قول لين من نبي عظيم لأبيه الكافر
المرجع: [بدائع الفوائد (3/ 133)].
وكذلك قول إبراهيم الخليل لأبيه {يا أبت لم تعبد ما لا يسمع ولا يبصر ولا يغني عنك شيئا} فابتدأ خطابه بذكر أبوته الدالة على توقيره، ولم يسمه باسمه، ثم أخرج الكلام معه مخرج السؤال، فقال: {لِم تعبد ما لا يسمع}، ولم يقل له على سبيل النهي : لا تعبد.
ثم قال: {يا أبت إني قد جاءني من العلم ما لم يأتك} فلم يقل له: أنت جاهل، لا علم عندك، بل عدل عن هذه العبارة إلى ألطف عبارة تدل على هذا المعنى.
ثم قال: {يا أبت إني أخاف أن يمسك عذاب من الرحمن فتكون للشيطان وليًا}، فنسب الخوف إلى نفسه دون أبيه، كما يفعل الشفيق الخائف على من يشفق عليه.
وقال: {يمسك عذاب من الرحمن} فذكر لفظ المس الذي هو ألطف من غيره، ثم نكّر العذاب، ثم ذكر الرحمن، ولم يقل الجبار، ولا القهار، فأي خطاب ألطف وألين من هذا.
[بدائع الفوائد (3/ 133)].
ഇബ്നുൽ ഖയ്യിം റഹിമഹുള്ളാഹ് പറയുന്നു:
“ഇബ്റാഹീം-عليه السلام- തന്റെ പിതാവിനോട് പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധേയമാകുന്നു) :
“എന്റെ ഉപ്പാ, കേള്‍ക്കുകയോ, കാണുകയോ ചെയ്യാത്ത, താങ്കള്‍ക്ക് യാതൊരു ഉപകാരവും ചെയ്യാത്ത വസ്തുവെ താങ്കള്‍ എന്തിന് ആരാധിക്കുന്നു.?”
അദ്ദേഹം തന്റെ പിതാവിന്റെ പിതൃത്വം അംഗീകരിച്ചുകൊണ്ട് “എന്റെ ഉപ്പാ” എന്നാണ് അഭിസംബോധന ചെയ്തത്, അദ്ദേഹത്തിന്റെ പേര് വിളിച്ചില്ല.
പിന്നീട് അദ്ദേഹം ചോദിച്ചത് “(വിളിച്ചാൽ) കേൾക്കാത്ത ഒന്നിനെ താങ്കള്‍ എന്തിന് ആരാധിക്കുന്നു” എന്നാണ്. വിരോധിക്കുന്ന രീതിയിൽ ‘ആരാധിക്കരുത്’ എന്ന് പറഞ്ഞില്ല.
പിന്നീട് “എന്റെ ഉപ്പാ, തീര്‍ച്ചയായും താങ്കള്‍ക്ക് വന്നുകിട്ടിയിട്ടില്ലാത്ത അറിവ് എനിക്ക് വന്നുകിട്ടിയിട്ടുണ്ട്” എന്നാണ് അദ്ദേഹം പറഞ്ഞത്.
ഒരിക്കലും താങ്കൾ ജാഹിലാണ്, താങ്കളുടെ അടുത്ത് ഇൽമില്ല എന്ന് പറഞ്ഞില്ല. മറിച്ച് മനോഹരമായി അതേ ആശയം മറ്റൊരു രീതിയിൽ പറഞ്ഞു.
ശേഷം “എന്റെ ഉപ്പാ, തീര്‍ച്ചയായും റഹ്മാനായ അല്ലാഹുവിൽ നിന്നുള്ള വല്ല ശിക്ഷയും താങ്കളെ ബാധിക്കുമെന്ന് ഞാന്‍ ഭയപ്പെടുന്നു. അപ്പോള്‍ താങ്കള്‍ പിശാചിന്റെ മിത്രമായിരിക്കുന്നതാണ്” എന്ന് പറഞ്ഞു.
ഇവിടെ നോക്കൂ, അദ്ദേഹം ഭയം തന്നിലേക്കാണ് ചേർത്തിപ്പറഞ്ഞത്. ഉപ്പയിലേക്ക് ചേർത്തിപ്പറഞ്ഞില്ല. (യഥാർത്ഥത്തിൽശിക്ഷ ഭയപ്പെടേണ്ടത് ഉപ്പയാണല്ലോ!).
അങ്ങേയറ്റം അനുകമ്പയുള്ള ഒരാൾ എപ്രകാരമാണോ തന്റെ വേണ്ടപ്പെട്ടവരുടെ കാര്യത്തിൽ ഭയപ്പെടുക അതുപോലെ അദ്ദേഹം പെരുമാറി.
പിന്നീട് അദ്ദേഹം പറഞ്ഞത് അല്ലാഹുവിൽ നിന്നുള്ള ശിക്ഷ ‘ബാധിക്കുമെന്നാണ്’ മറ്റുള്ള പ്രയോഗങ്ങൾ അദ്ദേഹം ഒഴിവാക്കി.
അതുപോലെ അല്ലാഹുവിന്റെ കരുണ അറിയിക്കുന്ന റഹ്മാൻ എന്ന വിശേഷമാണ് അദ്ദേഹം ഉപയോഗിച്ചത്. സര്‍വ്വാധിപതി
എന്നർത്ഥത്തിലുള്ള ‘ഖഹ്ഹാർ’ എന്നോ ‘ജബ്ബാർ’ എന്നോ പറഞ്ഞില്ല.
നോക്കൂ, എത്ര മൃദുലമായാണ് അദ്ദേഹം വാക്കുകൾ ഉപയോഗിച്ചത്!”
[بدائع الفوائد (3/ 133)].ഇസ്ലാമിന്റെ പരിപാവനമായ സത്യ സന്ദേശങ്ങളുമായി കടന്നു ചെല്ലുന്ന ഓരോ മുസ്ലിമും താൻ ഇടപെടുന്ന വ്യക്തികളോട് പാലിക്കേണ്ട പവിത്രമായ മര്യാദകളാണ് ഇബ്രാഹീം عليه السلام എന്ന മഹാനായ പ്രവാചകനിലൂടെ അല്ലാഹു നമ്മെ ഇവിടെ അറിയിക്കുന്നത്.
ഈ കാര്യത്തിൽ നമ്മിൽ പലർക്കും ധാരാളം വീഴ്ചകൾ വന്നിട്ടുണ്ടെന്ന് മനസ്സിലാകുന്ന ഈ നിമിഷം മുതലെങ്കിലും തെറ്റുകൾ തിരുത്തി നല്ല അദബോടെ ജനങ്ങളുമായി പെരുമാറാൻ നാം ശ്രമിക്കുക.
അല്ലാഹു നമുക്കെല്ലാം അതിന് തൗഫീഖ് നൽകട്ടെ..ആമീൻ.
Add a Comment