ശൈഖ് മാഹിർ അൽ ഖഹ്താനി–حَفِظَهُ اللَّهُ–:
❝ യഹൂദികളുടെ വിഷയത്തിൽ അല്ലാഹു സുബ്ഹാനഹു വതആല പറഞ്ഞതിനോട് യോജിച്ചു വന്ന വളരെ മഹത്തായ, അത്ഭുതകരമായ ഒരു സംഭവം!
ഒരിക്കൽ ഒരു പ്രഭാഷണം നടത്തുന്നതിനായി ഞാൻ പാരീസിലേക്ക് യാത്ര പോയി. അവിടെ എന്നെ സ്വീകരിക്കാൻ വന്നത് ടെൽ അവിവിൽ (ഇസ്രായേലിന്റെ തലസ്ഥാനം) നിന്നും വന്ന ഇസ്ലാം സ്വീകരിച്ച യഹൂദിയായിരുന്ന ഒരാളായിരുന്നു. അദ്ദേഹം എന്നെ പ്രഭാഷണത്തിനായി കൊണ്ട് പോകാൻ വന്നതിന് അല്ലാഹുവിന് സ്തുതി.
യാത്രാ മദ്ധ്യേ അയാൾ എന്നോട് ഒരു കാര്യം പറഞ്ഞു: “എന്റെ പിതാവ് ഇപ്പോഴും യഹൂദിയായി തുടരുകയാണ്, അദ്ദേഹം(യഹൂദിയായ പിതാവ്) എന്നോട് പറഞ്ഞു: “ഇസ്ലാമാകുന്നു സത്യം, എന്നാൽ മുസ്ലിങ്ങൾ വ്യത്യസ്ത കക്ഷികളായിരിക്കുകയാണ്. അതിൽ സത്യത്തിന്റെ കക്ഷി സലഫിയ്യത്താകുന്നു!” ❞
ശൈഖ് അദ്ദേഹത്തിനുണ്ടായ ഒരനുഭവം ട്വിറ്ററിൽ (13-06-2020) കുറിച്ചത്.
അല്ലാഹു സുബ്ഹാനഹു വതആല യഹൂദ നസ്റാണികളുടെ പുരോഹിതൻമാർക്ക് വ്യക്തമായി തന്നെ ഇസ്ലാമിനെ അറിയാം എന്ന് പറഞ്ഞതെത്ര സത്യം!
ٱلَّذِینَ ءَاتَیۡنَـٰهُمُ ٱلۡكِتَـٰبَ یَعۡرِفُونَهُۥ كَمَا یَعۡرِفُونَ أَبۡنَاۤءَهُمۡۖ وَإِنَّ فَرِیقࣰا مِّنۡهُمۡ لَیَكۡتُمُونَ ٱلۡحَقَّ وَهُمۡ یَعۡلَمُونَ () ٱلۡحَقُّ مِن رَّبِّكَ فَلَا تَكُونَنَّ مِنَ ٱلۡمُمۡتَرِینَ()
“നാം വേദം നല്‍കിയിട്ടുള്ളവര്‍ക്ക് (യഹൂദികളും, നസ്റാണികളും) സ്വന്തം മക്കളെ അറിയാവുന്നത് പോലെ അദ്ദേഹത്തെ (റസൂലിനെ) അറിയാവുന്നതാണ്. തീര്‍ച്ചയായും അവരില്‍ ഒരു വിഭാഗം അറിഞ്ഞുകൊണ്ട് തന്നെ സത്യം മറച്ചുവെക്കുകയാകുന്നു. (നബിയേ, ഈ സന്ദേശം) നിന്റെ റബ്ബിന്റെ പക്കല്‍ നിന്നുള്ള സത്യമാകുന്നു. അതിനാല്‍ നീ സംശയാലുക്കളുടെ കൂട്ടത്തില്‍ പെട്ടുപോകരുത്.”
[സൂറത്തുൽ ബഖറ :146,147]
ഹംറാസ് ബിൻ ഹാരിസ് وفقه الله
Add a Comment