ചോദ്യം:
തലപ്പാവ് ധരിക്കാതെ നമസ്കാരം നിര്‍വ്വഹിക്കാന്‍ അനുവാദമുണ്ടോ? ഇമാമിന് തല മറക്കാതെ നമസ്കരിക്കല്‍ അനുവദനീയം ആണോ? ഈ വിഷയത്തില്‍ തൊപ്പി ധരിച്ചാല്‍ മതിയാവുമോ? വ്യക്തമായ തെളിവുകളോടുകൂടി മറുപടി പ്രതീക്ഷിക്കുന്നു. അല്ലാഹു താങ്കളെ കാത്തുരക്ഷിക്കട്ടെ.. അസ്സലാമു അലൈക്കും വറഹ്മതുല്ലാഹി വബറകാത്തുഹു.
ഉത്തരം:
തലപ്പാവ് ഇല്ലാതെ നമസ്കാരം നിര്‍വ്വഹിക്കുന്നതില്‍ തെറ്റൊന്നുമില്ല, കാരണം (പുരുഷന്മാര്ക്ക്) തല ഔറത്തില്‍ പെട്ടതല്ല, മാത്രവുമല്ല നമസ്കാരത്തില്‍ തല മറക്കല്‍ അവര്‍ക്ക് നിര്‍ബന്ധവുമല്ല, അത് നമസ്കരിക്കുന്ന ആള് ഇമാം ആയാലും ശരി, മുനഫ്രിദ് (തനിച്ച് നമസ്കരിക്കുന്നവന്) ആയാലും ശരി, മഅ്’മൂം (ഇമാമിന്റെ പിന്നില്‍ നിന്ന് നമസ്കരിക്കുന്നവന്) ആയാലും ശരി. ഇനി തലപ്പാവ് ധരിക്കല്‍ അവര്‍ക്കിടയില്‍ ഒരു സമ്പ്രദായം ആണെങ്കില്‍, അങ്ങനെ ചെയ്യുന്നതാണ് നല്ലത്, പ്രത്യേകിച്ച് മറ്റുള്ളവരുടെ കൂടെ നമസ്കാരം നിര്വ്വഹിക്കുമ്പോള്. അല്ലാഹു സുബ് ഹാനഹു വ തആല പറയുന്നു:
” ആദം സന്തതികളേ, എല്ലാ ആരാധനാലയത്തിങ്കലും (അഥവാ എല്ലാ ആരാധനാവേളകളിലും) നിങ്ങള്‍ക്ക് അലങ്കാരമായിട്ടുള്ള വസ്ത്രങ്ങള്‍ ധരിച്ചുകൊള്ളുക ”
തലപ്പാവ് മോടി വര്‍ദ്ധിപ്പികാന്‍ (അണിഞ്ഞൊരുങ്ങാന്‍) ഉപയോഗിക്കുന്ന വസ്തുക്കളില്‍ ഒരിനമായിട്ടാണ് കണക്കാക്കപ്പെടുന്നത്. മുഹ്രിമുകള് ആയ പുരുഷന്മാര് തല മറക്കാതെയാണ് നമസ്കാരം നിര്‍വ്വഹിക്കാറുള്ളത് എന്നത് എല്ലാവര്ക്കും അറിയുന്ന കാര്യമാണു, കാരണം ഇഹ്റാമില്‍ (ഹജ്ജിന്റെയും ഉംറയുടെയും വേളയില്‍) തല മറക്കാന്‍ അവര്‍ക്ക് അനുവാദം ഇല്ല. അതുകൊണ്ടുതന്നെ തല മറക്കാതെ നമസ്കാരം നിര്‍വ്വഹിക്കുന്നതില്‍ തെറ്റില്ല എന്നത് അറിയപ്പെട്ട വിഷയമാണ്.
അല്ലാഹു സുബ് ഹാനഹു വ തആല എല്ലാവരെയും ഉപകാരപ്രദമായ അറിവ് നേടാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും അനുഗ്രഹിക്കുമാറാകട്ടെ. അവനാണ് എല്ലാം കേള്‍ക്കുന്നവനും ഉത്തരം നല്കുന്നവനും.
source : http://www.alifta.net/Fatawa/FatawaSubjects.aspx?languagename=en&View=Page&HajjEntryID=0&HajjEntryName=&RamadanEntryID=0&RamadanEntryName=&NodeID=3329&PageID=1687&SectionID=14&SubjectPageTitlesID=23811&MarkIndex=1&0
Add a Comment