സ്ത്രീകൾക്കുള്ള നസ്വീഹ: (ഉപദേശം)-
ശൈഖ് മുഹമ്മദ് ബിൻ സ്വാലിഹ് അൽ ഉസൈമീൻ رحمه الله:
❝ഞാൻ സ്ത്രീകളെ ഉപദേശിക്കുകയാണ്. നിങ്ങൾ ധാരാളമായി ഖുർആൻ പാരായണം ചെയ്യുക. ഇസ്തിഗ്ഫാറും തസ്ബീഹും തഹ്‌മീദും മറ്റു ദിക്‌റുകളും വർദ്ധിപ്പിക്കുക.
എപ്പോഴും-
سُبْحَانَ اللَّهِ وبِحَمْدِهِ سُبْحَانَ اللَّهِ الْعَظِيمِ
(സുബ്‌ഹാനല്ലാഹി വബിഹംദിഹി, സുബ്‌ഹാനല്ലാഹിൽ അദ്വീമ്) എന്ന് ആവർത്തിച്ചു പറഞ്ഞു കൊണ്ടിരിക്കുക.
കാരണം നബി ﷺ പറയുകയുണ്ടായി “രണ്ട് വാചകങ്ങളുണ്ട്. അവ പറയാൻ വളരെ എളുപ്പവും, മീസാനിൽ വളരെ അധികം കനം തൂങ്ങുന്നതും, റഹ്മാനായ അല്ലാഹുവിന് വളരെയധികം ഇഷ്‌ട്ടമുള്ളതും ആകുന്നു. “സുബ്‌ഹാനല്ലാഹി വബിഹംദിഹി, സുബ്‌ഹാനല്ലാഹിൽ അദ്വീമ് എന്നതാണ് അത്.”
അല്ലാഹുവേ, നീ ഞങ്ങളെ പുണ്യകർമ്മങ്ങൾക്ക് വേണ്ടി ഉപയോഗിക്കുകയും നിന്റെ കോപത്തിനു കാരണമാകുന്ന പ്രവർത്തികളിൽ നിന്ന് അകറ്റുകയും ചെയ്യേണമേ, നീ എല്ലാറ്റിനും കഴിവുള്ളവനാകുന്നു.❞
(ശൈഖിന്റെ സംസാരം കേൾക്കാൻ)
അടിക്കുറിപ്പ് : ഈ മൂല്യമേറിയ ചുരുങ്ങിയ ഉപദേശം സ്ത്രീകൾക്ക് മാത്രമല്ല, എല്ലാവർക്കും ഒരു പോലെ പ്രയോജനപ്രദമാണ്.
Add a Comment