splash water

കുളി വുളുവിനു പകരമാകുമോ- ശൈഖ് സ്വാലിഹ് അൽ ഫൗസാൻ حغظه الله

ചോദ്യം : “കുളി വുളുവിനു പകരമാകുമോ?”

[المنتقى من فتاوى الشيخ #الفوزان]

السؤال

22 ـ هل الحمام يجزئ عن الوضوء‏؟‏
الجواب
إذا تحمم الشخص – أي‏:‏ اغتسل – بقصد التبرد أو التنظف؛ فهذا الاغتسال من المباحات، لا يدخل في العبادة، ولا يكفي عن الوضوء؛ لأن هذا الاغتسال ليس بقصد العبادة، وإنما بقصد التبرد والتنظف‏.‏
أما إذا اغتسل بنية العبادة؛ كأن يكون اغتسل عن الجنابة لإزالة الحدث، أو اغتسل غسلاً مستحبًّا كغسل يوم الجمعة، ونوى معه الوضوء؛ فإن الوضوء يدخل في الاغتسال؛ لأن الطهارة الصغرى تدخل في الطهارة الكبرى إذا نواها؛ لقوله صلى الله عليه وسلم‏:‏ ‏(‏إنما الأعمال بالنيات، وإنما لكل امرئ ما نوى‏)‏ ‏[‏رواه البخاري في ‏”‏صحيحه‏”‏ ‏(‏1/2‏)‏‏]‏‏.‏
أما إذا لم ينو دخول الوضوء في الاغتسال عن الجنابة أو عن غسل يوم الجمعة مثلاً؛ فإنه لابد أن يتوضأ؛ لأنه لم ينو الوضوء، وإنما نوى الاغتسال فقط‏.‏
والأكمل والأفضل أن يستنجي، ثم يتوضأ وضوءًا كاملاً ما عدا غسل الرجلين، ثم يغتسل، وإذا فرغ؛ يغسل رجليه، وإن غسل رجليه مع الوضوء قبل الاغتسال؛ فلا بأس، بل هذا هو الأفضل والأكمل‏.

ചോദ്യം : കുളി വുളുവിനു പകരമാകുമോ?

ശൈഖ് സ്വാലിഹ് അൽ ഫൗസാൻ حغظه الله നൽകുന്ന മറുപടി:

”ആരെങ്കിലും ശരീരം തണുപ്പിക്കാനോ ശുദ്ധിയാക്കാനോ വേണ്ടി കുളിക്കുകയാണെങ്കിൽ അത് മുബാഹായ കുളിയിൽ പെട്ടതാണ്, അത് ഇബാദത്തിലുള്ളതല്ല. വുളുവിനു അത് പകരമാവുകയില്ല. എന്തെന്നാൽ അത് ഇബാദത്ത് ഉദ്ദേശിച്ചു കൊണ്ടുള്ളതായിരുന്നില്ല. മറിച്ച് ശരീരം തണുപ്പിക്കാനും ശുദ്ധിയാക്കാനുമൊക്കെ ആയിരുന്നു.

ഇബാദത്ത് ഉദ്ദേശിച്ചു കൊണ്ട് ഒരാൾ കുളിക്കുകയാണെങ്കിൽ അഥവാ അശുദ്ധി നീക്കുവാനുള്ള ജനാബത്ത് കുളിയോ അല്ലെങ്കിൽ ജുമുഅ ദിവസമുളള കുളിയോ ആണെങ്കിൽ അതോടൊപ്പം അവൻ വുളു കൂടി നിയ്യത്ത് ചെയ്യുകയാണെങ്കിൽ അവനു വുളു ആ കുളിയോടു കൂടി കിട്ടും.

നിയ്യത്ത് ഉണ്ടെങ്കിൽ വലിയ അശുദ്ധി നീക്കുന്നത്തിലൂടെ ചെറിയ അശുദ്ധി അതിൽ ഉൾപ്പെടും.

നബി ﷺ പറഞ്ഞു :
“നിശ്ചയം എല്ലാ അമലുകളും നിയ്യത്തിന്റെ അടിസ്ഥാനത്തിലാണ്‌. ഓരോ മനുഷ്യനും അവനുദ്ദേശിച്ചതെന്തോ അതാണ്‌ ലഭിക്കുക.”

എന്നാൽ ആരെങ്കിലും ജനാബത്ത് കുളിക്കുമ്പോൾ അല്ലെങ്കിൽ ജുമുഅ ദിവസം കുളിക്കുമ്പോൾ വുളു അതോടൊപ്പം നിയ്യത്ത് ആക്കിയിട്ടില്ലെങ്കിൽ അവൻ നിർബന്ധമായും വുളു എടുക്കണം. എന്തെന്നാൽ അവൻ വുളു ഉദ്ദേശിച്ചിട്ടില്ല, അവൻ കുളിക്കുക മാത്രമാണ് ഉദ്ദേശിച്ചത്.

ഏറ്റവും പൂർണ്ണമായതും ശ്രേഷ്ഠമായതുമായ രീതി അവൻ തന്റെ ഗുഹ്യാവയവങ്ങൾ ശുദ്ധിയാക്കുക, ശേഷം കാലുകൾ ഒഴികെ പൂർണ്ണമായി വുളു ചെയ്യുക, പിന്നീടു കുളിക്കുക. കുളി കഴിഞ്ഞാൽ ഇരുകാലുകളും കഴുകുക. കുളിക്ക് മുമ്പേ കാലുകൾ കഴുകുകയാണെങ്കിലും കുഴപ്പമില്ല. പക്ഷെ ഏറ്റവും പൂർണ്ണമായത് ഇതാണ്.”

من تطبيق فتاوى الشيخ الفوزان على الأندرويد. للتحميل:

https://play.google.com/store/apps/details?id=com.wahid.fawzan

വിവർത്തനം: അബൂ അമ്മാർ ഹംറാസ് ബ്നു ഹാരിസ് وفقه الله

Add a Comment

Your email address will not be published. Required fields are marked*