ചോദ്യം) ബിദ്’അത്ത് (മതത്തിൽ പുതുതായി കൂട്ടിച്ചേർക്കുക) ശീലമാക്കിയിട്ടുള്ള ഒരു ഇമാമിന്റെ പിന്നിൽ നിന്ന് നമസ്കരിക്കാൻ അനുവാദമുണ്ടോ ??
ഉ : ഏതെങ്കിലും ഒരു ഇമാം ബിദ്അത്ത്കാരൻ അല്ലാത്തതുണ്ടെങ്കിൽ നീ നമസ്കാരത്തിൽ അദ്ദേഹത്തെ പിന്തുടരുക. നിനക്ക് ആരെയും കണ്ടുപിടിക്കാൻ പറ്റാത്ത പക്ഷം, നീ ആ ഇമാമിനെ ഉപദേശിക്കുക..അയാൾ ആ ഉപദേശം സ്വീകരിക്കുകയാണെങ്കിൽ , നിനക്ക് അയാളെ പിന്തുടരാൻ അനുവാദമുണ്ട്. അല്ലാത്ത പക്ഷം അയാൾ ആ ഉപദേശം സ്വീകരിക്കാതിരിക്കുകയും, അത് അയാളെ ദീനിൽ നിന്ന് പുറത്താക്കുന്നതായ സഹായതേട്ടം, അല്ലാഹുവിനു വേണ്ടി അല്ലാതെ ബലിയറുക്കുകയും പ്രാർഥിക്കുകയും ചെയ്യുന്ന പോലുള്ള ശിർക്ക് ഉണ്ടെങ്കിൽ അയാളെ പിൻതുടർന്നുള്ള നിന്റെ നമസ്കാരം അസാധുവാകും. അവൻറെ ബിദ്അത്ത് അവനെ ഇസ്ലാമിൽ നിന്ന് പുറത്തുപോകാൻ കാരണമാവില്ലെങ്കിൽ, (അതായത് നിയ്യത്ത് ഉറക്കെ ചൊല്ലൽ) പോലുള്ളവയാണെങ്കിൽ, നിനക്ക് അയാളെ പിന്തുടരാൻ അനുവാദമുണ്ട് .
അല്ലാഹു നമ്മെ വിജയത്തിലെത്തിക്കുമാറാകട്ടെ, നമ്മുടെ റസൂൽ മുഹമ്മദ് നബിക്കും കുടുംബത്തിനും സ്വഹാബത്തിനും സ്വലാത്തും സലാമും ഉണ്ടാകുമാറാകട്ടെ.
( സൗദി ഫത്വ കമ്മിറ്റി, www.alifta.com)
Add a Comment