light_effects_background (1)

നമസ്കാരത്തിൽ കണ്ണുകളടക്കുന്നതിന്റെ വിധി.

 

حكم تغميض العينين في الصلاة

നമസ്കാരത്തിൽ കണ്ണുകളടക്കുന്നതിന്റെ വിധി.

سئـل العلامة عبد العزيز بن باز رحمه اللهعن حكم تغميض العينين في الصلاة :

فقال :
التغميض في الصلاة مكروه وليس من السنة ، السنة أن يفتح عينيه وينظر ولا حرج ، لكن يطرحها في موضع سجوده ، يكون بصره إلى موضع سجوده حتى يخشع .. هذا هو السنة ..
أما التغميض فلا يشرع بل هو مكروه ، بل قال بعض أهل العلم أنه من عمل اليهود

فتاوى نور على الدرب
ص【14968】

നമസ്കാരത്തിൽ കണ്ണുകളടക്കുന്നതിനെ കുറിച്ച് ശൈഖ് ഇബ്നു ബാസ് رحمه الله യോട് ചോദിക്കപെട്ടു

അദ്ദേഹം പറഞ്ഞു :

“നമസ്കാരത്തിൽ കണ്ണുകളടച്ചിരിക്കുക എന്നത് ‘മക്റൂഹാണ്‌’. (വെറുക്കപ്പെട്ടതാണ്‌) സുന്നത്തിൽ പെട്ടതല്ല. കണ്ണുകൾ തുറന്ന് കൊണ്ട് നോക്കുക എന്നതാണ് സുന്നത്ത്. അതിൽ ഒരു കുഴപ്പവുമില്ല. സുജൂദിന്റെ സ്ഥലത്തേക്കാണ് അവന്റെ കണ്ണുകൾ തിരിക്കേണ്ടത്. ഭയഭക്തി കിട്ടുന്നതിന് സുജൂദിന്റെ സ്ഥാനത്തേക്ക് നോക്കുക, അതാണ്‌ സുന്നത്ത്.

കണ്ണടക്കുക എന്നത് ദീനിലില്ലാത്തതാകുന്നു. അത് മക്റൂഹാണ്‌. ചില ഉലമാക്കൾ പറഞ്ഞത് അത് യഹൂദികളുടെ പ്രവർത്തിയിൽ പെട്ടതാണ് എന്നാണ്. ”

(ഫതാവാ നൂറുൻ അലദ്ദർബ്)

 وسئـل العللامـة
محمد بن صالح العثيمين رحمه الله
أيضاً :
ما حكم تغميض العينين في الصلاة من أجل الخشوع

 فقال :
أما إذا طرأ ما يوجب التغميض فلا بأس ، مثل : أن يدخل في الصلاة ثم حصل أمامه صبيان يلعبون ، أو لاحظ شيئاً يشغله عن الصلاة ، فهنا لا بأس أن يغمض ..
وأما إذا أغمض عينيه بدون سبب ورأى من نفسه أنه يخشع فهذا من وحي الشيطان ؛ لأن تغميض العين في الصلاة مكروه ، فإنه قيل : إنه فعل المجوس عند عبادتهم النيران .
فتغميض العين فيه تفصيل :
إذا كان لأمرٍ حدث فتخشى أن تتبعه بصرك فتنشغل عن صلاتك فهنا غمض العينين ، وأما أن تغمض عينيك من أجل الخشوع فهذا خطأ

ശൈഖ് ഇബ്നു ഉസെ’യ്മീൻ رحمه اللهയോട് ഭയഭക്തി ലഭിക്കുന്നതിന് വേണ്ടി നമസ്കാരത്തിൽ കണ്ണുകൾ അടച്ചിരിക്കുന്നതിന്റെ വിധിയെന്താണ് എന്ന് ചോദിക്കപെട്ടു

അദ്ദേഹം പറഞ്ഞു :

“കണ്ണുകൾ നിർബന്ധമായും അടക്കേണ്ടിവന്നാൽ അതിൽ കുഴപ്പമില്ല. ഉദാഹരണത്തിന് ഒരാൾ നമസ്കാരത്തിൽ പ്രവേശിച്ചു, അദ്ധേഹത്തിന്റെ മുന്നിലൂടെ കുട്ടികൾ കളിക്കാൻ തുടങ്ങി, അല്ലെങ്കിൽ നമസ്കാരത്തിൽ നിന്നും ശ്രദ്ധതിരിച്ചു കളയുന്ന വല്ലതും ഉണ്ടായി. ഇവിടെ അവൻ കണ്ണുകൾ അടക്കുന്നതിൽ തെറ്റില്ല. എന്നാൽ യാതൊരു കാരണവുമില്ലാതെ ഒരാൾ കണ്ണടക്കുന്നു; അവൻ അതിലൂടെ തനിക്ക് ഭയഭക്തി ഉണ്ടാകുന്നു എന്ന് കരുതുന്നുവെങ്കിൽ അത് പിശാചിന്റെ ബോധനത്തിൽ പെട്ടതാണ്. എന്തെന്നാൽ നമസ്കാരത്തിൽ കണ്ണടക്കുക എന്നത് വെറുക്കപ്പെട്ടതാണ്. മജൂസികൾ അവരുടെ അഗ്നി ആരാധനാ കർമങ്ങളിൽ അപ്രകാരം ചെയ്യുന്നതായി പറയപ്പെടുന്നു.

അതിനാൽ നമസ്കാരത്തിൽ കണ്ണുകൾ അടക്കുന്നതിൽ വിശദീകരണമുണ്ട്: എന്തെങ്കിലും ഒരു കാര്യം സംഭവിക്കുകയും അത് മുഖേന അവന്റെ കണ്ണുകൾ അവയെ പിന്തുടരുകയും നമസ്കാരത്തിൽ നിന്ന് അത് അവനെ തെറ്റിച്ചു കളയുകയും ചെയ്യുന്നുവെങ്കിൽ അവിടെ അവൻ തന്റെ കണ്ണുകളടക്കട്ടെ, എന്നാൽ ഭയഭക്തി ലഭിക്കുന്നതിനു വേണ്ടി ഒരാൾ കണ്ണടക്കുന്നുവെങ്കിൽ അത് തെറ്റാണ്.”

اللقاء الشهري【40】مكروهات الصلاة

വിവർത്തനം: അബൂ അമ്മാർ ഹംറാസ് ബ്നു ഹാരിസ് وفقه الله

Add a Comment

Your email address will not be published. Required fields are marked*