tumblr_lrwhxeNln11qhd6bxo1_500

തഖ’ലീദ്

തഖ്’ലീദ് ( പൂര്‍ണ്ണമായി മദ്ഹബിനെ പിന്‍പറ്റല്‍ ) ചെയ്യുന്നത് കുഫ്റും, ഫിസ്ക്കും , ശിര്‍ക്കും , കുഫ്ര്‍ ആരോപണവും , നാല് ഇമാമുകള്‍ വഴി കേടിലായിരുന്നു എന്നും പറയുന്നതിന്മേലുള്ള വിധി എന്താണ്? ഇതില്‍ ശ്രദ്ധയാകര്‍ഷിക്കേണ്ടത് എന്താണെന്ന് വെച്ചാല്‍ , അവര്‍ പറയുന്നത് ഇത് സൗദി അറേബിയയിലേയും കുവൈത്തിലെയും ഉലമാക്കള്‍ സ്വീകരിച്ച നിലപാടാണ് ഇതെന്നാണ്..

ഉത്തരം :

1) എല്ലാ തഖലീദും പ്രകടമായ കുഫ്റോ , ഫിസ്ഖോ , ശിര്‍ക്കോ ആവുന്നില്ല, മറിച്ച് ഈ വിഷയത്തെ സംബന്ധിച്ച് ചിലത് വിശദീകരിക്കേണ്ടതുണ്ട്, അത് നേരത്തെ ചോദിച്ച രണ്ടാമത്തെ ചോദ്യത്തിന്‍റെ മറുപടിയില്‍ നിന്ന്‍ മനസ്സിലാവുന്നതാണ്.

2) നാലു ഇമാമുമാരില്‍ ഒരാളും തന്നെ ആളുകളോട് മദ്ഹബുകളെ പിന്‍പറ്റുവാനോ , ഒരു പ്രത്യേക മദ്ഹബ് അതനുസരിച്ച് പ്രാവര്‍ത്തികമാക്കാനോ നിര്‍ബന്ധിച്ചിട്ടുമില്ല. അവര്‍ ആളുകളെ ഖുര്‍ആനിലേക്കും സുന്നത്തിലേക്കും ക്ഷണിക്കുകയും, ഇസ്‌ലാമിക ഗ്രന്ഥങ്ങള്‍ വിശദീകരിക്കുകയും, കര്‍മ്മ ശാസ്ത്രത്തിലെ പൊതു തത്വങ്ങള്‍ വിശദീകരിക്കുകയും , ചില വിഷയങ്ങള്‍ തെളിവിന്റെ അടിസ്ഥാനത്തില്‍ വിശദീകരിക്കുകയുമാണ് ചെയ്തത്. അവര്‍ ജനങ്ങള്‍ അവരോട് ചോദിച്ചതനുസരിച്ച് ഫതവയും പുറപ്പെടുവിച്ചിട്ടുണ്ട്, അവരാകട്ടെ അവരുടെ ഫതവകള്‍ ഖുര്‍ആനില്‍ നിന്നും സുന്നത്തില്‍ നിന്നും തെളിവുകള്‍ ഉദ്ധരിച്ച് കൊണ്ടാണ് വിശദീകരിച്ചിട്ടുള്ളത്. എന്നിരുന്നാലും അവര്‍ അവരുടെ തുല്ലാബുകളോടോ മറ്റോ അവരുടെ നിലപാടുകളെ പിന്‍പറ്റുവാന്‍ നിര്‍ബന്ധിച്ചിട്ടുമില്ല. അവര്‍ അങ്ങനെ ചെയ്യുന്നവരെ വിമര്‍ശിക്കുകയും, സ്വഹീഹായ ഹദീസുകള്‍ അവരുടെ അഭിപ്രായങ്ങള്‍ക്ക് എതിരായി വരികയാണെങ്കില്‍ അവരുടെ തെറ്റായ അഭിപ്രായങ്ങള്‍ തള്ളിക്കളയണമെന്ന്‍ പറയുകയും ചെയ്തിട്ടുണ്ട്.

അതിലൊരാള്‍ പറഞ്ഞിട്ടുള്ളത്:

“ഹദീഥ് സ്വഹീഹാണെങ്കില്‍ അതാണ്‌ എന്റെ മദ്ഹബ്” എന്നാണ് . അത്കൊണ്ട് ഒരു പ്രത്യേക മദ്ഹബ് പിന്‍പറ്റല്‍ ഒരാളുടെ മേലും നിര്‍ബന്ധമല്ല, കഴിയുന്നവര്‍ പഠനത്തിലൂടെ ഹഖ് മനസ്സിലാക്കുകയാണ് ഉത്തമം. അവര്‍ അല്ലാഹുവിനോട് അങ്ങനെ ചെയ്യുവാന്‍ സഹായം തേടണം, പൂര്‍വിക പണ്ഡിതന്മാര്‍ ഖുര്‍ആനും സുന്നത്തും എളുപ്പത്തില്‍ മനസ്സിലാക്കുവാനും പിന്‍പറ്റുവാനും സഹായകരമാവുന്ന രീതിയില്‍ പിന്‍തലമുറക്ക് വേണ്ടി വിട്ടേച്ച് പോയിട്ടുള്ള കര്‍മ്മ ശാസ്ത്ര ഗ്രന്ഥങ്ങളുടെ സഹായം കൂടി അവര്‍ തേടേണ്ടതുണ്ട്. ആരെങ്കിലും അതില്‍ നിന്ന്‍ യഥാര്‍ത്ഥ വിധികള്‍ നിര്‍ണ്ണയിക്കാനോ, ഏതെങ്കിലുമൊരു കാര്യത്തിനായി അവരുടെ വാക്കുകളില്‍ നിന്ന്‍ നിഗമനത്തില്‍ എത്താന്‍ സാധിക്കാതെ വന്നാല്‍, അവരുടെ ആവശ്യം വിശ്വാസ യോഗ്യരായ പണ്ടിതന്മാരോട് ചോദിച്ച് മനസ്സിലാക്കുകയും ചെയ്യണം.അല്ലാഹു സുബ്ഹാനഹു വ തആലാ ഈ വിഷയത്തില്‍ പറയുന്നു : “നിങ്ങള്‍ക്ക് അറിവില്ലെങ്കില്‍ അറിവില്ലാത്തവരോട് നിങ്ങള്‍ ചോദിച്ചു മനസ്സിലാക്കുക.”
അത് കൊണ്ട് ഇല്‍മിന്റെ അടിസ്ഥാനത്തില്‍ അറിയപ്പെട്ട, അവര്‍ക്ക് വിശ്വാസമുള്ള ആരോടെങ്കിലും ചോദിച്ച് മനസ്സിലാക്കലാണ് അവര്‍ക്ക് ഉത്തമം. അപ്രകാരം നാലു ഇമാമുമാരും അവരുടെ മേല്‍ ആരോപിക്കപ്പെട്ടിട്ടുള്ള ആരോപണങ്ങളില്‍ നിരപരാദികള്‍ ആണെന്നുള്ളത് അറിയപ്പെട്ട വിഷയമാണ്, അവരുടെ മേല്‍ ആരോപിക്കപ്പെട്ടിട്ടുള്ള കുഫ്റും വഴികേടും എന്നത് വഴികേടും വ്യാജവുമാണ്‌.

അത്പോലെ സൗദി അറേബ്യയിലെ ഏതെങ്കിലും പണ്ഡിതന്‍, അവര്‍ മക്കയിലെയായാലും, മദീനയിലെ ആയാലും സൗദി അറേബ്യയിലെ ഏതെങ്കിലും ഭാഗത്തുള്ള പണ്ഡിതനായാലും, അവര്‍ ആരും തന്നെ ഫിഖ്ഹിന്റെ ഈ ഇമാമുമാരെ തരാം താഴ്ത്തിയിട്ടില്ല. അതായത് മാലിക്, അബൂഹനീഫ, ഇമാം ശാഫിഇ, അഹ്മദ് ബ്നു ഹംബല്‍ അതല്ലെങ്കില്‍ ഏതെങ്കിലുമൊരു മുസ്‌ലിം ഫഖീഹിനെ. മറിച്ച് അവരെല്ലാവരും തന്നെ അങ്ങനെയുള്ള ഇമാമുമാരെ ആധരിക്കുന്നതിലും , അവരുടെ ഉന്നതിയെയും നിലവാരത്തെയും അംഗീകരിക്കുന്നതിലും ഉറച്ച് നില്‍ക്കുന്നവരാണ്. അവരെല്ലാവരും തന്നെ ഇസ്‌ലാമിക ശരീഅ വ്യാപിപ്പിക്കുന്നതിലും, ആ വിഷയവും വിധികളും പഠിക്കുകയും സംരക്ഷിക്കുകയും, മുസ്ലിംകള്‍ക്ക് അത് വിശദീകരിച്ച് കൊടുക്കുകയും, കാഫിറുകളും , ബിദഇകളും , നുണയന്മാരും ഉയര്‍ത്തി വിടുന്ന ശുബ്ഹത്തുകളെ ക്ഷമയില്‍ ഊന്നിക്കൊണ്ട് പ്രതിരോദിക്കുകയും ചെയ്യുന്നതില്‍ ഉറച്ച നിലയില്‍ മുന്നോട്ട് പോവുന്നവരാണ്‌. അല്ലാഹു ഇസ്ലാമിനും മുസ്ലിംകള്‍ക്കും വേണ്ടി അവര്‍ക്ക് ഏറ്റവും നല്ല പ്രതിഫലം നല്‍കി അനുഗ്രഹിക്കുമാറാകട്ടെ.

അതോടൊപ്പം തന്നെ സൌദിയിലെ പണ്ഡിതന്മാര്‍ നാലു ഇമാമുമാരോടുള്ള ആദരവും ബഹുമാനവും സ്ഥിരീകരിക്കുന്ന നിലയില്‍ മദ്ഹബും അവരുടെ കിത്താബുകളും മക്കയിലെയും മദീനയിലെയും പവിത്രമായ പള്ളികളിലും, അതേപോലെ സൗദി അറേബ്യയിലെ മറ്റു പള്ളികളിലും യൂണിവേര്‍‌സിറ്റിയിലും വെച്ച് അവ പഠിപ്പിക്കുന്നുമുണ്ട്. രാജ്യം അവരുടെ അഭിപ്രായങ്ങള്‍ അടങ്ങുന്ന കിതാബുകള്‍ പ്രസിദ്ധീകരിക്കുന്നതിലും മുസ്ലിംകള്‍ ജീവിക്കുന്ന മറ്റു രാജ്യങ്ങളിലേക്ക് അത് വിതരണം ചെയ്യുന്നതിലും പ്രത്യേകം താല്‍പര്യം എടുക്കുന്നുണ്ട്.

The Permanent Committee for Scholarly Research and Ifta’
Member Deputy Chairman Chairman
`Abdullah ibn Ghudayyan `Abdul-Razzaq `Afify `Abdul-`Aziz ibn `Abdullah ibn Baz

SOURCE :

http://www.alifta.net/Fatawa/FatawaSubjects.aspx?languagename=en&View=Page&HajjEntryID=0&HajjEntryName=&RamadanEntryID=0&RamadanEntryName=&NodeID=4100&PageID=1370&SectionID=7&SubjectPageTitlesID=1389&MarkIndex=4&0
Tags: No tags

Add a Comment

Your email address will not be published. Required fields are marked*