സ്വലാത്തിന്റെ മഹത്വം.

അബ്ദുല്ലാഹ് ഇബ്നു അംറ് ബ്‌നുൽആസ്(റ) ൽനിന്ന് നിവേദനം: റസൂൽ(ﷺ) പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. “എന്റെ പേരിൽ വല്ലവനും ഒരു സ്വലാത്ത് ചൊല്ലിയാൽ അല്ലാഹു അവന്റെ മേൽ പത്ത്‌ സ്വലാത്ത് ചെയ്യും.” (മുസ്‌ലിം)

എന്താണ് “അല്ലാഹു സ്വലാത്ത് ചെയ്യും” എന്നത് കൊണ്ടുള്ള വിവക്ഷ?

മഹാനായ പണ്ഡിതൻ ശൈഖ്‌ സ്വാലിഹ് അൽ ഉസൈമീൻ-رَحِمَـﮧُ اللَّـﮧُ-ഈ ഹദീസ് വിശദീകരിച്ചു കൊണ്ട് പറഞ്ഞു:

” ഇത് മഹത്തായൊരു അനുഗ്രഹമാകുന്നു.
നീ ‘ اللهمَّ صَلِّ على محمد ‘ എന്ന് പറഞ്ഞാൽ അതുകൊണ്ട് അർത്ഥമാക്കുന്നത് ‘അല്ലാഹുവേ, നബി-ﷺ-യെ ഉന്നതമായ നിന്റെ സന്നിധിയിൽ വെച്ച് പുകഴ്ത്തേണമേ..’ എന്നാകുന്നു.
അപ്പോൾ അല്ലാഹു സുബ്ഹാനഹു വതആല നിന്നെ പത്ത്‌ തവണ അവന്റെ മഹത്തായ സന്നിധിയിൽ വെച്ച് പുകഴ്ത്തും.
(അല്ലാഹുവെ നിനക്കാകുന്നു സർവസ്തുതിയും.) നബി-ﷺ-യുടെ മേൽ ധാരാളമായി സ്വലാത്ത് ചൊല്ലാൻ പ്രേരിപ്പിക്കുന്നതാകുന്നു ഈ ഹദീസ്. “

അത്തഅ്ലീക്ക് അലാ സ്വഹീഹി മുസ്ലിം: 3/93

നബി-ﷺ-യുടെ മേലുള്ള സ്വലാത്ത് ചൊല്ലുന്നതിൽ ഒരു പ്രത്യേക എണ്ണം കണക്കാക്കേണ്ടതുണ്ടോ?


മഹാനായ പണ്ഡിതൻ ശൈഖ്‌ ഇബ്നു ബാസ്-رَحِمَـﮧُ اللَّـﮧُ-പറഞ്ഞു:

” നീ ധാരാളമായി സ്വലാത്ത് ചൊല്ലുകയും അതുകൊണ്ട് നന്മ പ്രതീക്ഷിക്കുകയും ചെയ്യുക. സ്വലാത്തിന് ഒരു പ്രത്യേക എണ്ണമില്ല. നിനക്ക് കഴിയുന്ന പോലെ പത്തോ അതിൽ കൂടുതലോ അതിൽ കുറവോ നീ ചൊല്ലുക. ഒരു പ്രത്യേക എണ്ണം നിശ്ചയിക്കേണ്ടതില്ല. “

(മജ്മൂ ഫതാവ 11/209)

ഇമാം ഇബ്നുൽ ഖയ്യിം-رَحِمَـﮧُ اللَّـﮧُ- പറഞ്ഞു:

“നബി-ﷺ- യുടെ മേലുള്ള സ്വലാത്ത് കൊണ്ട് ഒരുപാട് നേട്ടങ്ങളുണ്ട്.

നിന്റെ ദുആക്ക് ഉത്തരം ലഭിക്കും.

നിന്റെ പാപങ്ങൾ പൊറുക്കപ്പെടും.

നിന്റെ എല്ലാ പ്രശ്നങ്ങൾക്കും അല്ലാഹു നിനക്ക് മതിയായവനാകും.

ഖിയാമത്ത് നാളിൽ നബി-ﷺ-യോട് നീ സമീപസ്ഥാനായിരിക്കും.”

ജലാഉൽ അഫ്ഹാം 1-445

വിവർത്തനം:
ഹംറാസ് ബിൻ ഹാരിസ് وفقه الله

Add a Comment

Your email address will not be published. Required fields are marked*