മനസ്സ് ശുദ്ധമാക്കുക

ഇബ്നു ബുറൈദത്തുൽ അസ്‌ലമി -رَحِمَـﮧُ اللَّـﮧُ- പറയുന്നു:

شَتَمَ رَجُلٌ ابْنَ عَبَّاسٍ، فَقَالَ ابْنُ عَبَّاسٍ:إِنَّكَ لَتَشْتُمُنِي، وَفِيَّ ثَلاثُ خِصَالٍ: إِنِّي لآتِي عَلَى الآيَةِ مِنْ كِتَابِ اللَّهِ عَزَّ وَجَلَّ، فَلَوَدِدْتُ أَنَّ جَمِيعَ النَّاسِ يَعْلَمُونَ مِنْهَا مَا أَعْلَمُ مِنْهَا، وَإِنِّي لأَسْمَعُ بِالْحَاكِمِ مِنْ حُكَّامِ الْمُسْلِمِينَ يَعْدِلُ فِي حُكْمِهِ فَأَفْرَحُ بِهِ، وَلِعَلِّي لا أُقاضِي إِلَيْهِ أَبَدًا، وَإِنِّي لأَسْمَعُ بِالْغَيْثِ قَدْ أَصَابَ الْبَلَدَ مِنْ بِلادِ الْمُسْلِمِينَ فَأَفْرَحُ، وَمَا لِي بِهِ مِنِ سَائِمَةٍ

❝ ഇബ്നു അബ്ബാസ് -رضي الله عنه- വിനെ ഒരാൾ ചീത്ത പറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞു: മൂന്ന് ഗുണങ്ങൾ എനിക്കുണ്ടായിരുന്നിട്ടും നിങ്ങളെന്നെ ചീത്ത പറയുന്നു;

1. അല്ലാഹുവിന്റെ കിതാബിൽ നിന്നും ഒരായത്തിനെ ഞാൻ സമീപിക്കുകയാണെങ്കിൽ, അതിനെ കുറിച്ച് എനിക്കറിയുന്നത് എല്ലാ മനുഷ്യരും അറിഞ്ഞിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുക തന്നെ ചെയ്യും.

2. മുസ്‌ലിംകളുടെ ഏതെങ്കിലുമൊരു ഭരണാധികാരി തന്റെ ഭരണത്തിൽ നീതി കാണിക്കുന്നു എന്ന് കേട്ടാൽ ഞാൻ സന്തോഷിക്കും, ഒരിക്കൽ പോലും അയാളുടെ അടുക്കൽ ഞാൻ വിധി ചോദിച്ച് ചെല്ലുകയില്ലായെങ്കിലും.

3. ഏതെങ്കിലും മുസ്‌ലിം നാട്ടിൽ മഴലഭിച്ചു എന്ന് കേട്ടാൽ ഞാൻ സന്തോഷിക്കും അവിടെ എന്റെ ഒരു കാലി പോലും മേയുന്നില്ലെങ്കിലും ❞

المعجم الكبير للطبراني【١٠٦٤٣】

ശൈഖ് അബ്ദുർറസ്സാഖ് അൽ ബദർ -حفظه الله- പറയുന്നു:

❝ മനസ്സ് തെളിഞ്ഞതും ശുദ്ധവുമായാൽ ഇതുപോലുള്ള ഉന്നതമായ സ്വഭാവ ഗുണങ്ങളുണ്ടാകും. എന്നാൽ മനസ്സ് കേടുവന്നാൽ, ആ മോശം മനസ്സിൽ നിന്നുണ്ടാകുന്ന ചിന്തകളുടെ അടിസ്ഥാനത്തിലായിരിക്കും അയാളുടെ തീരുമാനങ്ങളും നടപടികളും. അത് ഒരുപാട് അതിക്രമങ്ങളും കുഴപ്പങ്ങളും ഉണ്ടാകുന്നതിന് കാരണമാകുന്നു. മനസ്സ് ശുദ്ധിയാക്കി തരാനും ഉദ്ദേശ ശുദ്ധി പ്രദാനം ചെയ്യാനും നാം അല്ലാഹുവോട് ചോദിക്കുന്നു.❞

الموقع الرسمي لفضيلة الشيخ عبد الرزاق البدر حفظه الله

Add a Comment

Your email address will not be published. Required fields are marked*