ശൈഖ് ഇബ്നു ഉതയ്മീൻ-رَحِمَهُ اللَّه-യോട് ജനാബത് കുളിക്കേണ്ട രൂപത്തെ കുറിച്ച് ചോദിക്കപ്പെട്ടു.*
✍🏻അദ്ദേഹം പറഞ്ഞു: “ജനാബത് കുളി രണ്ട് രൂപത്തിലാണ്.
ഒന്ന്: നിർബന്ധമായ രൂപം.
ശരീരം മുഴുവൻ വെള്ളം കൊണ്ട് കഴുകുക എന്നതാണത്. അതിൽ വായിൽ വെള്ളം കൊപ്ലിക്കലും, മൂക്കിൽ വെള്ളം കയറ്റി ചീറ്റലും ഉൾപ്പെടും. അങ്ങനെ ഏത് രൂപത്തിലായാലും ശരീരം മുഴുവൻ വെള്ളം കൊണ്ട് കഴുകിയാൽ അവന്റെ വലിയ അശുദ്ധി നീങ്ങുന്നതായിരിക്കും. അല്ലാഹു സുബ്ഹാനഹു വതആല പറഞ്ഞത് പോലെ:
“നിങ്ങള്‍ ജനാബത്ത് (വലിയ അശുദ്ധി) ബാധിച്ചവരായാല്‍ നിങ്ങള്‍ (കുളിച്ച്) ശുദ്ധിയാവുക.”(സൂറത്തുൽ മാഇദ:6)
രണ്ട്: പൂർണമായ രൂപം:
നബി-ﷺ-കുളിച്ചതുപോലെ കുളിക്കുക എന്നതാണത്. അവിടുന്ന് ജനാബത് കുളിക്കാൻ ഉദ്ദേശിച്ചാൽ ആദ്യം മുൻകൈകൾ കഴുകും.
പിന്നീട് ഗുഹ്യസ്ഥാനം കഴുകുകയും ജനാബത് കൊണ്ടുണ്ടായിട്ടുള്ളതെല്ലാം അവിടെ നിന്ന് ശുദ്ധിയാക്കുകയും ചെയ്യും. പിന്നീട് പൂർണമായ വുദു എടുക്കും. ശേഷം മൂന്ന് തവണ തല കഴുകും. പിന്നീട് ശരീരത്തിന്റെ ബാക്കി ഭാഗങ്ങളും കഴുകും. ഇതാണ് പൂർണമായ കുളിയുടെ രൂപം.”
ഫതാവ അർക്കാനുൽ ഇസ്ലാം പേജ്:248
ഹംറാസ് ബിൻ ഹാരിസ് وفقه الله
Add a Comment