السؤال الثاني من الفتوى رقم ( 17290 )
س2: إذا وجد إنسان قليلاً من النقود، لا هي ذهب ولا هي فضية، ولكن نقود قليلة، فهل عليه أن ينتظر لمدة عام ويبحث عن صاحبها، أم يستعملها باعتبارها نقودًا قليلة ؟
إذا كان المبلغ الذي وجده من النقود تتبعه همة أوساط الناس فإنه يجب عليه أن يعرف علاماته الفارقة وينادي عليه في أماكن تجمع الناس لمدة سنة في الأوقات المناسبة للمناداة في كل شهر مرتين أو ثلاثًا، فإذا مضت السنة ولم يأت له أحد فإنه يتموله إذا لم يكن التقاطه من الحرم المكي؛ لأن لقطة الحرم المكي لا تملك بالتعريف لقول النبي صلى الله عليه وسلم في الحرم : صحيح البخاري الْبُيُوعِ (2090) ، مسند أحمد (1/259). لا تحل ساقطته إلا لمعرف، وإن جاء
( الجزء رقم : 11، الصفحة رقم: 231)
صاحبه فيما بعد دفعت إليه . وأما ما لا تتبعه همة أوساط الناس فيملكه من حين التقاطه ولا يلزمه تعريفه.
وبالله التوفيق، وصلى الله على نبينا محمد وآله وصحبه وسلم.
اللجنة الدائمة للبحوث العلمية والإفتاء
عضو عضو عضو عضو الرئيس
بكر أبو زيد عبد العزيز آل الشيخ صالح الفوزان عبد الله بن غديان عبد العزيز بن عبد الله بن باز
ചോദ്യം:
ഒരാൾക്ക് കുറച്ച് നാണയം അല്ലെങ്കിൽ കറൻസി വീണു കിട്ടിയാൽ അത് സ്വർണത്തിന്റെയോ വെള്ളിയുടെയോ അല്ല മറിച്ച് കുറച്ച് ചില്ലറകളാണ്. അയാൾ ഒരു വർഷം കാത്ത് നിൽക്കേണ്ടതുണ്ടോ അങ്ങനെ കാത്ത് നിന്ന് അതിന്റെയാളെ അന്വേഷിക്കേണ്ടതുണ്ടോ അതോ കുറച്ചേ ഉള്ളു എന്ന നിലക്ക് ഉപയോഗിക്കാൻ പാടുണ്ടോ?
ഉത്തരം:
ഈ വീണു കിട്ടിയ തുക അത് ഇന്നത്തെ ശരാശരി ആളുകൾ നഷ്ടപ്പെട്ടാൽ അന്വേഷിക്കുന്ന ഒരു തുക ആണെങ്കിൽ അയാൾ അതിനെ കുറിച്ച് അതിന്റെ വിശേഷണം പറഞ്ഞു കൊണ്ടു വിളിച്ചു പറയൽ വാജിബാണ്. ഒരു വർഷത്തോളം ആളുകൾ കൂടുന്ന ഇടങ്ങളിൽ അയാൾ വിളിച്ചു പറഞ്ഞു കൊണ്ടിരിക്കണം. ഈ വസ്തുവിന്റെ വിശേഷണം പറഞ്ഞു കൊണ്ട് ഇങ്ങനെ ഒരു സാധനം കിട്ടിയിട്ടുണ്ടെന്ന് ആളുകൾ കൂടുന്ന സ്ഥലങ്ങളിൽ ഇതിനു യോജിച്ച സമയങ്ങളിൽ എല്ലാ മാസത്തിലും രണ്ടോ മൂന്നോ പ്രാവശ്യം അയാൾ വിളിച്ച് പറയണം. അങ്ങനെ ഒരു വർഷം കഴിഞ്ഞിട്ടും ഒരാളും അതിനു വേണ്ടി വന്നില്ലെങ്കിൽ അയാൾ അതിനെ ഉടമപ്പെടുത്തന്നതാണ്. മക്കയിലെ ഹറമിൽ നിന്ന് അല്ല കിട്ടിയതെങ്കിൽ മാത്രമാണ് അയാൾക്ക് അതു ഉടമപ്പെടുത്താൻ അവകാശമുള്ളത്. എന്ത് കൊണ്ടെന്നാൽ ഇങ്ങനെ ഒരു വർഷം വിളിച്ചു പറഞ്ഞത് കൊണ്ട് മക്കയിലെ ഹറമിൽ നിന്ന് വീണു കിട്ടിയ സാധനം ഉടമപ്പെടുത്താൻ സാധിക്കുകയില്ല. ഹറമിനെ കുറിച്ച് നബി (صلى الله عليه وسلم) പറഞ്ഞിട്ടുള്ള വാക്കിന്റെ അടിസ്ഥാനത്തിലാണ് ഈ വിധി. സ്വഹീഹുൽ ബുഖാരിയിലെ കച്ചവടത്തിന്റെ അദ്ധ്യായത്തിലും അതു പോലെ മുസ്നദ് അഹ്മദിലും വന്നിട്ടുള്ള (വിളിച്ച് പറയുന്ന ഒരുത്തൻ അല്ലാതെ അവിടെ നിന്ന് വീണു കിട്ടിയ സാധനം എടുക്കാൻ പാടില്ലാത്തതാകുന്നു. അങ്ങനെ അതിന്റെ ഉടമ വന്നാൽ അവനത് ഉടമയെ ഏൽപിക്കട്ടെ) എന്ന ഹദീഥ്.
ഇതിന്റെ ഉദ്ദേശം ഒരു വർഷത്തോളം വിളിച്ച് പറഞ്ഞാലും അയാൾക്ക് അതു ഉടമപ്പെടുത്താനുള്ള അവകാശമില്ല എന്നതാണ്. മരിക്കുന്നത് വരെ അയാൾ ഇതിനെ കുറിച്ച് വിളിച്ചു പറഞ്ഞു കൊണ്ടിരിക്കണം. മരിക്കുന്നതിനു മുൻപു ഉടമസ്ഥനെ കിട്ടിയില്ലെങ്കിൽ അയാൾ വസ്വീയത്ത് ചെയ്യണം ഇതു ഹറമിൽ നിന്ന് കിട്ടിയ സാധനമാണ് അയാൾക്ക് അവകാശമില്ല എന്നും ഇതിന്റെ ആളെ കണ്ടുപിടിക്കണം എന്നും.
എന്നാൽ ശരാശരി ആളുകളുും അന്വേഷിക്കാത്ത സാധനമാണെങ്കിലോ? അതു അവന് കിട്ടിയപ്പോൾ തന്നെ ഉടമപ്പെടുത്തിക്കൊള്ളട്ടെ. കുഴപ്പമില്ല.. അയാൾ ഇങ്ങനെ ഒരു സാധനം കിട്ടിയിട്ടുണ്ടെന്ന് വിളിച്ചു പറയേണ്ടതില്ല…
Add a Comment