ശൈഖ് അബ്ദുല്ലാഹ് ബിൻ സ്വാലിഹ് അൽഖുസയ്യിർ حفظه الله;
❝ നബി-ﷺ- പറഞ്ഞു : “ഒരു അടിമ ചെയ്യുന്ന പാപം കാരണമായി അവന്റെ രിസ്ഖ് തടയപ്പെടും”
അതെ ! പാപങ്ങൾ രിസ്ഖ് തടയപ്പെടാനുള്ള കാരണങ്ങളിൽ പെട്ടതാണ്. രിസ്ഖ് എന്നു പറയുന്നതിൽ ഹൃദയങ്ങളുടെ രിസ്ഖായ സന്മാർഗവും ജീവിതവിശുദ്ധിയും ഉൾപെടും. ഇത് വളരെ അപകടം പിടിച്ച കാര്യമാണ് !
പാപങ്ങൾ കാരണമായി സന്മാർഗവും ജീവിതവിശുദ്ധിയും നഷ്ടമാകും. പാപങ്ങളുടെ ഫലമായി ഇൽമ് മറന്നുപോകുന്ന അവസ്ഥയുണ്ടാകും. ജനങ്ങളിൽ ധാരാളം പേർ അനുഭവത്തിലൂടെ തിരിച്ചറിഞ്ഞിട്ടുള്ള ഒരു സത്യമുണ്ട് : അതായത്, ഒരു ത്വാലിബുൽ ഇൽമ് അല്ലെങ്കിൽ ആലിം അന്യയായമായി ആളുകളെ കുറ്റം പറഞ്ഞാൽ അവന് ഇൽമ് നഷ്ടപ്പെടും.
അവനിൽ നിന്നും ജനങ്ങൾ അകലും.
ഇമാം അഹ്‌മദ് റഹിമഹുല്ലാഹ് പറഞ്ഞതുപോലെ : “ഇന്നയിന്ന ആലിം ഹദീസ് പഠിപ്പിക്കുന്ന ആളായിരുന്നു. പിന്നീട് അദ്ധേഹം ജനങ്ങളെ കുറ്റം പറയാൻ തുടങ്ങി. അതോടെ ആളുകൾ അദ്ദേഹത്തെ ഉപേക്ഷിച്ചു”. ദീനീ വിദ്യാർത്ഥികളിക്കിടയിൽ പടർന്നു പിടിച്ചിട്ടുള്ള ഒരു പാപമാണ് ഇത്. മറ്റുള്ളവരുടെ അഭിമാനത്തെ ചവിട്ടി മെതിക്കുന്ന സ്വഭാവം.
ചിലപ്പോൾ സ്വന്തം ശൈഖിനോടുള്ള പക്ഷപാതിത്വം കൊണ്ട്, മറ്റു ചിലപ്പോൾ സ്വന്തം അറിവിൽ മതിമറന്നുകൊണ്ട്, അതല്ലെങ്കിൽ എതിരാളിയോടുള്ള പകതീർക്കാൻ വേണ്ടി….
അതല്ലെങ്കിൽ മറ്റെന്തെങ്കിലും കാരണത്തിന് വേണ്ടി..
ഇതു വലിയ ഗൗരവമുള്ള വിഷയമാണ്. ഇതൊക്കെ നസീഹത്താണ് അല്ലെങ്കിൽ ‘ജർഹു വ ത’അദീൽ’ ആണ് എന്നൊക്കെ ചിലപ്പോൾ ശൈത്താൻ അവനു തോന്നിപ്പിക്കും. യഥാർത്ഥത്തിൽ അവൻ ജർഹ് ചെയ്യാനുള്ള യോഗ്യതയുള്ളവനല്ല. അതുകൊണ്ട് തന്നെ അവന്റെ സംസാരം നമീമത്ത് മാത്രമാണ്.❞
വിവ: സാജിദ് ബിൻ ശരീഫ് وفقه الله
Add a Comment