ഒരിക്കൽ ഇബ്നു ബാസ് -(റഹിമഹുള്ളാഹ്)- പറയുകയുണ്ടായി:
❝ എന്റെ കാഴ്ച്ച നഷ്ടപ്പെട്ട സമയത്ത് എന്റെ ഉമ്മയുടെ സഹോദരി എന്റെ ഉമ്മയോട് പറയുന്നതായി ഞാൻ കേട്ടു. (അവർ ഞാൻ ഉറങ്ങുകയാണ് എന്ന് കരുതിയാണ് പറഞ്ഞത്):
“പാവം അബ്ദുൽ അസീസ് (ഇബ്നു ബാസ്) ; ജീവിതമാർഗ്ഗത്തിനായി അവന് ഇനി എങ്ങനെ ഒരു ജോലി ലഭിക്കാനാണ്..!?”❞
(അൽജാമിഅ് ലി അഹ്കാമിൽ ഹജ്ജി വൽ ഉംറ : 267)
അല്ലാഹു അക്ബർ..!!
സഹോദരങ്ങളെ, ആ അബ്ദുൽ അസീസ് ആണ് പിന്നീട് സഊദി അറേബ്യയുടെ ഔദ്യോഗിക മുഫ്തി പദവി അലങ്കരിച്ചത്. അതിലുപരി ലോക മുസ്ലിമീങ്ങളുടെ തന്നെ വൈഞ്ജാനിക അവലംബമായതും.
– ഹയാസ് അലി ബിന് അബ്ദി റഹ്മാന് -وَفَّقَهُ اللَّهُ-
Add a Comment