ايام التشريق
◆സൂര്യൻ മധ്യാഹ്നത്തിൽ നിന്നും തെറ്റിയാൽ മൂന്ന് ജംറകളിലും കല്ലെറിയുക.
❝നബി ﷺ ബലിദിനം (ദുൽ ഹിജ്ജ 10) ദുഹാ സമയത്തും ശേഷമുള്ള ദിവസങ്ങളിൽ സൂര്യൻ മധ്യാഹ്നത്തിൽ നിന്നും നീങ്ങിയ ശേഷമാണ് ജംറയിൽ എറിയുകയുണ്ടായത്.❞ (മുസ്ലിം 2290)
◆ഏഴ് കല്ലുകൾ വീതം ആണ് ഓരോ ജംറയിലും എറിയേണ്ടത്.ആദ്യം ജംറത്തുൽ അഖബ അസ്സുഗ്രയിലാണ് എറിയുക. തക്ബീർ ചൊല്ലികൊണ്ടാണ് ഓരോ കല്ലും എറിയുക. ശേഷം അവിടുന്ന് മാറിനിന്ന് ഖിബ്‌ലക്ക് അഭിമുഖമായി കൈകൾ ഉഴർത്തി ധാരാളം ദുആ ചെയ്യുക.
◆ശേഷം രണ്ടാമത്തെ ജംറയായ വുസ്ഥയിലും മേൽപ്രകാരം ചെയ്യുക.
◆ശേഷം ജംറത്തുൽ കുബ്രയിലും ഇപ്രകാരം എറിയുക. എന്നാൽ ജംറത്തുൽ കുബ്രയിൽ എറിഞ്ഞതിന് ശേഷം അവിടെ നിന്ന് ദുആ ചെയ്യൽ സുന്നതില്ല.
●ഏറിനു ശേഷം മിനയിൽ രാപാർക്കുക.
■ഇതേ ക്രമത്തിൽ ദുൽ ഹിജ്ജ 12നും 13നും എറിയേണ്ടതാകുന്നു.
■11,12 എന്നീ ദിവസങ്ങളിലെ ഏറു കഴിഞ്ഞ് ധൃതിപിടിച്ചു പോകുന്നതിന് വിരോധമില്ല. എന്നാൽ 13നും കൂടി എറിയുന്നതാണ് ഉത്തമം. അല്ലാഹു പറയുന്നു.
എണ്ണപ്പെട്ട ദിവസങ്ങളില്‍ നിങ്ങള്‍ അല്ലാഹുവെ സ്മരിക്കുക. (അവയില്‍) രണ്ടു ദിവസം കൊണ്ട് മതിയാക്കി ആരെങ്കിലും ധൃതിപ്പെട്ട് പോരുന്ന പക്ഷം അവന് കുറ്റമില്ല. (ഒരു ദിവസവും കൂടി) താമസിച്ചു പോരുന്നവന്നും കുറ്റമില്ല. സൂക്ഷ്മത പാലിക്കുന്നവന്ന് (അതാണ് ഉത്തമം). നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും അവങ്കലേക്ക് നിങ്ങള്‍ ഒരുമിച്ചുകൂട്ടപ്പെടുമെന്ന് മനസ്സിലാക്കുകയും ചെയ്യുക.(സൂറത്തുൽ ബഖറ|203)
ത്വവാഫുൽ വിദാഅ്
(വിടവാങ്ങൽ ത്വവാഫ്)
ഹജ്ജിനു ശേഷം മക്കയിൽ നിന്ന് പിരിയുന്നവർ അവസാനമായി ചെയ്യേണ്ട കർമമാണിത്. എന്നാൽ ഹജ്ജിനു ശേഷം അശുദ്ധിയിലായ സ്ത്രീകൾക്ക് അല്ലാതെ തന്നെ മക്കയിൽ നിന്ന് പിരിയാവുന്നതാണ്.
ത്വവാഫുൽ വിദാഅ് കഴിഞ്ഞാൽ സാധാരണ മസ്ജിദുകളിൽ നിന്നും പുറത്തു പോകുന്നതുപോലെ മസ്ജിദുൽ ഹറാമിൽ നിന്നും പുറത്തുപോകുക. തിരിഞ്ഞു നടക്കുകയോ മറ്റോ ചെയ്യുന്നത് ബിദ്അത്താകുന്നു.
■ഒരാൾ ത്വവാഫുൽ വിദാഇനു ശേഷം കച്ചവടത്തിനോ മറ്റ് ആവശ്യങ്ങൾക്കോ വേണ്ടി മക്കയിൽ തങ്ങുകയാണെങ്കിൽ നാട്ടിലേക്ക് മടങ്ങുമ്പോൾ അയാൾ ത്വവാഫുൽ വിദാഅ് ആവർത്തിക്കേണ്ടതാണ്. അത്പോലെ ത്വവാഫുൽ ഇഫാദ ഒരാൾ വൈകിപ്പിച്ചുകൊണ്ടു അവസാനമാണ് ചെയ്യുന്നതെങ്കിൽ അയാൾക്ക് അത് തന്നെ ത്വവാഫുൽ വിദാഅ് ആയി മതിയാകുന്നതാണ്.
هذا والله تعالى أعلم بالصواب وصلى الله على نبينا محمد وعلى آله وصحبه وسلم
الحمد لله الذي بنعمته تتم الصالحات
أبو عمار همراس بن حارث
٨ ذو الحجة ١٤٣٨
Add a Comment