ഇശാ ജമാഅത്തിന് വേണ്ടി മസ്ജിദിൽ എത്തിയപ്പോഴേക്കും നമസ്കാരം കഴിയുകയും ഇമാം തറാവീഹ് നമസ്കാരത്തിനായി ഒരുങ്ങുകയും ചെയ്തു. ഞാൻ ഇമാമിനെ ഇശാഇന്റെ നിയ്യത്തിൽ പിന്തുടരാമോ അതല്ല ഒറ്റക്ക് വേറെ നമസ്കരിക്കണോ അല്ലെങ്കിൽ മറ്റു ജമാഅത്തുണ്ടെങ്കിൽ അവരോടൊപ്പം നമസ്കരിക്കാമോ?
സൗദിയിലെ ഉന്നത പണ്ഡിത സഭയായ ലജ്നത്തു ദാഇമ നൽകുന്ന മറുപടി:
“തറാവീഹ് നമസ്കരിക്കുന്നവരുടെ കൂടെ ജമാഅത്തായി നിനക്ക് ഇശാ നമസ്കരിക്കാവുന്നതാണ്. ഇമാം രണ്ട് റകഅത്ത് കഴിഞ്ഞ് സലാം വീട്ടിയാൽ ഇശാ പൂർത്തിയാക്കാൻ വേണ്ടി നീ എഴുന്നേറ്റ് രണ്ട് റകഅത്ത് കൂടി നമസ്കരിക്കുക.”
اللجنة الدائمة للبحوث العلمية والإفتاء (420/7)
വിവർത്തനം: അബൂ അമ്മാർ ഹംറാസ് ബ്നു ഹാരിസ്
Add a Comment