കഴിഞ്ഞ റമദാനിൽ നഷ്ടപ്പെട്ട നോമ്പ് അടുത്ത റമദാനിന് മുമ്പായി നോറ്റു വീട്ടാത്തവരുടെ വിധി?

“കഴിഞ്ഞ റമദാനിൽ നഷ്ടപ്പെട്ട നോമ്പ് അടുത്ത റമദാനിനു മുമ്പായി വീട്ടാത്തവർ രണ്ട് തരക്കാരായിരിക്കും.

ഒന്ന്: മതപരമായ ഒഴിവ്കഴിവ് ഉള്ളവർ. ഇത്തരക്കാർക്ക് അടുത്ത റമദാനിന് ശേഷമായാലും നോമ്പ് വീട്ടിയാൽ മാത്രം മതിയാകുന്നതാണ്. ഭക്ഷണം പ്രായശ്ചിത്തമായി നൽകേണ്ടതില്ല. (പ്രസവം കാരണം നോമ്പ് ഒഴിവാക്കുകയും പിന്നീട് മുല കൊടുക്കുന്നതോടൊപ്പം വിട്ടുപോയ നോമ്പ് നോൽക്കാൻ സാധിക്കാതെ വരുന്ന സ്ത്രീകളെല്ലാം ഈ ഗണത്തിലാണ് പെടുക.)

രണ്ട്: ഒരു ഒഴിവുകഴിവും ഇല്ലാതെ അനാവശ്യമായി പിന്തിപ്പിച്ചവർ. ഇവർ മൂന്ന് കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്.

1. അല്ലാഹുവിലേക്ക് ആത്മാർത്ഥമായി തൗബ ചെയ്യുക. അഥവാ ഇനി ഒരിക്കലും നോമ്പ് ഇങ്ങനെ അകാരണമായി വൈകിപ്പിക്കുകയില്ല എന്ന ഉറച്ച തീരുമാനത്തോടു കൂടി തൗബ ചെയ്യുക.
2. നോറ്റുവീട്ടാനുള്ള നോമ്പ് വേഗം നോറ്റുവീട്ടുക.
3. ഓരോ നോമ്പിനും നാട്ടിലെ ഭക്ഷണത്തിൽ നിന്ന് ‘അര സ്വാഅ്‌’ വീതം പാവപ്പെട്ടവർക്ക് നൽകുക.”

അവലംബം: ശൈഖ് ഇബ്നു ബാസ്, ശൈഖ് സ്വാലിഹ് അൽ ഫൗസാൻ തുടങ്ങിയ പണ്ഡിതമാരുടെ ഫത്’വ.

(നബി -ﷺ- യുടെ ‘സ്വാഅ്‌’ എന്നാല്‍ ‘നാല് മുദ്ദാ’ണ്. ഒരു ‘മുദ്ദ്‌’ എന്നാല്‍ ഒത്ത വീതിയും നീളവുമുള്ള കൈകുമ്പിള്‍ നിറയെയാണ്. വളരെ വലിയ കൈയ്യോ, വളരെ ചെറുതോ അല്ലാത്ത മദ്ധ്യമ നിലവാരത്തിലുള്ള കൈയ്യാണ് പരിഗണിക്കപ്പെടുക.
ഏതാണ്ട് മൂന്ന് കിലോ ആണ് ഒരു ‘സ്വാഇ’ന്റെ തൂക്കം കണക്കാക്കപ്പെട്ടിട്ടുള്ളത്. 
അവലംബം: മജ്മൂഉ ഫതാവ/ഇബ്നു ബാസ്: 14/204-205)

വിവർത്തനം:
ഹംറാസ് ബിൻ ഹാരിസ് وفقه الله

9 Responses

Add a Comment

Your email address will not be published. Required fields are marked*