ഫിത്നയെ കുറിച്ച് വിവരമില്ലാത്തവൻ സംസാരിച്ചാൽ ഫിത്ന വർധിക്കും- ശൈഖ് സ്വാലിഹ് അൽ ഫൗസാൻ -حَفِظَهُ اللَّه-

ശൈഖ് സ്വാലിഹ് അൽ ഫൗസാൻ -حَفِظَهُ اللَّه- :

ചോദ്യം: ഫിത്നയെ കുറിച്ച് സംസാരിക്കാതിരിക്കുന്നത് ആക്ഷേപാർഹമാകുന്നതും, ഫിത്നയിൽ ചെന്നിറങ്ങാൻ പാടില്ല എന്നത് പ്രശംസനീയമാകുന്നതും തമ്മിൽ എങ്ങനെ വേർതിരിച്ച് മനസ്സിലാക്കാൻ സാധിക്കും?

ഉത്തരം:  ഫിത്നയെ കുറിച്ച് പണ്ഡിതന്മാരും, നല്ല ഉൾകാഴ്ചയുള്ളവരുമല്ലാതെ സംസാരിക്കാൻ പാടില്ല. എല്ലാവരും ഇതിനെക്കുറിച്ച് സംസാരിക്കേണ്ടതില്ല. വിവരമില്ലാത്തവൻ ഫിത്നയെ കുറിച്ച് സംസാരിച്ചാൽ ഫിത്ന വർധിക്കുകയാണ് ചെയ്യുക. എന്നാൽ പണ്ഡിതന്മാരാണ് ഫിത്നയെ കുറിച്ച് സംസാരിക്കുകയും അത് വ്യക്തമാക്കുകയും ചെയ്യുന്നതെങ്കിൽ അല്ലാഹുവിന്റെ അനുമതിയോട് കൂടി അത് അണയുന്നതായിരിക്കും.
അതിനാൽ ഫിത്നയെ കുറിച്ച് എല്ലാവരും സംസാരിക്കാൻ പാടില്ല. പണ്ഡിതന്മാരും നല്ല ഉൾകാഴ്ചയുള്ളവരും മാത്രമാണ് അത് സംസാരിക്കേണ്ടത്. അഥവാ സത്യവും അസത്യവും വേർതിരിച്ച് മനസിലാക്കുകയും അതെങ്ങനെ സംസാരിക്കണം എന്നറിയുകയും ചെയ്യുന്നവർ.
അതിനാൽ എല്ലാവരും ഫിത്നയിലേക്ക് ഇറങ്ങുകയും അതിനെ കുറിച്ച് സംസാരിക്കുകയും അതിൽ ഫത്’വ പറയുകയും അഭിപ്രായം പറയുകയും ചെയ്യുക എന്നത് പാടില്ലാത്തതാണ്.

 

Add a Comment

Your email address will not be published. Required fields are marked*