ചോദ്യം:
“താങ്കൾക്ക് അല്ലാഹു പ്രതിഫലം നൽകട്ടെ. ഞാൻ ഖുർആൻ മനഃപാഠമാക്കാൻ ഉദ്ദേശിക്കുന്നയാളാണ്. ഞാൻ നന്നായി ശ്രമിക്കുകയാണ് .പക്ഷെ എന്റെ പ്രായവും ജോലിത്തിരക്കും കാരണം (ബുദ്ധിമുട്ടുകയാണ്). ഖുർആൻ മനഃപാഠമാക്കാനുള്ള ഒരുപദേശം എനിക്ക് നൽകിയാലും.”
മദീനയിലുള്ള ആലിമായ ശൈഖ് അബ്ദുൽ മുഹ്സിൻ അൽ അബ്ബാദ് ഹഫിദഹുല്ലാഹ് നൽകുന്ന മറുപടി:
➖➖➖➖➖➖➖➖➖➖
”നീ നന്നായി പരിശ്രമിക്കണം. നബി ﷺയുടെ സ്വഹാബത്ത്, അവർ വയസ്സായപ്പോൾ തന്നെയാണ് ഖുർആൻ മനഃപാഠമാക്കിയത്.
പക്ഷെ അവരുടെ അങ്ങേയറ്റത്തെ പരിശ്രമവും ആത്മാർത്ഥമായ താൽപര്യവും അല്ലാഹുവിന്റെ തൗഫീഖും കാരണമാണ് അവർക്കത് സാധിച്ചത്. അല്ലാഹുവാണ് എല്ലാ കഴിവും നൽകുന്നത്.
അതിനാൽ നീ നന്നായി പരിശ്രമിക്കുക. നീ ഉദ്ദേശിക്കുന്നത് നേടിയെടുക്കാനുള്ള തൗഫീഖ് ലഭിക്കാൻ അല്ലാഹുവിനോട് നീ ചോദിക്കുക. അതോടൊപ്പം അതിനുവേണ്ട കാരണങ്ങൾ നീ ചെയ്യുകയും വേണം.
കാരണം നബി ﷺ പറഞ്ഞു:
“നിനക്ക് ഉപകരമുള്ളതിന് വേണ്ടി നീ പരിശ്രമിക്കുക, അല്ലാഹുവിനോട് സഹായം ചോദിക്കുക.”
അതിനാൽ നീ കാരണങ്ങൾ പ്രവർത്തിക്കുക. അതോടൊപ്പം അല്ലാഹുവിനോട് സഹായം ചോദിക്കുകയും ചെയ്യുക. നിനക്ക് ദുനിയാവിലും ആഖിറത്തിലും ആവശ്യമുള്ള എല്ലാ കാര്യവും എളുപ്പമാകാൻ അല്ലാഹുവിനോട് ചോദിക്കുക.”
ശൈഖിന്റെ ഓഡിയോ കേൾക്കാൻ👇🏻
https://www.dropbox.com/s/99h94w8ljcpyf5j/AUD-20190105-WA0028.mp3?dl=0
Add a Comment