ഇസ്ലാം സൗഭാഗ്യത്തിന്റെ മതം(മലയാളം)
യെമനിലെ ദാറുൽ ഹദീഥ് അസ്സലഫീയ്യ (ദമ്മാജ്) ലെ അദ്ധ്യാപകനും പണ്ഡിതനുമായ ശൈഖ് മുഹമ്മദ് ബിന് ഹിസാം ഹഫിദഹുല്ലാഹ് രചിച്ച ഒരു പുസ്തകമാണ് ഇത്. ഇസ്‌ലാം ദീൻ എന്താണു എന്ന് ചുരുങ്ങിയ വാക്കുകളിൽ ശൈഖ് കിത്താബിൽ വിശദീകരിക്കുന്നു . ഇസ്ലാം ദീനിലേക്ക് മറ്റുള്ളവരെ ക്ഷണിക്കാനായി കൈമാറാവുന്ന ഒരു ലഘുലേഖയായി ഇത് ഉപയോഗിക്കാം ഉള്ളടക്കത്തിൽ മാറ്റം വരുത്താതെ അച്ചടിച്ചു വിതരണം ചെയ്യുവാനുള്ള അവകാശം എല്ലാ മുസ്ലിംകൾക്കും വിട്ടു തന്നിരിക്കുന്നു.
ഗ്രന്ഥകാരനായ ശൈഖ്, ബുഖാരി , മുസ്ലിം , എന്നിവ മന പാഠവും ഇബ്നുഖുദാമയുടെ അൽ മുഗ്നീ അടക്കം നിരവധി ഗ്രന്ഥങ്ങളുടെ തഹ്ഖീഖ്നടത്തിയിട്ടുമുള്ള മാന്യദേഹമാകുന്നു . അല്ലാഹു അദ്ദേഹത്തെയും നമ്മെയും അവന്റെ ദീനിലേക്കു വാക്ക് കൊണ്ടും പ്രവര്ത്തി കൊണ്ടും സ്വഭാവം കൊണ്ടും ക്ഷണിക്കുന്ന പ്രബോധകരാക്കി മാറ്റി അനുഗ്രഹിക്കട്ടെ.
More info →