images (8)

ശിർക്ക്‌ ചെയ്യുന്ന ഒരു ‘മുസ്ലിം’ സക്കാത്തിന്‌ അർഹനാണോ?

Click Here To Download

سؤال: يقول السائل: هل يجوز إعطاء الزكاة إلى مسلم يدعو غير الله ويحلف بغير الله ويطوف بالقباب ويعتقد النفع والضر في الصالحين ؟

الشيخ ابن عثيمين رحمه الله:

هذا الذي ذكر في السؤال مشرك كافر لايقبل الله منه صلاة ولا صيام ولا صدقة ولا غيرها، الذي يدعو غير الله مشرك ، والذي يعبد القبور مشرك، وهذا لا يعطى من الزكاة، بل يدعى إلى الإسلام ويُبين له التوحيد، فإن اعتنق التوحيد فهذا المطلوب وإلا فعلى ولي الأمر أن ينفذ فيه ما تقتضيه الشريعة، أما من حلف بغير الله فإنه يعطى من الزكاة، لأن الحلف بغير الله لا يخرج من الملة وإن كان شركاً، يعطى من الزكاة وينصح ويبين له أن الحلف بغير الله نوع من شرك، لعل الله أن يهديه، نعم

ശൈഖ്‌ മുഹമ്മദ്‌ ഇബ്‌നു സ്വാലിഹ്‌ അൽ- ഉതയ്‌മീൻ رحمه الله

ചോദ്യകത്താവ്‌:

അല്ലാഹുവിനെ അല്ലാതെ വിളിച്ചു തേടുന്ന ,അവനെ മുൻ നിർത്തി കൊണ്ടല്ലാതെ സത്യം ചെയ്യുന്ന ,സ്വാലിഹീങ്ങളുടെ ക്വബ്‌ർ ത്വവാഫ്‌ ചെയ്യുകയും ,അവരെ കൊണ്ട്‌ നമുക്ക്‌ ഖൈറും ശർറും വരുത്തി തീർക്കാൻ പറ്റുമെന്നും വിശ്വസിക്കുന്ന ഒരു ‘മുസ്ലിമിന്‌’ സക്കാത്ത്‌ കൊടുക്കൽ അനുവദനീയമാണോ?

ഉത്തരം:

ചോദ്യത്തിൽ പരാമർശിക്കപ്പെട്ടിരിക്കുന്ന ഈ വ്യക്തി മുശ്‌രിക്കാണ്‌ ,കാഫിറാണ്‌. അല്ലാഹു അവനിൽ നിന്ന് നമസ്‌കാരമോ, നോമ്പോ,സ്വദഖയോ ഒന്നും തന്നെ സ്വീകരിക്കുകയില്ല.. അല്ലാഹുവിനെയല്ലാതെ വിളിച്ച്‌ തേടുന്ന ഒരു വ്യക്തി മുശ്‌രിക്കാണ്‌.ക്വബ്‌ർ ആരാധിക്കുന്ന ഒരു വ്യക്തിയും മുശ്‌രിക്കാണ്‌ ..അയാൾക്ക്‌ സക്കാത്തിൽ നിന്ന് കൊടുക്കാൻ പാടുള്ളതല്ല. മറിച്ച്‌,അയാളെ ഇസ്ലാമിലേക്ക്‌ ക്ഷണിക്കുക,തൗഹീദ്‌ വിശദീകരിച്ച്‌ കൊടുക്കുക.അയാൾ തൗഹീദ്‌ സ്വീകരിക്കുകയാണെങ്കിൽ അതാണ്‌ അയാൾക്ക്‌ അനിവാര്യമായത്‌. അവൻ സ്വീകരിച്ചില്ലായെങ്കിൽ,അവന്റെ മേൽ ശറഇയായ വിധി നടപ്പിലാക്കുക എന്നത്‌ ഊലുൽ അംറിന്റെ ബാധ്യതയാണ്‌… അല്ലാഹുവിനെ കൊണ്ടല്ലാതെ സത്യം ചെയ്യുന്നവനെ സംബന്ധിച്ചിടത്തോളം,അയാൾ സക്കാത്തിന്‌ അർഹനാണ്‌..കാരണം അല്ലാഹുവിനെ കൊണ്ടല്ലാതെ സത്യം ചെയ്യുന്നത്‌ ശിർക്കാണെങ്കിലും അയാൾ ഇസ്ലാമിന്റെ പരിധിയിൽ നിന്ന് പുറത്ത്‌ പോവുകയില്ല..അയാൾ സക്കാത്തിന്‌ അർഹനാണ്‌ , അയാളെ ഉപദേശിക്കുക, അല്ലാഹുവിനെ കൊണ്ടല്ലാതെ സത്യം ചെയ്യുന്നത്‌ ശിർക്കിൽ പെട്ടതാണെന്ന് വിശദീകരിച്ച്‌ കൊടുക്കുകയും ചെയ്യുക.അല്ലാഹുവാണ്‌ ഹിദായത്തില്ലാക്കുന്നത്‌…

Add a Comment

Your email address will not be published. Required fields are marked*