അലങ്കരിക്കുകയും ചെയ്യും.
ഇതിന് എതിര് പ്രവർത്തിക്കുക എന്നതിനെ തൊട്ട് അവൻ കടുത്ത ജാഗ്രതയിലായിരിക്കും.
മനസ്സിന്റെ വലിയ പ്രാധാന്യവും, അതിന്റെ അപകടവും കാരണത്താൽ അല്ലാഹു سبحانه وتعالى അവന്റെ മഹത്തായ ദൃഷ്ടാന്തങ്ങളെ തൊട്ട് സത്യം ചെയ്യുന്നതിന്റെ കൂടെയാണ് വിജയിച്ചതും അല്ലാത്തതുമായ മനസ്സിനെ തൊട്ടും സത്യം ചെയ്തത്.
അല്ലാഹു تعالى പറഞ്ഞു:
وَٱلشَّمۡسِ وَضُحَىٰهَا
സൂര്യനും അതിന്റെ പ്രഭയും തന്നെയാണ സത്യം.
وَٱلۡقَمَرِ إِذَا تَلَىٰهَا
ചന്ദ്രന് തന്നെയാണ സത്യം; അത് അതിനെ തുടര്‍ന്ന് വരുമ്പോള്‍.
وَٱلنَّهَارِ إِذَا جَلَّىٰهَا
പകലിനെ തന്നെയാണ സത്യം; അത് അതിനെ (സൂര്യനെ) പ്രത്യക്ഷപ്പെടുത്തു മ്പോൾ
وَٱلَّيۡلِ إِذَا يَغۡشَىٰهَا
രാത്രിയെ തന്നെയാണ സത്യം; അത് അതിനെ മൂടുമ്പോള്‍.
وَٱلسَّمَآءِ وَمَا بَنَىٰهَا
ആകാശത്തെയും, അതിനെ സ്ഥാപിച്ച രീതിയെയും തന്നെയാണ സത്യം.
وَٱلۡأَرۡضِ وَمَا طَحَىٰهَا
ഭൂമിയെയും, അതിനെ വിസ്തൃതമാക്കിയ രീതിയെയും തന്നെയാണ സത്യം.
وَنَفۡسٖ وَمَا سَوَّىٰهَا
മനുഷ്യാസ്തിത്വത്തെയും അതിനെ സംവിധാനിച്ച രീതിയെയും തന്നെയാണ സത്യം.
فَأَلۡهَمَهَا فُجُورَهَا وَتَقۡوَىٰهَا
എന്നിട്ട് അതിന്ന് അതിന്റെ ദുഷ്ടതയും അതിന്റെ സൂക്ഷ്മതയും സംബന്ധിച്ച് അവന് ബോധം നല്‍കുകയും ചെയ്തിരിക്കുന്നു.
قَدۡ أَفۡلَحَ مَن زَكَّىٰهَا
തീര്‍ച്ചയായും അതിനെ (അസ്തിത്വത്തെ) പരിശുദ്ധമാക്കിയവന് വിജയം കൈവരിച്ചു.
وَقَدۡ خَابَ مَن دَسَّىٰهَا
അതിനെ കളങ്കപ്പെടുത്തിയവന് തീര്‍ച്ചയായും നിര്‍ഭാഗ്യമടയുകയും ചെയ്തു.
അല്ലാഹു سبحانه وتعالى വിജയിച്ചതും അല്ലാത്തതുമായ മനസ്സിന്റെ കാര്യത്തിലാണ് അവന്റെ മഹത്തായ ദൃഷ്ടാന്തങ്ങളെ തൊട്ട് സത്യം ചെയ്തത്
قَدۡ أَفۡلَحَ مَن زَكَّىٰهَا
തീര്‍ച്ചയായും അതിനെ (അസ്തിത്വത്തെ) പരിശുദ്ധമാക്കിയവന് വിജയം കൈവരിച്ചു.
وَقَدۡ خَابَ مَن دَسَّىٰهَا
അതിനെ കളങ്കപ്പെടുത്തിയവന് തീര്‍ച്ചയായും നിര്‍ഭാഗ്യമടയുകയും ചെയ്തു.
തസ്കിയത്തിന്റെ അടിസ്ഥാനം വളർച്ച ഉണ്ടാകുക എന്നതാണ്. ഉന്നതമായ സ്വഭാവ ഗുണങ്ങൾ കൊണ്ടും, ആദരണീയമായ പെരുമാറ്റങ്ങൾ കൊണ്ടും, സൽപ്രവർത്തികൊണ്ടുമൊക്കെ മനസ്സിനെ വളർത്തിയെടുക്കുക
കളങ്കപ്പെടുത്തുക എന്നതിന്റെ അടിസ്ഥാനം അല്ലാഹു പറഞ്ഞത് പോലെ:
“അതിനെ കളങ്കപ്പെടുത്തിയവന്, തീര്‍ച്ചയായും നിര്‍ഭാഗ്യമടയുകയും ചെയ്തു.” (91:10)
മോശം ഗുണങ്ങൾ കൊണ്ടും പെരുമാറ്റം കൊണ്ടും വൃത്തികെട്ട പ്രവർത്തികൊണ്ടും മനസ്സിനെ മോശമാക്കുക എന്നതാണ്.
അപ്പോൾ അല്ലാഹു سبحانه وتعالى മനസ്സിനെ രണ്ടാക്കിയിരിക്കുന്നു : പരിശുദ്ധിയുള്ള മനസ്സും, കളങ്കപ്പെട്ട മനസ്സും
സ്വന്തത്തിന് നന്മ ഉദ്ദേശിക്കുന്ന ഒരുവൻ എപ്പോഴും പരിശുദ്ധി നേടിയ മനസ്സിനെ കുറിച്ച് അറിയാൻ പരിശ്രമിക്കും. അതിന്റെ ഗുണങ്ങളെയും വിശേഷങ്ങളെയും, അങ്ങനെ അവന്റെ മനസ്സും അപ്രകാരം ആയിത്തീരുവാൻ വേണ്ടി, അതുപോലെ അതിനു വിപരീതമാകാതിരിക്കാനും അവൻ ശ്രദ്ധിക്കും
മഹാനായ പണ്ഡിതൻ ഇമാം ഇബ്നുൽ ഖയ്യിം رحمه الله പറഞ്ഞു:
“ഒരു നല്ല മനസ്സ് ഏറ്റവും നല്ലതും ഉയർന്ന
സ്ഥാനവും, നല്ല പര്യവസാനമുള്ളതുമായ കാര്യം കൊണ്ടല്ലാതെ തൃപ്തിയടയുകയില്ല. എന്നാൽ ഒരു മോശം മനസ്സ് മ്ലേച്ഛമായ കാര്യത്തിന്റെ പിന്നാലെയാണ് പോകുക, ഈച്ചകൾ മാലിന്യത്തിൻറെ പിന്നാലെ പോകുന്നത് പോലെ.
ഉന്നതമായ നല്ല മനസ്സ് ഒരിക്കലും അക്രമം,അശ്ലീലത,മോഷണം,വഞ്ചന തുടങ്ങിയവയോട് തൃപ്തിപ്പെടുകയില്ല.
കാരണം അത് ഇതിനേക്കാളൊക്കെ ഉയർന്ന നിലയിലാണ്.
എന്നാൾ മോശമായ വിലകുറഞ്ഞ ഒരു മനസ്സ് ഇതിന് നേർവിപരീതമായിരിക്കും. ഓരോ മനസ്സും അതേ ഗണത്തിൽപെട്ട അതിന് യോജിക്കുന്നതിലേക്കാണ് ചായുന്നത്. “(അൽ ഫവാഇദ്)
അതിനാൽ ആദരണീയരായ സഹോദരങ്ങളെ, നമ്മുടെ മനസ്സിന് ഇത്രയും പ്രാധാന്യവും അതിന്റെ കാര്യം ഗൗരവമുള്ളതുമായതിനാൽ വളരെ ശ്രദ്ധയോടെ അത് നന്നാക്കാൻ ഓരോ മുസ്ലിമും പരിശ്രമിക്കേണ്ടതാണ്
ഈ മജ്ലിസിൽ ഒരു മുസ്ലിമിന് അവന്റെ മനസ്സിനെ ശുദ്ധീകരിക്കാനുള്ള വളരെ പ്രധാനപെട്ട പത്ത് തത്വങ്ങളാണ് ഞാൻ ഓർമ്മപ്പെടുത്തുന്നത്.
ഇത് വളരെ പ്രധാനപെട്ട തത്വങ്ങളാണ്
Add a Comment