Wallpapers 1366x768

ആശുറാ അല്ലെങ്കിൽ മുഹർറം മാസത്തിലെ നോമ്പ്- ശൈഖ് ഇബ്നു ബാസ് رحمه الله

“എപ്പോഴാണ് ആശുറാ അല്ലെങ്കിൽ മുഹർറം മാസത്തിലെ നോമ്പ് ആരംഭിക്കുക? അതിന്റെ ആദ്യത്തിലാണോ അതല്ല മധ്യത്തിലോ അല്ല അവസാനത്തിലോ? എത്ര നോമ്പുകളാണ് അതിലുള്ളത് ? ആശൂറാ നോമ്പ് മുഹർറം ഒന്നിന് ആരംഭിച്ച്‌ പത്ത്‌ വരെയാണ് എന്ന് ഞാൻ കേട്ടു…

متى يبدأ صيام شهر المحرم أو صيام عاشورا، هل يبدأ في أول المحرم، أو في وسطه، أو في آخره، وكم عدد صيامه؟ لأني سمعت أن صيام عاشورا يبدأ من واحد محرم إلى عشرة محرم. وفقكم الله

قول النبي -صلى الله عليه وسلم-: (أفضل الصيام بعد رمضان شهر الله المحرم) وهو عاشوراء، والمعنى أنه يصومه كله من أوله إلى أخره، من أول يوم منه إلى نهايته، هذا معنى الحديث، ولكن يخص منه يوم التاسع والعاشر، أو العاشر والحادي عشر لمن لم يصمه كله، لأن النبي -صلى الله عليه وسلم- كان يصوم عاشوراء في الجاهلية، وكانت تصومه قريش أيضاً، فلم قدم المدينة -عليه الصلاة والسلام- وجد اليهود يصومونه، فسألهم عن ذلك فقالوا: إنه يومٌ نجى الله فيه موسى وقومه، وأهلك فرعون وقومه، فصامه شكراً لله صامه موسى شكراً لله ونحن نصومه، وقال النبي -صلى الله عليه وسلم-: (نحن أحق وأولى بموسى منكم) وصامه وأمر بصيامه، فالسنة أن يصام هذا اليوم يوم عاشوراء، والسنة أن يصام قبله يوم أو بعده يوم، لما روي عنه -عليه الصلاة والسلام- أنه قال: (صوموا يوماً قبله ويوماً بعده)، وفي لفظ: (يوماً قبله أو يوماً بعده) وفي حديث آخر: (لئن عشت إلى قابل لأصومن التاسع يعني مع العاشر)، فهذا هو الأفضل، أن يصام العاشر لأنه يوم عظيم حصل فيه خيرٌ عظيم لموسى والمسلمين، وصامه نبينا محمد -عليه الصلاة والسلام-، فنحن نصوم التاسع بنينا -عليه الصلاة والسلام-، وعملاً بما شرع -عليه الصلاة والسلام-، ونصوم مع يوماً قبله أو يوماً بعده مخالفة لليهود، والأفضل التاسع مع العاشر لحديث (لئن عشت إلى قابل لأصومن التاسع) فإن صام العاشر والحادي عشرة أو صام الثلاث فكله حسن يعني صام التاسع والعاشر والحادي عشر كله طيب، وفيه مخالفة لليهود، فإن صام الشهر كله فهو أفضل له.

ശൈഖ് ഇബ്നു ബാസ് رحمه الله നൽകുന്ന മറുപടി:
➖➖➖➖➖➖➖➖➖➖

നബി ﷺപറഞ്ഞു: “റമദാനിന് ശേഷം ഏറ്റവും ശ്രേഷ്ഠമായ നോമ്പ് അല്ലാഹുവിന്റെ മാസമായ മുഹറത്തിലാണ്. അത് ആശൂറാ ആണ്. മുഹറം ആദ്യം മുതൽ അവസാനം വരെ നോമ്പനുഷ്ഠിക്കുക എന്നതാണ് അത് അർത്ഥമാക്കുന്നത്. അതിന്റെ ആദ്യ ദിവസം മുതൽ അവസാനം വരെ. അതാണ് ഹദീസിന്റെ അർത്ഥം. എന്നാൽ മാസം മുഴുവൻ  നോമ്പ് എടുക്കാത്തവർക്ക്  അതിൽ മുഹർറം ഒമ്പത്,പത്ത്‌ ദിവസങ്ങളിൽ അല്ലെങ്കിൽ പത്ത്‌, പതിനൊന്ന് ദിവസങ്ങളിൽ പ്രത്യേകമായി നോമ്പെടുക്കാവുന്നതാണ്

നബി ﷺ ജാഹിലിയ്യത്തിൽ ആശൂറ  നോമ്പ് അനുഷ്ഠിക്കാറുണ്ടായിരുന്നു. ഖുറൈശികളും അത് അനുഷ്ഠിക്കാറുണ്ടായിരുന്നു. നബി സല്ലല്ലാഹു അലൈഹിവസല്ലം മദീനയിലെത്തിയപ്പോൾ യഹൂദികളും അതനുഷ്ഠിക്കുന്നത് കണ്ടു.

അദ്ദേഹം അവരോടു അതിനെ കുറിച്ച് ചോദിച്ചു. അപ്പോൾ അവർ പറഞ്ഞു: തീർച്ചയായും അല്ലാഹു മൂസാ അലൈഹിസലാമിനെയും അദ്ദേഹത്തിന്റെ ജനതയെയും രക്ഷപ്പെടുത്തിയ ദിവസമാണത്. അതു പോലെ ഫിർഔനിനെയും അവന്റെ ആളുകളെയും നശിപ്പിക്കുകയും ചെയ്തു. മൂസാ അലൈഹിസ്സലാം അല്ലാഹുവിനോട് നന്ദി പ്രകടിപ്പിച്ചുകൊണ്ട് നോമ്പനുഷ്ഠിച്ചു. അങ്ങനെ നമ്മളും അതനുഷ്ഠിക്കുന്നു.

നബി ﷺ പറഞ്ഞു: ഞങ്ങളാണ് നിങ്ങളെക്കാൾ മൂസയോട് കൂടുതൽ കടപ്പെട്ടവരും ഏറ്റവും അടുത്തവരും. അങ്ങനെ അദ്ദേഹം നോമ്പനുഷ്ഠിക്കുകയും അത് കൽപിക്കുകയും ചെയ്തു.

അതിനാൽ ആ ദിവസം-ആശൂറാ നോമ്പനുഷ്ടിക്കൽ സുന്നത്താണ്. അതിന്റെ ഒരു ദിവസം മുമ്പോ ശേഷമോ നോമ്പനുഷ്ടിക്കലും സുന്നത്താണ്.

നബി ﷺയിൽ നിന്ന് ഉദ്ധരിക്കപ്പെട്ടിരിക്കുന്നു. അദ്ദേഹം പറഞ്ഞു: ”നിങ്ങൾ അതിന്റെ(ആശൂറാ) ഒരു ദിവസം മുമ്പും ശേഷവും നോമ്പനുഷ്ഠിക്കുക. മറ്റൊരു റിപ്പോർട്ടിൽ (”ഒരു ദിവസം മുമ്പോ ഒരു ദിവസം ശേഷമോ”). മറ്റൊരു ഹദീസിൽ (“ഞാൻ അടുത്ത വർഷം ജീവിച്ചിരിക്കുകയാണെങ്കിൽ ഒമ്പതിന് നോമ്പനുഷ്ഠിക്കും.”) അതായത് പത്തിന്റെ കൂടെ. അതാണ് ഏറ്റവും ശ്രേഷ്ഠകരം.

പത്തിന്റെ അന്ന് നോമ്പനുഷ്ടിക്കൽ; അന്ന് മഹത്തായ ദിവസമാണ്.
മൂസാ അലൈഹിസ്സലാമിനും മുസ്ലീങ്ങൾക്കും മഹത്തായ നന്മ ലഭിച്ച ദിവസം.
നമ്മുടെ നബി മുഹമ്മദ് ﷺ അതനുഷ്ഠിച്ചിട്ടുണ്ട്. നബി ﷺയെ പിൻപറ്റികൊണ്ടും അദ്ദേഹം ശറഅ്‌ ആക്കിയത് അമൽ ചെയ്യുന്നവരായിക്കൊണ്ടും നാം ഒമ്പതിന് നോമ്പനുഷ്ഠിക്കുന്നു.

യഹൂദികളോട് എതിരായിക്കൊണ്ട് നമ്മൾ അതോടൊപ്പം ഒരു ദിവസം മുമ്പോ ശേഷമോ നോമ്പനുഷ്ടിക്കും. ഏറ്റവും ശ്രേഷ്ഠകരം പത്തിനോടൊപ്പം ഒമ്പതിനെടുക്കുന്നതാണ്.
ഹദീസിൽ (“ഞാൻ അടുത്ത വർഷം ജീവിച്ചിരിക്കുകയാണെങ്കിൽ ‘ഒമ്പതിന് നോമ്പനുഷ്ഠിക്കും.”) എന്നാണ്.

ഒരാൾ പത്തും പതിനൊന്നും നോമ്പനുഷ്ഠിക്കുകയോ അല്ലെങ്കിൽ മൂന്ന് ദിവസവും അതായത് ഒൻപത്, പത്ത്‌, പതിനൊന്ന് നോമ്പനുഷ്ഠിക്കുകയാണെങ്കിൽ എല്ലാം നല്ലത് തന്നെ.
അതിൽ യഹൂദികളോട് എതിരാവലുണ്ട്. (മുഹറം)മാസം മുഴുവൻ ഒരാൾ നോമ്പെടുക്കകയാണെങ്കിൽ അതാണ് അവന് ഏറ്റവും നല്ലത്

http://www.binbaz.org.sa/noor/4898

 വിവർത്തനം: അബൂ അമ്മാർ ഹംറാസ് ബ്നു ഹാരിസ് وفقه الله

Add a Comment

Your email address will not be published. Required fields are marked*