റമദാനിന്റെ പകലിൽ മുസ്ലിംകൾ അല്ലാത്തവർക്ക് ഭക്ഷണം വിൽക്കാൻ പാടുണ്ടോ?
ശൈഖ് സുലൈമാൻ അർ റുഹൈലീ-حَفِظهُ اللَّه- മറുപടി നൽകുന്നു:
❝ നീ വിൽക്കുന്ന ഭക്ഷണം അവർ പകലിൽ തന്നെ തിന്നുമെന്ന് നീ അറിയുകയാണെങ്കിൽ അതവർക്ക് വിൽക്കുക എന്നത് നിനക്ക് പാടില്ലാത്തതാണ്.
എന്നാൽ അവരത് പകൽ തന്നെ കഴിക്കുമെന്ന് നിനക്ക് അറിയില്ല എങ്കിൽ അല്ലെങ്കിൽ പൊതുവെ രാത്രി കഴിക്കുന്ന ഭക്ഷണമാണ് അതെന്ന് അറിയുന്നുവെങ്കിൽ അത് നിനക്ക് വിൽക്കാവുന്നതാണ്.
പകൽ കഴിക്കുകയില്ല എന്നറിയുകയാണെങ്കിൽ ഒരു മുസ്ലിമിനും നിനക്കത് വിൽക്കാവുന്നതാണ്.❞
Add a Comment