Click Here To Download
السؤال:
أحسن الله إليكم ياشيخنا، سائل يقول: ثبت في الحديث أن الشياطين تصفد في رمضان، فهل معنى هذا أنهم لا يوسوسون لأحد في رمضان؟
جواب الشيخ عبد العزيز الراجحي حفظه
الحديث، يقول النبي صلى الله عليه وسلم: إذا دخل رمضان فتحت أبواب الجنة وغلقت أبواب النار وسلسلت الشياطين ومردة الجن فلا يخلصون فيه إلى ما كانوا يخلصون إليه في غيره. الحديث ليس فيه أنهم لا يوسوسون بل معنى انه لا يخلصون فيه إلى ما كانوا يخلصون إليه في غيره، تقل وسوستهم، يصفدون ولكن يخلصون إلى بعض الناس. والله تعالى يقول في كتابه
انه ليس له سلطان على الذين آمنوا وعلى ربهم يتوكلون
فليس له سلطان على المؤمنين ولكن الإنسان إنما يأتى من فبل نفسه، عليه بالجهاد يجاهد نفسه يجاهد عدو الله الشيطان يوسوس للإنسان في الشبهات وفي الشهوات فعليه أن يجاهد يجاهد النفس ويجاهد الهوى ويجاهد الشيطان فلابد من الجهاد
ശൈഖ് അബ്ദുൾ അസീസ് അൽ-റാജിഹി حفظه الله
ചോദ്യം :
അല്ലാഹു നിങ്ങൾക്ക് നന്മ വരുത്തട്ടെ ശൈഖ്, ചോദ്യകർത്താവ് ചോദിക്കുന്നു:
ഹദീസുകളിൾ സ്ഥിരപെട്ട് വന്നിരിക്കുന്ന കാര്യമാണ് റമളാനിൽ പിശാചുക്കൾ ബന്ധിക്കപ്പെട്ടിരിക്കുന്നു എന്നത് .റമളാനിൽ ശൈതാന്മാർ ആർക്കും വസ്വാസ് ഉണ്ടാക്കുകയില്ല എന്നാണോ ഇത് കൊണ്ട് അർത്ഥമാക്കുന്നത്?
ഉത്തരം :
ഹദീസിൽ നബി-ﷺ- പറയുന്നു:
“റമളാൻ വന്നെത്തിയാൽ സ്വർഗ്ഗത്തിന്റെ കവാടം തുറക്കപ്പെടുന്നതാണ് ,നരകത്തിന്റെ കവാടം അടക്കപ്പെടുന്നതാണ്. പിശാചുക്കളും ജിന്നുകളിൾ പെട്ട ആക്രമികളായവരും ബന്ധിക്കപ്പെടുന്നതാണ്. അങ്ങനെ മറ്റു കാലങ്ങളിൽ അവർ കൈവരിച്ചത്,ആ മാസം അവർക്ക് കൈവരിക്കാൻ സാധിക്കുകയില്ല.”
ഈ ഹദീസിൽ എവിടെയും തന്നെ അവർ വസ്വാസ് ഉണ്ടാക്കുകയില്ല എന്ന് അർത്ഥമാക്കുന്നില്ല.മറിച്ച് അവർ മറ്റ് അവസരങ്ങളിൽ കൈവരിക്കുന്നത് ഈ അവസരങ്ങളിൽ അവനു കൈവരിക്കാൻ സാധിക്കില്ല എന്നാണ് അർത്ഥമാക്കുന്നത്.അവരുടെ വസ്വാസുകൾ കുറയും.അവർ ബന്ധിക്കപ്പെട്ടിരിക്കുകയാണ്; എന്നിരുന്നാലും ആളുകളെ പ്രലോഭിപ്പിക്കാൻ അവർ അപോഴും പ്രാപ്തരാണ്.അല്ലാഹു സുബ്ഹാനഹു വതആല അവന്റെ കിതാബിൽ പറയുന്നു
“വിശ്വസിക്കുകയും, തങ്ങളുടെ രക്ഷിതാവിന്റെ മേല് ഭരമേല്പിക്കുകയും ചെയ്യുന്നവരാരോ അവരുടെ മേല് അവന്ന് ( പിശാചിന് ) യാതൊരു അധികാരവുമില്ല; തീര്ച്ച.”
( സുറ: നഹ് ൽ (16:99)
അത് കൊണ്ട് ,വിശ്വാസികളുടെ മേൽ അവന് യാതൊരു അധികാരവുമുണ്ടാവില്ല.സ്വയം നാശം വിളിച്ച് വരുത്തുന്നവൻ ആരോ,അവന്റെ മേൽ മാത്രമേ അവർക്ക് സ്വാധീനമുണ്ടാവുകയുള്ളൂ. അവൻ ജിഹാദ് ചെയ്യണം ,സ്വന്തത്തോട് ജിഹാദ് ചെയ്യണം ,അല്ലാഹുവിന്റെ ശത്രുവിനോട് ജിഹാദ് ചെയ്യണം .ശൈത്വാൻ മനുഷ്യരിൽ വസ്വാസ് ഉണ്ടാക്കും,ശുബ് ഹത്തുകളും (തെറ്റിദ്ധാരണ/സംശയം) , ശഹ്വത്തുകളും (ദേഹേച്ഛ) കൊണ്ട്. അതു കൊണ്ട് നിങ്ങളുടെ മേൽ ഉള്ള ബാധ്യത ഇതാണ് നിങ്ങൾ ജിഹാദ് ചെയ്യുക,സ്വന്തത്തോട് ജിഹാദ് ചെയ്യുക,ദേഹേച്ഛകളോട് ജിഹാദ് ചെയ്യുക,ശൈത്വാന് എതിരെ ജിഹാദ് ചെയ്യുക എന്നത്. അങ്ങനെയുള്ള ജിഹാദ് നിർബന്ധമാണ്.
Add a Comment