ലോകം ഇന്ന് ഏറെ പ്രയാസത്തോടെ നോക്കിക്കാണുന്ന കൊറോണ വൈറസിൽ നിന്ന് രക്ഷ നേടാൻ പരിശ്രമിക്കുക എന്നത് നമ്മുടെ ബാധ്യതയാണ്.. അത് ഇസ്ലാം പഠിപ്പിച്ച മുൻകരുതലുകൾ സ്വീകരിക്കുന്നതിലൂടെയോ ഇസ്ലാമിനെതിരാവാത്ത മാർഗങ്ങൾ സ്വീകരിക്കുന്നതിലൂടെയോ ആവാം.
എന്നാൽ കൂട്ടമായുള്ള ദിക്ർ-സ്വലാത്ത് മജ്ലിസുകൾ ഇസ്ലാം പഠിപ്പിച്ചിട്ടില്ല എന്ന് മാത്രമല്ല , സ്വഹാബികളിൽ പ്രമുഖരായ ഇബ്നു മസ്ഊദിനെ പോലുള്ളവർ എതിർത്തതുമാണ്..(സുനനുദ്ദാരിമി)
അങ്ങനെയുള്ള പ്രവർത്തനങ്ങളിലൂടെ റബ്ബിന്റെ കോപം വർധിക്കാനുള്ള സാധ്യതയും കൂടുതലാണ്..
“ഇതൊക്കെ നല്ലതല്ലേ”.. “നല്ല ദിക്റുകളല്ലേ” എന്നൊക്കെ പറഞ്ഞ് ഇങ്ങനെയുള്ള സദസ്സ് സംഘടിപ്പിക്കുന്നവരും പങ്കെടുക്കുന്നവരും ഈ വരികൾ വായിക്കുക..
نقل الحافظ ابن حجَر العسقلانيّ الشافعي-رحمه الله -عن ابن أبي حَجْلة بشأن طاعون سنة ٧٤٩ من الهجرة النبوية :-
(وفي شهر ربيع الأوّل، اجتمع النّاس على قراءة «البخاري»
وقراءة «سورة نوح» بمحراب الصّحابة ثلاثة آلاف وثلاث مئة وثلاثاً وستّين مرّة.
اتّباعاً لرؤيا رآها رجلٌ!
ودَعَوا برفع الطّاعون؛ فازداد)
ശാഫിഈ മദ്ഹബിലെ പ്രമുഖ പണ്ഡിതൻ ആയ ഇബ്നു ഹജർ -رحمه الله- ഇബ്നു അബീ ഹജ്ലയിൽ നിന്നും ഉദ്ധരിക്കുന്നു :-
«ഹിജ്റ 749 ൽ പകർച്ചവ്യാധിയുണ്ടായപ്പോൾ ജനങ്ങൾ ഒരു റബീഉൽ അവ്വൽ മാസത്തിൽ ഒരുമിച്ച് കൂടുകയും സഹീഹുൽബുഹാരിയും (3363 തവണ) സൂറത്ത് നൂഹും പാരായണം ചെയ്യാൻ തീരുമാനിക്കുകയും ചെയ്തു».
അവരിലെ ഒരു വ്യക്തി കണ്ട സ്വപ്നത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അവരത് ചെയ്തത്
ഇതൊക്കെ പാരായണം ചെയ്ത ശേഷം അവർ രോഗം ഇല്ലാതാവാൻ ദുആ ചെയ്തു.. പക്ഷേ അവർക്കിടയിൽ രോഗം അധികരിക്കുന്നതായാണ് പിന്നീട് കാണപ്പെട്ടത്
بذل الماعون لابن حجر
അത് കൊണ്ട് ഇസ്ലാം പഠിപ്പിച്ചതും ഇസ്ലാമിനെതിരാവാത്തതുമായത് ചെയ്യുക. അതല്ലാത്തവ- ആര് പറഞ്ഞാലും- പരാജയത്തിന്റെയും റബ്ബിന്റെ അത്യപ്തിക്കും വഴി തെളിയിക്കുന്ന മാർഗങ്ങളാണ്…
ആശിഖ് ബിൻ അബ്ദുൽ അസീസ് -وفقه الله-
Add a Comment