ശൈഖ് ഖാലിദ് അൽ മുശൈഖിഹ് “കൊറോണയുമായി ബന്ധപ്പെട്ട ഫിഖ്ഹീ നിയമങ്ങൾ” എന്ന പ്രഭാഷണത്തിൽ പറഞ്ഞു :
“നമ്മൾ ശുഭാപ്തി വിശ്വാസം കൈവിട്ടുകൂടാ..
ഈ പ്രതിസന്ധി കടന്നുപോകും. ക്ഷമയവലംബിക്കുന്നവരും അല്ലാഹുവിന് വഴിപ്പെടുന്നവരും നന്ദിയുള്ളവരും പശ്ചാത്താപ മനസ്ഥിതിയുള്ളവരും അല്ലാഹുവിലേക്ക് സദാ മനസ്സുകൊണ്ട് മടങ്ങുന്നവരും നേടിയെടുത്ത പ്രതിഫലം ബാക്കിയാകും.
അവരെ ബാധിക്കുന്ന വേദനകളൊന്നും അവർ ക്ഷമിച്ചിട്ടുണ്ടെങ്കിൽ അല്ലാഹു പാഴാക്കുകയില്ല.
അവരുടെ നഷ്ടങ്ങൾക്ക് പകരമായി ഇഹലോകത്തും പരലോകത്തും അല്ലാഹു കൂടുതൽ നല്ലത് നൽകും. പശ്ചാത്താപത്തിന്റെയും അല്ലാഹുവിലേക്കുള്ള മടക്കത്തിന്റെയും സംസ്കരണത്തിന്റെയും അനുഭവ പാഠങ്ങൾ ബാക്കിയാകും.
നബി ﷺക്ക് ശുഭചിന്തയുണ്ടാക്കുന്ന നല്ല വാക്കുകൾ (فأل) ഇഷ്ടമായിരുന്നു എന്ന് ഹദീസിൽ കാണാം. അതിനാൽ ഓരോ മുസ്ലിമും നല്ലതു ചിന്തിക്കുക. അല്ലാഹുവിൽ പ്രതീക്ഷ പുലർത്തുക.”
[ ആശയവിവർത്തനം.]
Add a Comment