പാപങ്ങളെ നിയന്ത്രിക്കുക

قـالـ ابن شبـرمـة رحـمـه الله :

عجبت للناس يحتمون من الطعام
مخافة الـداء

ولا يحتمون من الذنوب مخافة النار

ഇബ്നു ശുബ്രുമ-رحمه الله- പറഞ്ഞു:

”ജനങ്ങളുടെ കാര്യം അത്ഭുതമാണ്. അവർ രോഗത്തെ ഭയന്നു കൊണ്ട് ഭക്ഷണം നിയന്ത്രിക്കുന്നു, എന്നാൽ നരകത്തെ ഭയന്നുകൊണ്ടവർ പാപങ്ങളെ നിയന്ത്രിക്കുന്നില്ല!”

〖سير أعلام النبلاء〖٣٤٨/ ٦]

സഹോദരങ്ങളെ,

ഇദ്ദേഹത്തിന്റെ വാക്കുകളെ കുറിച്ച് നിങ്ങളൊന്ന് ആലോചിച്ചു നോക്കൂ..

നമ്മളിലെത്ര പേരാണ് നമ്മുടെ പ്രിയപ്പെട്ട ഭക്ഷണങ്ങൾ രോഗഭയത്താൽ ഒഴിവാക്കിയത്; ആരോഗ്യം സംരക്ഷിക്കുക എന്നത് നല്ലത് തന്നെയാണ്. ആരോഗ്യത്തിന് ഹാനികരമാകുന്ന ഭക്ഷണങ്ങൾ നമുക്ക് ഒഴിവാക്കാം. പക്ഷെ ഇത്തരം ‘diet’ ഗ്രൂപ്പുകളിലും, ചർച്ചകളിലും പങ്കെടുക്കുന്ന നമ്മിൽ എത്ര പേരുണ്ട് നമ്മുടെ പാപങ്ങളെ കുറിച്ച് ചിന്തിക്കുന്നവരായി.

പാപങ്ങൾ കാരണമായി നമ്മുടെ ഈ ശരീരം നാളെ നരകത്തീയിൽ കത്തിയെരിയും എന്ന സത്യം നാം മറന്നു പോവുകയാണോ സഹോദരങ്ങളേ..

കുറഞ്ഞ വർഷങ്ങൾ മാത്രം ജീവിക്കുന്ന ഈ ദുനിയാവിൽ നമ്മുടെ ശരീരത്തെ കാക്കാൻ നാം ഇത്ര പ്രയാസപ്പെടുന്നുവെങ്കിൽ നാളെ അനശ്വരമായ സ്വർഗ്ഗീയ ജീവിതത്തിന് വേണ്ടി നാം ശ്രദ്ധയോടെ പാപങ്ങളിൽ നിന്ന് മുക്തമായി സൽകർമ്മങ്ങളിൽ പരിശ്രമിക്കേണ്ടതില്ലേ സഹോദരാ?!

അല്ലാഹു നമുക്കെല്ലാം അതിന് തൗഫീഖ് നൽകട്ടെ…

Add a Comment

Your email address will not be published. Required fields are marked*