ചോദ്യം:
(وَشَاهِدٍ وَمَشْهُودٍ)) [البروج:3]”
“സാക്ഷിയും സാക്ഷ്യം വഹിക്കപ്പെടുന്ന കാര്യവും തന്നെയാണ് സത്യം!”
ഈ ആയത്തിൽ പരാമർശിച്ച ശാഹിദ് ആരാണ് ? ആരാണ് മശ്ഹൂദ്?”
يستفسر عن الآيتين الكريمتين في سورة البروج: ((وَشَاهِدٍ وَمَشْهُودٍ)) [البروج:3]، من هو الشاهد ومن هو المشهود في هذه الآية؟
للعلماء في هذا كلام كثير، وأحسن ما قيل فيه: أن الشاهد يوم الجمعة، والمشهود يوم عرفة، يوم الجمعة الشاهد والمشهود يوم عرفة، يشهده الناس -الحجاج- وقيل غير ذلك، لكن هذا أحسن ما قيل، وَالسَّمَاء ذَاتِ الْبُرُوجِ*وَالْيَوْمِ الْمَوْعُودِ أي يوم القيامة، وَشَاهِدٍ، يوم الجمعة، وَمَشْهُودٍ (1-3 البروج)، يوم عرفة، هذا هو أحسن ما قيل في ذلك.
ശൈഖ് ഇബ്നു ബാസ് റഹിമഹുല്ലാഹ് നൽകുന്ന മറുപടി:
“ഉലമാക്കൾ ഇതിൽ ധാരാളം അഭിപ്രായങ്ങൾ പറഞ്ഞിട്ടുണ്ട്. അതിൽ ഏറ്റവും നന്നായി അതിനെക്കുറിച്ച് പറയപ്പെട്ടിട്ടുള്ളത് ‘شاهد’ എന്നാൽ ജുമുഅ ദിവസമാണ്. ‘مشهود’ എന്നാൽ അറഫാ ദിനമാണ്.
ജനങ്ങൾ അഥവാ ഹാജിമാർ അതിനെ സാക്ഷ്യം വഹിക്കുന്നു. അതല്ലാത്തതും പറയപെട്ടിട്ടുണ്ട്.
وَالسَّمَاء ذَاتِ الْبُرُوجِ وَالْيَوْمِ الْمَوْعُود
يوم الموعود
എന്നാൽ ഖിയാമത്ത് നാൾ.
ശാഹിദ്-ജുമുഅ ദിവസം, മശ്ഹൂദ് -അറഫാ ദിനം.
അതാണ് ഇതിനെക്കുറിച്ച് ഏറ്റവും നന്നായി പറയപ്പെട്ടിട്ടുള്ളത്.”
? http://www.binbaz.org.sa/noor/11708
വിവർത്തനം: അബൂ അമ്മാർ ഹംറാസ് ബ്നു ഹാരിസ് وفقه الله
Add a Comment